Connect with us

Culture

ഉരുള്‍പൊട്ടല്‍; കലിതുള്ളാന്‍ കാത്ത് കൊളമലയും

Published

on

താമരശ്ശേരി: കരിഞ്ചോല പ്രദേശത്തെ നക്കിത്തുടച്ച ഉരുള്‍പൊട്ടല്‍ ഖനന മാഫിയ കയ്യടക്കിയ കൊളമല വനമേഖലയേയും കലിതുള്ളിക്കുമെന്ന് ആശങ്ക. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കൊളമലയില്‍ നാട്ടുകാരെ ഭീതിയിലാക്കിയാണ് ക്വാറി മാഫിയയുടെ പ്രവര്‍ത്തനം. രാപകല്‍ ഭേദമന്യേ കൊളമലയെ തച്ചുടച്ച് ഇവിടെ ഖനനം തുടരുകയാണ്. കരിഞ്ചോല സ്ഥിതിചെയ്യുന്ന പൂവന്‍മലക്ക് എതിര്‍വശത്താണ് കൊളമലയുടെ സ്ഥാനം. പരിസ്ഥിതി പ്രാധാന്യം ഏറെയുള്ള ഈ കുന്ന് വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണ്. കട്ടിപ്പാറ പഞ്ചായത്തില്‍ ഒരുകാലത്ത് തലയെടുപ്പോടെ നിന്ന ഈ മല ഇന്ന് മരണത്തോട് മല്ലിടുകയാണ്. മല തുരന്ന് നൂറുകണക്കിന് ലോഡ് കല്ലാണ് ക്വാറി മാഫിയ ഇവിടെ നിന്നും കടത്തുന്നത്. ഇതോടെ പ്രദേശത്തിന്റെ സന്തുലനാവസ്ഥ തന്നെ തകരാറിലായി. ഒരു മഴ പെയ്താല്‍ മലവെള്ളം കുത്തിയൊലിക്കാന്‍ തുടങ്ങും. ക്വാറിയിലെ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ താഴ്‌വാരത്തുള്ള ചമല്‍, വെണ്ടേക്കുംചാല്‍, പൂലോട്, വേനക്കാവ്, കേളന്‍മൂല, ഈങ്ങാപ്പുഴ പ്രദേശങ്ങളെ പോലും പ്രകമ്പനം കൊള്ളിക്കാറുണ്ട്. സ്ഫോടനങ്ങളില്‍ വീടുകളിലെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് ക്വാറിയില്‍ നിന്നുയരുന്ന പൊടി സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 2014 ജൂണ്‍ 4ന് കൊളമലയുടെ വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുവീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. അന്ന് രണ്ട് കൂറ്റന്‍ പാറക്കല്ലുകളാണ് അരകിലോമീറ്ററോളം താഴേക്ക് ഒഴുകിയെത്തിയത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിനാല്‍ അന്ന് ദുരന്തം വഴിമാറുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഈ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കി ക്വാറി മാഫിയ പ്രതിഷേധം തണുപ്പിച്ചു. മഴ കനത്തതോടെ ഇന്ന് ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് കൊളമലയുടെ താഴ്‌വാരങ്ങള്‍. മഴ വകവെക്കാതെ കൊളമലയില്‍ ഖനനവും സ്‌ഫോടനങ്ങളും തകൃതിയായി തുടരുകയാണ്. ഇനിയൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

gulf

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് രാ​ജാ​വ്

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Published

on

ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട് ശി​ക്ഷ​യു​ടെ ഒ​രു ഭാ​ഗം അ​നു​ഭ​വി​ച്ച​വ​ർ​ക്കും മ​റ്റു ചെ​റു​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​ക്ക​പ്പെ​ട്ട​വ​ർ​ക്കും, ബ​ദ​ൽ ശി​ക്ഷ​ക്ക് വി​ധേ​യ​മാ​യ​വ​ർ​ക്കു​മാ​ണ് മാ​പ്പി​ൽ ഇ​ള​വ് ല​ഭി​ക്കു​ക.

മാ​പ്പു ല​ഭി​ച്ച​വ​ർ വീ​ണ്ടും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​വാ​നും രാ​ജാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്റൈ​ന്റെ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​മു​ള്ള രാ​ജാ​വി​ന്റെ താ​ൽ​പ​ര്യ​മാ​ണ് ഈ ​മാ​പ്പ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending