Connect with us

Sports

ക്രൊയേഷ്യ, സെര്‍ബിയ, ഡെന്‍മാര്‍ക്ക് മുന്നോട്ട്

Published

on

 

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരില്‍ ഡെന്‍മാര്‍ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ കോസ്റ്ററിക്കയെ ഒരു ഗോൡന് തകര്‍ത്തു.
ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്്‌ലാന്റിനോട് സമനില വഴങ്ങിയപ്പോള്‍ ഇരുപകുതികളിലായി നേടിയ ഗോളുകളിലായിരുന്നു ആഫ്രിക്കന്‍ കരുത്തര്‍ക്കെതിരെ ക്രോട്ടുകളുടെ ജയം. 32-ാം മിനുട്ടില്‍ ഫ്രീകിക്കിനിടെ മാന്‍ഡ്‌സുകിച്ചിന്റെ ഗോള്‍ശ്രമം തടയാനുള്ള ശ്രമത്തില്‍ ഓഗ്നകാരോ ഇതിബോ സ്വന്തം വലയില്‍ പന്തെത്തിക്കുകയായിരുന്നു. 71-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ലൂക്കാ മോഡ്രിച്ച് വിജയം പൂര്‍ത്തിയാക്കി.
ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയില്‍ പൊരുതിക്കളിച്ച കോസ്റ്ററിക്കക്കെതിരെ അലക്‌സാണ്ടര്‍ കോളറോവിന്റെ ഗോളാണ് സെര്‍ബിയക്ക് വിജയമൊരുക്കിയത്. മികച്ച നിരവധി മുന്നേറ്റങ്ങള്‍ സെര്‍ബുകള്‍ നടത്തിയെങ്കിലും കോസ്റ്ററിക്കന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും മികച്ച പ്രകടനം കാഴ്ചവെച്ചു. 56-ാം മിനുട്ടില്‍ കോളറോവ് ഫ്രീകിക്ക് വലയിലാക്കിയ ശേഷം കോസ്റ്ററിക്ക നിരവധി ആക്രമണങ്ങള്‍ നയിച്ചെങ്കിലും സെര്‍ബ് കോട്ട ഭേദിക്കാന്‍ കഴിഞ്ഞില്ല.
59-ാം മിനുട്ടില്‍ യൂസുഫ് പോള്‍സണ്‍ നേടിയ ഏക ഗോളിലാണ് ഡെന്‍മാര്‍ക്ക് പൊരുതിക്കളിച്ച പെറുവിനെ കീഴടക്കിയത്. മത്സരത്തിലുടനീളം പെറു ആധിപത്യം പുലര്‍ത്തിയെങ്കിലും അച്ചടക്കമുള്ള ഡെന്മാര്‍ക്ക് പ്രതിരോധം കളി വരുതിയിലാക്കി. പെറുവിന്റെ ക്രിസ്റ്റ്യന്‍ ക്യുവെ പെനാല്‍ട്ടി പാഴാക്കി. ഇതോടെ, കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ട പെറുവിന് മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായി.

Football

പെപിന് ഇതെന്തുപറ്റി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ നാണംകെട്ട തോല്‍വി

ണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്.

Published

on

സ്വന്തം തട്ടകമായ ഇത്തിഹാദില്‍ ടോട്ടന്‍ഹാം ഹോട്‌സ്പുറിനെതിരെ നാല് ഗോളിന് തകര്‍ന്ന മാഞ്ചസ്റ്റര്‍ സിറ്റി. രണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്. സീസണിലെ സിറ്റിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം പരാജയവും.

ആദ്യ 20 മിനിറ്റില്‍ തന്നെ ജെയിംസ് മാഡിസണ്‍ രണ്ട് തവണ സിറ്റിയുടെ വല കുലുക്കി. ആക്രമം അഴിച്ചുവിട്ട സ്പര്‍സ് സിറ്റിയുടെ തട്ടകമാണിതെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം പകുതയില്‍ പെഡ്രോ പോറോയും ബ്രണ്ണന്‍ ജോണ്‍സണും ഗോള്‍ നേടിയതോടെ ടോട്ടന്‍ഹാമിന്റെ ലീഡ് നാലായി ഉയര്‍ന്നു.

അതേസമയം പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലെയ്സ്റ്റര്‍ സിറ്റിയെ അവരുടെ മണ്ണില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് ചെല്‍സി വീഴ്ത്തിയത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നിക്കോളാസ് ജാക്‌സന്‍, അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ലെയ്സ്റ്റര്‍ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തെ പെനാല്‍റ്റിയില്‍ നിന്നാണ്. നോട്ടിം ഫോറസ്റ്റിനെ മൂന്ന് ഗോളിന് ആഴ്ണല്‍ തോല്‍പ്പിച്ചു. ഫുള്‍ഹാമിനെ വോള്‍വ്‌സ് 14ന് തകര്‍ത്തു.

ലാ ലീഗയില്‍ ബാഴ്‌സലോണക്ക് സെല്‍റ്റോ വിഗോയുടെ സമനിലകുരുക്ക്. 84, 86 മിനിറ്റുകളില്‍ സെല്‍റ്റക്ക് വേണ്ടി ഹുഗോ അല്‍വാരസ് അല്‍ഫോണ്‍ ഗോണ്‍സാലസ് എന്നിവര്‍ നേടിയ ഗോളാണ് ബാഴ്‌സക്ക് തിരിച്ചടിയായത്. ബാഴ്‌സക്കായി റാഫിന്യ (15), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (61) എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ കണ്ടെത്തിയത്.

Continue Reading

News

ഉരുക്കുകോട്ടയായി ജെയ്‌സ്വാള്‍; ലീഡ് 300 കടത്തി ശക്തമായ നിലയില്‍ ഇന്ത്യ

ആദ്യ ഇന്നിങ്സിലേതും ചേർത്ത് ഇതോടെ ഇന്ത്യക്ക് 359 റൺസ് ലീഡായി.

Published

on

ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പടുകൂറ്റൻ ലീഡിലേക്ക്. രണ്ടാം ഇന്നിങ്സിൽ ഉജ്വലമായി ബാറ്റേന്തുന്ന ഇന്ത്യ നിലവിൽ 301ന് മൂന്ന് എന്ന ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിലേതും ചേർത്ത് ഇതോടെ ഇന്ത്യക്ക് 359 റൺസ് ലീഡായി.

തന്റെ ആസ്ട്രേലിയയിലെ ആദ്യ മത്സരം തന്നെ സെഞ്ച്വറിയാൽ അവിസ്മരണീയമാക്കിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിങ്സിന് നട്ടെല്ലായത് (161). റിഷഭ് പന്തും വിരാട് കോഹ്‍ലിയുമാണ് (14) നിലവിൽ ക്രീസി്യ. കെ.എൽ രാഹുൽ (77), ദേവ്ദത്ത് പടിക്കൽ (25) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മൂന്നാം ദിനമായ ഇന്ന് പരാമവധി ലീഡുയർത്താനാകും ഇന്ത്യയുടെ ശ്രമം.

ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസിന്റെ മറുപടി 104 റൺസിൽ അവസാനിച്ചിരുന്നു. എന്നാൽ ബൗളിങ് പിച്ചാണെന്ന് കരുതപ്പെട്ടിരുന്നിടത്ത് മൂന്നാംദിനം ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കം നൽകിയതാണ് ഇന്ത്യക്ക് തുണയായത്.

Continue Reading

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

Trending