Connect with us

Video Stories

കട്ടിപ്പാറ നല്‍കുന്ന പാഠം

Published

on

 

വാസുദേവന്‍ കുപ്പാട്ട്

മഴ ശക്തമാകുന്നതോടെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധാരണ സംഭവമായി മാറുകയാണ്. കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഈ മാസം 14ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. കക്കയം അണക്കെട്ടിന് സമീപം പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ മഴക്കാലത്ത് ഉണ്ടാവുന്ന ദുരന്തങ്ങളുടെ കാരണം അന്വേഷിക്കാനും പ്രതിവിധി കണ്ടെത്താനും സര്‍ക്കാറും മറ്റു സംവിധാനങ്ങളും കാര്യക്ഷമമായി ശ്രമിക്കാറില്ല എന്ന പരാതി നിലനില്‍ക്കുന്നു. അപകടം സംഭവിക്കുമ്പോള്‍ നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്നു എല്ലാം.
ഈ സന്ദര്‍ഭത്തില്‍ മലഞ്ചെരുവുകളിലെ അപകടം നിറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പറ്റി ഓര്‍ക്കേണ്ടതുണ്ട്. അവര്‍ സാഹസികരായതുകൊണ്ടൊന്നുമല്ല അപകടത്തിന്റെ മുള്‍മുനയില്‍ താമസിക്കാന്‍ മുതിരുന്നത്. ഒരു കൂര വെച്ചുകെട്ടാന്‍ ഇത്തിരി മണ്ണ് എന്ന അവസാനിക്കാത്ത അലച്ചിലിന് ഒടുവിലാവും അവര്‍ ഇത്തരം ഭൂഭാഗങ്ങളില്‍ എത്തിപ്പെടുന്നത്. നാളിതുവരെയുള്ള അധ്വാനത്തില്‍ സ്വരൂപിച്ച ചില്ലറ തുട്ടുകള്‍ അടക്കം നല്‍കിയാണ് രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങുന്നത്. അവിടെ വന്യമൃഗങ്ങളുടെ ശല്യമുണ്ടാവും. കൃഷി ലാഭകരമാവണം എന്നില്ല. അതിനൊക്കെ പുറമെ പ്രകൃതിക്ഷോഭത്തിന്റെ നിരന്തര ഭീഷണിയും. എന്നിട്ടും സുരക്ഷിതമായ സ്ഥലം തേടാതെ ഇവിടെ തന്നെ കഴിയുന്നവര്‍ നിവൃത്തികേടിന്റെ സാക്ഷികളായാണ് ജീവിതം തുടരുന്നത്. കട്ടിപ്പാറയില്‍ ദുരന്തത്തിന് ഇരയായി ജീവന്‍ വെടിഞ്ഞ കരിഞ്ചോല അബ്ദുറഹിമാന്‍, മകന്‍ ജാഫര്‍, ഹസന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ഇത്തിരി മണ്ണിനുവേണ്ടി സാഹസികതയെ സ്‌നേഹിച്ചവരാണ്. ഇവരുടെ മുന്നില്‍ മറ്റ് സാധ്യതകളില്ല.
കരിഞ്ചോലമലയില്‍ വീട് വെച്ചവരും ഇതേ മാനസികാവസ്ഥയുമായാവണം ഇവിടെയെത്തിയത്. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. കരിഞ്ചോലമലയോട് ചേര്‍ന്ന കന്നൂട്ടിപ്പാറയിലും മറ്റുമാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ഇപ്രാവശ്യത്തെ പോലെ ആളപായമോ കൃഷിനാശമോ ഉണ്ടായില്ലെന്ന് മാത്രം.
കട്ടിപ്പാറ പോലുള്ള മലമ്പ്രദേശങ്ങളില്‍ കണ്ണ് വെക്കുന്ന ക്വാറി മാഫിയയെ ഇത്തരം ദുരന്തസമയങ്ങളില്‍ കണ്ടില്ലെന്നു വെക്കാനാവില്ല. അവര്‍ ഒരിക്കലും പ്രത്യക്ഷ സാന്നിധ്യമല്ല. എന്നാല്‍ മലമുകളിലെ ഭൂമി വിലക്കുറവില്‍ പലരുടെയും പേരില്‍ അവര്‍ വാങ്ങിക്കൂട്ടും. പാറ പൊട്ടിക്കുക തന്നെയാവും പ്രധാന ലക്ഷ്യം. അതിന് മറയായി പല പദ്ധതികളെ പറ്റിയും പറയും. അത് മുഖവിലക്കെടുക്കുന്ന പഞ്ചായത്ത് അധികൃതരും മറ്റും ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് കണ്ണ് തുറക്കുന്നത്. കരിഞ്ചോല മലയില്‍ അനധികൃതമായി തടയണ നിര്‍മിക്കാനുള്ള ജോലികള്‍ നടന്നുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മലയുടെ മുകളില്‍ ജല സംഭരണിയോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ പാടില്ലാത്തതാണ്. ഉരുള്‍പൊട്ടലിന്റെ ശക്തിയും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സഹായിച്ചുവെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ക്വാറി മാഫിയയുടെ സാന്നിധ്യം കരിഞ്ചോലമലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തടയണ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നാട്ടുകാര്‍ ചോദ്യം ചെയ്തതാണ്. ആട് ഫാമിനുവേണ്ടി വെള്ളം എത്തിക്കാന്‍ ജലസംഭരണി തീര്‍ക്കുന്നു എന്ന മട്ടിലുള്ളമറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പാറ പൊട്ടിച്ച് മട്ടി മണല്‍ ബിസിനസ് നടത്താനുള്ള ശ്രമവും ഇവിടെ നടന്നിട്ടുണ്ട്. മലയുടെ മുകളിലേക്ക് റോഡ് നിര്‍മിച്ചതും ഇതിന്റെ ഭാഗമാണ്.
ഇത്തരം നീക്കങ്ങളൊന്നും തങ്ങളുടെ അറിവോടെയല്ല എന്നാണ് കട്ടിപ്പാറ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അപ്പോള്‍ അനധികൃത നിര്‍മാണത്തിന് അധികാരികള്‍ മൗനാനുവാദം നല്‍കി എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. റവന്യൂ അധികാരികളും പഞ്ചായത്ത് അധികൃതരും ഉറക്കം നടിക്കുന്നതാണ് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്ക് തുണയാവുന്നത്. പണവും സ്വാധീനവും ഉള്ളവരുടെ വാക്കുകളും നീക്കങ്ങളും എപ്പോഴും വിജയിക്കുകയാണ് ചെയ്യുന്നത്. കരിഞ്ചോലമലയിലും അതാണ് കണ്ടത്. നിരപരാധികളും പാവപ്പെട്ടവരുമായ ആളുകള്‍ മരണത്തിന് കീഴടങ്ങി. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ദാരുണമായ അന്ത്യം ഏറ്റുവാങ്ങിയപ്പോള്‍ ദുരന്തത്തിന് ആക്കം കൂട്ടാനുള്ള വിധം കരിഞ്ചോലമലയില്‍ പരിസ്ഥിതി ആഘാതം സൃഷ്ടിച്ചവര്‍ സുരക്ഷിതരായി എവിടെയോ ഇരിക്കുകയാണ്. അവരുടെ അടുത്തേക്ക് നിയമത്തിന്റെ കൈകള്‍ കടന്നു ചെല്ലുമോ എന്നാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യത ഉണ്ടാവണം എന്ന ആഗ്രഹമാണ് പൊതുജനങ്ങള്‍ക്കുള്ളത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും എത്രയോ വര്‍ഷമായി നാം ചര്‍ച്ച ചെയ്യുന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും മറ്റും ഇത് വളരെ വിശദമായി പറയുന്നുണ്ട്. എന്നാല്‍, പരിസ്ഥിതി ദുര്‍ബല പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം കെട്ടിടങ്ങള്‍ നിര്‍മിച്ചും മറ്റും കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. കര്‍ഷക സംഘടനകളും മറ്റും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നത് വിസ്മരിക്കുന്നില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ അധികം നോവിക്കാതെ കൃഷി നടത്താനും ജീവിതം കരുപിടിപ്പിക്കാനും സാധിക്കണം. നിയമത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ മുമ്പുള്ള കൃഷി ഭൂമിയും വസ്തുവകകളും അന്യാധീനപ്പെടാന്‍ ഇടയാകരുത്. കര്‍ഷകരെയും ഭൂമാഫിയയെയും ഒരേ രൂപത്തില്‍ കണ്ടുകൂട. കുന്നിടിച്ചും പാറ പൊട്ടിച്ചും വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മാഫിയകള്‍ നടത്തുന്ന പരിസ്ഥിതി നാശം കര്‍ഷകര്‍ നടത്തുന്നുണ്ടാവില്ല. വനഭൂമിയുടെയും പരിസ്ഥിതി ദുര്‍ബല പ്രദേശം എന്നതിന്റെ പേരിലും നികുതി സ്വീകരിക്കാതെ പാവപ്പെട്ട കര്‍ഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് കുന്നിടിച്ച് നിരപ്പാക്കുന്ന മാഫിയകള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നത് എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.
ഭൂമിയുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുമ്പോഴാണ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാവുന്നത്. എപ്പോഴൊക്കെ പ്രകൃതിയെ നോവിക്കുന്ന വിധത്തില്‍ മനുഷ്യന്‍ ഇടപെട്ടുവോ അപ്പോഴൊക്കെ പ്രകൃതിയില്‍ നിന്ന്് തിരിച്ചടി ഉണ്ടായിട്ടുണ്ട്. മലയോരങ്ങളില്‍ സ്വാഭാവികമായും മഴ കൂടുതലായിരിക്കും. അത് മണ്ണിലേക്ക് ഇറങ്ങുന്നു. മരങ്ങള്‍ വലിയ തോതില്‍ മുറിച്ചുമാറ്റപ്പെടുമ്പോള്‍ അവയുടെ ദ്രവിച്ച വേരുകള്‍ക്കിടയിലൂടെ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാന്‍ കൂടുതല്‍ സാധ്യതയുണ്ടാവുന്നു. വെള്ളം സംഭരിച്ചുവെക്കാന്‍ ഭൂമിക്കടിയില്‍ സ്വാഭാവികമായ സ്റ്റോറേജ് ഉണ്ട്. എന്നാല്‍ അതിലും കൂടുതല്‍ വെള്ളം എത്തുമ്പോള്‍ അത് മണ്ണടരുകളോടൊപ്പം പുറത്തേക്ക് പ്രവഹിക്കാന്‍ അവസരം തേടും. ഭൂമിയുടെ പ്രതലത്തിന്റെ ദുര്‍ബലമായ ഭാഗത്തിലൂടെ വെള്ളവും മണ്ണും കല്ലും മറ്റും ശക്തമായി പുറത്തേക്ക് പ്രവഹിക്കും. ഇതാണ് ഉരുള്‍പൊട്ടലിന്റെ പിന്നിലുള്ള പ്രക്രിയ. ക്രമവിരുദ്ധമായി എത്തുന്ന വെള്ളത്തെ ഇത്തരത്തില്‍ പുറന്തള്ളാതെ ഭൂമിക്ക് നിലനില്‍ക്കാന്‍ പറ്റില്ല. മലയോരങ്ങളില്‍ പൊതുവെ കൃഷിയിടങ്ങളില്‍ മണ്ണ് ഇളകിയ അവസ്ഥയിലായിരിക്കും. ധാരാളം വെള്ളം മണ്ണ് കുടിക്കും. അതിലും കൂടുതലായി എത്തുന്ന വെള്ളത്തെ ഇത്തരത്തില്‍ പുറന്തള്ളും. ഇങ്ങനെ വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ മരങ്ങള്‍ സഹായിക്കും. മരങ്ങള്‍ മുറിച്ചുമാറ്റുകയും നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമ്പോള്‍ ദുരന്തങ്ങളെ വിളിച്ചുവരുത്തുകയായിരിക്കും ഫലം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ശനമായ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്. പിന്നീട് വന്ന കസ്തൂരി രംഗനാകട്ടെ നിര്‍ദേശങ്ങള്‍ കുറച്ചുകൂടി ലളിതവല്‍ക്കരിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കികൊണ്ടാകണം എന്ന ഭേദഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് ഇപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. കട്ടിപ്പാറ ദുരന്തം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ നടത്തുന്ന തീരെ ചെറിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോലും പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അതിന്റെ പ്രതിഫലനം എന്ന നിലക്കാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നിത്യസംഭവമായി മാറുന്നത്. പരിസ്ഥിതി സംരക്ഷണം പ്രധാന വിഷയമായി ഏറ്റെടുക്കണമെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയെ സംബന്ധിച്ചിടത്തോളം മഴക്കാലം ഉരുള്‍പൊട്ടലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും കാലം കൂടിയാണ്. മരണം വിതച്ചും കൃഷിഭൂമി നശിപ്പിച്ചുമാണ് ഓരോ മലവെള്ളപ്പാച്ചിലും കടന്നുപോകുന്നത്. 1968 ജൂലൈയില്‍ കട്ടിപ്പാറ മാവുള്ളപൊയിലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേരാണ് മരിച്ചത്. 68 ജൂലൈയില്‍ കായണ്ണക്കടുത്ത് പെരിയമലയില്‍ ഉരുള്‍പൊട്ടലില്‍ ഒമ്പത് പേര്‍ മരിച്ചു. 1974 ആനക്കാംപൊയിലില്‍ ഒരാള്‍ മരിച്ചു. 75ല്‍ അടിവാരം നൂറാംതോടിലും മുട്ടിയിട്ട തോടിലും ഉരുള്‍പൊട്ടലുണ്ടായി. രണ്ടു പേരാണ് മരിച്ചത്. 1978 നവംബര്‍ മൂന്നിന് ആനക്കാംപൊയിലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായം ഉണ്ടായില്ലെങ്കിലും വന്‍തോതില്‍ കൃഷി നശിപ്പിക്കപ്പെട്ടു. 78 ജൂലൈ 11ന് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. 1988 ജൂലൈയില്‍ ജീരകപ്പാറ പ്രദേശത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. നൂറാംതോട്, ചെമ്പുകടവ്, കൂരോട്ടുപാറ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 1990 നവംബര്‍ ഒന്നിന് കാന്തലാട് വയലടയില്‍ രണ്ടുപേര്‍ മരിച്ചു. 1991 ജൂലൈയില്‍ കൂടരഞ്ഞി പെരുമ്പൂള കുരിയോട്ടുമലയില്‍ നാലുപേര്‍ മരിച്ചു. 2004ല്‍ പശുക്കടവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പത്ത് പേര്‍ മരിച്ചു. 2005ലും ദുരന്തം ആവര്‍ത്തിച്ചു. വയനാട് ബാണാസുര മലയിലെ ഉരുള്‍പൊട്ടലിന്റെ ഭാഗമായി പശുക്കടവ് ഭാഗത്ത് 20 സ്ഥലത്ത് മണ്ണിടിഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. 2012 ഓഗസ്റ്റ് ആറിന് ഉണ്ടായ ഉരുള്‍പൊട്ടല്‍ പുല്ലൂരാംപാറ, ആനക്കാംപൊയില്‍ എന്നീ പ്രദേശങ്ങളെ ബാധിച്ചു. എട്ടുപേര്‍ മരിച്ചു. 24 വീടുകള്‍ തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് കട്ടിപ്പാറയില്‍ കണ്ടത്. കട്ടിപ്പാറ എന്ന പേര് പോലെ തന്നെ കരിഞ്ചോലമല ഉള്‍പ്പെടെയുള്ള മലകളിലെ പാറ പൊട്ടിക്കുക എന്നത് ശ്രമകരമാണ്. അതുകൊണ്ട് ക്വാറി സംഘങ്ങള്‍ ഇവിടേക്ക് അടുത്തകാലം വരെ എത്തിയിരുന്നില്ല. അങ്ങനെ കരിഞ്ചോലമല ഏറെക്കുറെ സംരക്ഷിതമായിരുന്നു. എന്നാല്‍ മട്ടിക്കല്ല് എന്ന ഉറപ്പുകുറഞ്ഞ പാറ പൊട്ടിക്കുന്നതിനും മറ്റുമായി ക്വാറി മാഫിയ ഇവിടെ എത്തിയതോടെ കാര്യങ്ങള്‍ കലങ്ങിമറിഞ്ഞു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ തടയണ നിര്‍മാണം കൂടിയായപ്പോള്‍ പ്രകൃതി തിരിച്ചടി നല്‍കി. കുന്നിന്‍മുകളില്‍ നിന്ന് പാറയും മണ്ണും ഇളക്കി മറിച്ചുകൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ താഴ്‌വരയിലെ നിസ്സഹായരായ മനുഷ്യരുടെ ജീവിതം ഹോമിക്കപ്പെട്ടു. കട്ടിപ്പാറയില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്ത പ്രദേശത്തിന്റെ പേരു തന്നെ ക്വാറി എന്നാണ്. വെടിവെച്ചും മറ്റും പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ഓരോരുത്തരും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന കുന്നുകളെങ്കിലും സംരക്ഷിച്ചു നിര്‍ത്തണം. കട്ടിപ്പാറയില്‍ മണ്‍മറഞ്ഞവരുടെ സ്മരണക്കുവേണ്ടിയുള്ള സല്‍കര്‍മം അതായിരിക്കും.

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

Trending