Connect with us

Culture

ബാങ്കിടപാടിന് കൈയില്‍ മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകാരുടെ കൈയ്യില്‍ മഷിയടയാളം പതിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ രംഗത്ത്. 500, 1000 പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നവരുടെ വിരലുകളില്‍ മഷി പുരട്ടരുതെന്നാവശ്യപ്പെട്ട് കമ്മീഷന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു. സമീപഭാവിയില്‍ നിരവധി സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ മായ്ക്കാനാകാത്ത മഷി ആളുകളുടെ കൈയില്‍ പുരട്ടുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കത്തില്‍ പറയുന്നു.

കള്ളപ്പണം കൈവശമുള്ളവര്‍ പകരക്കാരെ ഉപയോഗിച്ച് നോട്ട് മാറ്റുന്നത് തടയുന്നതിനു വേണ്ടിയാണ് ഇടപാടുകാരുടെ കൈയില്‍ അടയാളമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും ബാങ്ക് ജീവനക്കാരുമടക്കം നിരവധി പേര്‍ രംഗത്തെത്തി. ഒരാഴ്ചയിലധികമായി അവധിയില്ലാതെ 16 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പുതിയ തലവേദനയാണ് മഷി പുരട്ടല്‍.

ഇപ്പോള്‍ പുരട്ടുന്ന മഷി തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് മാഞ്ഞുപോകുമെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും. മഷി പുരട്ടുന്നതിനു സംബന്ധിച്ച ആലോചന തുടങ്ങിയപ്പോള്‍ തന്നെ കമ്മീഷന്‍ ആശങ്ക സര്‍ക്കാറിനെ അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി.വി നസീമ ടീച്ചര്‍ അന്തരിച്ചു

രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്

Published

on

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി.വി നസീമ ടീച്ചര്‍ അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്.കരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ (ഗഅഠഎ) സംസ്ഥാന ചെയര്‍പേഴ്‌സന്‍ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള നസീമ ടീച്ചര്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുഹറ മംബാട് പ്രസിഡന്റായും അഡ്വ. പി കുല്‍സു ജനറല്‍ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയില്‍ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കള്‍ അനുശോചിച്ചു. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍ (വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗശാദ്. സഹോദരങ്ങള്‍. അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍, ബശീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല

Continue Reading

More

വാര്‍ഡ് വിഭജനം;സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു;പി.എം.എ സലാം

ആര്‍ട്ടിക്കിള്‍ 243സിക്ക് വിരുദ്ധമായ നടപടിയാണിത്

Published

on

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന പ്രക്രിയയില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജനാധിപത്യക്കശാപ്പാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ കരട് വിജ്ഞാപനത്തില്‍ വ്യാപകമായ ക്രമക്കേടാണുള്ളത്. വാര്‍ഡ് പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ്ഗരേഖ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോര്‍ട്ടാണ് മിക്കയിടത്തും തയ്യാറാക്കപ്പെട്ടത്.

സി.പി.എം ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടറിമാരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണുണ്ടായത്. അതിനാല്‍ തന്നെ കരട് വിജ്ഞാപന പ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ അതിരുകള്‍ വിചിത്രമായ രീതിയില്‍ വളച്ചൊടിച്ചും അതിര്‍ത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേര്‍ത്തും ജനങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ദൈര്‍ഘ്യമേറിയ നിലയിലുമാണ് വാര്‍ഡുകളുടെ പുനര്‍നിര്‍ണ്ണയം നടത്തിയത്. ഡിജിറ്റല്‍ മാപ്പിലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്.

ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതികളില്‍ കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയായിക്കുമിത്. അതിനാല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ താഴെതട്ടില്‍ നടക്കുന്ന പ്രക്രിയ നിരീക്ഷിക്കാന്‍ തയ്യാറാകണം. പരാതികളില് നടക്കുന്ന പരിശോധനയുടെ കൃത്യത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനും ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടും.

പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണമായിരുന്നു ജനം ആഗ്രഹിച്ചത്. അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ വാര്‍ഡുകളുടെ എണ്ണം മാത്രം വര്‍ദ്ധിക്കുന്ന നടപടി തന്നെ അനാവശ്യമാണ്. ആര്‍ട്ടിക്കിള്‍ 243സിക്ക് വിരുദ്ധമായ നടപടിയാണിത്. ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

More

‘സംഭാലില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വര്‍ഗീയ വിഭജനം’;പി.കെ കുഞ്ഞാലിക്കുട്ടി

കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്

Published

on

മലപ്പുറം: സംഭാലില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വര്‍ഗീയ വിഭജനമാണെന്നും ആ ജനതക്ക് നീതി ലഭിക്കാന്‍ മുസ്ലിംലീഗ് സഭക്കകത്തും പുറത്തും ആവശ്യമായത് ചെയ്യുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ ബി.ജെ.പി ഹിംസാത്മകമായ നിലപാട് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ആശ്വാസവുമായി പോയ മുസ്ലിംലീഗ് എം.പിമാരെ തടഞ്ഞുവെച്ച് ഏകാധിപത്യ സ്വഭാവത്തിലാണ് അവിടുത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി യോഗം ചേര്‍ന്ന് സംഭാലിലെ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്നതും പ്രധാനമന്ത്രിയെയും അഭ്യന്തര മന്ത്രിയെയും കാണുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇത്തരം അതിക്രയകള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

ന്യൂനപക്ഷ, പിന്നാക്ക, രാജ്യത്തെ ബലഹീനരായ ജനവിഭാഗങ്ങളുമെല്ലാം വലിയ ഭീതിയിലും ആശങ്കയിലുമാണ്. എന്നാല്‍ കേന്ദ്ര, ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് അതൊന്നും വിഷയമല്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞ പുതുക്കേണ്ട സമയമാണിത്. കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്. ഒരു ആരാധനാലയം കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന തരത്തില്‍ ആരാധനാലയങ്ങള്‍ കുഴിച്ചു നോക്കുന്ന പദ്ധതി നല്ലതിനല്ല. അത്തരം രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബി.ജെ.പി പരാജയപ്പെട്ടത് ഉദാഹരണമാണ്.

 

മുണ്ടക്കൈ ദുരന്തത്തിലെ ഇരകളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം തുടരുമ്പോള്‍ പ്രക്ഷോഭ സമരങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസത്തിലെ കാലതാമസം സഹായം നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് പോലും പ്രയാസമായിരിക്കുകയാണ്. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നാണ് പ്രിയങ്കാഗാന്ധി പറഞ്ഞത്.

 

സി.ബി.ഐ അന്വേഷണം വേണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു കൊടുക്കുകയായിരുന്നു മര്യാദയെന്നും സി.പി.എം എതിര്‍ക്കുന്നത് സംശയാസ്പദമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു മുന്‍ ഗവണ്‍മെന്റികള്‍ ചെയ്തിരുന്നത്.

 

കേരളത്തിലെ യൂണിവേഴ്സിറ്റി ഭരണം ശരിയാംവിധത്തിലല്ല നടക്കുന്നതെന്ന് യു.ഡി.എഫിന് അഭിപ്രായമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ കയറി ഭരിക്കുകയെന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രമേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എന്നാല്‍ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ ഭരണം രാഷ്ട്രീയ തന്ത്രമാണെന്നും അനുകൂലിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending