Culture
ഐ.പി.എല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ചെന്നൈ, കരുത്തറിയിക്കാന്‍ ഹൈദരബാദ്

മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്‍-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്‌സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന്‍ മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും യൂസഫ് പത്താനും കാര്‍ലോസ് ബ്രാത്ത്‌വെയിറ്റും. വിശ്വസ്ത ബാറ്റ്‌സ്മാനായി ചെന്നൈക്ക് ഫാന്‍ ഡൂപ്ലസിയും ഹൈദരാബാദിന് നായകന്‍ കെയിന്‍ വില്ല്യംസണും. ഓള്‍റൗണ്ടര്‍ പട്ടികയില്‍ ചൈന്നെക്ക് ബ്രാവോയും വാട്ട്‌സണും രവീന്ദു ജഡേജയും. ഹൈദരാബാദിന് ബ്രാത്ത്‌വെയിറ്റും ഷാക്കിബ് അല്‍ഹസനും റാഷിദ് ഖാനും. ബൗളിംഗിന് ചുക്കാന്‍ പിടിക്കുന്നവരാവട്ടെ ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ബ്രാത്ത്‌വെയിറ്റ്, സിദ്ധാര്‍ത്ഥ് കൗള്‍. ചെന്നൈ അണിയില്‍ കേദാര്‍ യാദവ്, ശ്രാദ്ധൂല്‍ ഠാക്കൂര്‍, ഹര്‍ഭജന്‍ സിംഗ്, ഇംറാന്‍ താഹിര്‍ എന്നിവര്‍….. ബലവാന്മാരുടെ ഈ പട ഇന്ന് പരസ്പരം ഇറങ്ങുമ്പോള്‍ ആരുടെ സംഘം ജയിക്കും…?
Entering into IPL final for the 7th Time pic.twitter.com/Q2KqDYI9QV
— T V A (@mangathadaww) May 22, 2018
മുംബൈ വാംഖഡെ സ്‌റ്റേഡിയമാണ് വേദി. ചെറിയ ബൗണ്ടറികള്‍-വലിയ സ്‌ക്കോറിന് സാധ്യതയുണ്ട്. പക്ഷേ മല്‍സരം ഏഴ് മണിക്ക് നടക്കുന്നതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുമ്പോള്‍ ഈര്‍പ്പം വലിയ തടസ്സമാവും. പന്ത് ബൗളര്‍മാരുടെ കൈകളില്‍ കൃത്യമായി നില്‍ക്കില്ല. അതിനാല്‍ ടോസ് നിര്‍ണായകമാവും, നാണയഭാഗ്യം ലഭിക്കുന്നവര്‍ ആദ്യം ബൗള്‍ ചെയ്യാനാണ് സാധ്യത. രണ്ട് ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മല്‍സരങ്ങള്‍ ജയിച്ചവരാണ്. റണ്‍റേറ്റിന്റെ കാര്യത്തില്‍ ഹൈദരാബാദിന് ചെറിയ മേല്‍ക്കോയ്മ ഉണ്ടായിരുന്നു എന്ന് മാത്രം. സാധ്യതാപ്പട്ടികയില്‍ അല്‍പ്പം മുന്നില്‍ മഹിയുടെ ചെന്നൈയാണ്. നായകന്‍ തന്നെ അതിന് പ്രധാന കാരണം. ഏത് പ്രതിസന്ധി ഘട്ടത്തിലും ശക്തനായി കളിക്കുന്ന നായകനുള്ളപ്പോള്‍ ടീമിനാകെ അതൊരു ഉണര്‍വാണ്.
The day everything went right for @rashidkhan_19 – the 19-year-old starred with bat and ball and in the field to take @SunRisers to the @IPL final!https://t.co/eP9GDyGboR pic.twitter.com/oZxWEti87j
— ICC (@ICC) May 26, 2018
ഈ സീസണില്‍ മൂന്ന് വട്ടം ചെന്നൈയും ഹൈദരാബാദും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ജയിച്ചത് ചെന്നൈയായിരുന്നു. പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ ടീം തോറ്റു എന്നുറപ്പിച്ച ഘട്ടത്തില്‍ വിശ്വസ്തനായി ബാറ്റ് വീശി ഡുപ്ലസി, അനുഭവസമ്പന്നരായ ഡ്വിന്‍ ബ്രാവോ, സുരേഷ് റൈന, രവീന്ദു ജഡേജ, റായിഡു, ഹര്‍ഭജന്‍സിംഗ് തുടങ്ങിയവരെല്ലാമാണ് ചെന്നൈയുടെ കരുത്ത്. അത്യാവശ്യ ബാറ്റിംഗ് വിലാസം എല്ലാവര്‍ക്കുമുണ്ട് താനും. ഹൈരബാദിന്റെ പ്ലസ് അവരുടെ ആഴമുള്ള ബൗളിംഗാണ്. ഇന്ത്യന്‍ സീമര്‍ ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ, ബ്രാത്ത്‌വെയിറ്റ് എന്നീ നാല് സീമര്‍മാരും ഉഗ്രരൂപിയായി റാഷിദ് ഖാന്‍ എന്ന സ്പിന്നറും ഓള്‍റൗണ്ട് മികവുള്ള ഷാക്കിബ് അല്‍ ഹസനും ചേരുമ്പോള്‍ ഏത് ചെറിയ ടോട്ടല്‍ പോലും പ്രതിരോധിക്കാന്‍ കരുത്ത് കാട്ടുന്നുണ്ട് ഹൈദരാബാദ്. അതവര്‍ പലവട്ടം തെളിയിച്ചിട്ടുമുണ്ട്.
It was a bit emotional at the start, but once tournament starts you have to be professional than emotional. @ChennaiIPL fans have waited and wanted us to do well. @msdhoni #VIVOIPL #FInal #CSKvSRH pic.twitter.com/6MDZTcv5WP
— IndianPremierLeague (@IPL) May 26, 2018
കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ രണ്ടാം എലിമിനേറ്ററില്‍ ബൗളിംഗ് കരുത്തായിരുന്നു ടീമിന് ഊര്‍ജ്ജമായത്. ഫീല്‍ഡിംഗില്‍ രണ്ട് പേരും തുല്യരാണ്. അസാധാരണായ ക്യാച്ചുകള്‍ എടുക്കുന്നവരാണ് ബ്രാവോയും വില്ല്യംസണുമെല്ലാം.ഇന്ന് രാത്രി ഏഴിനാണ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. എട്ട് തവണ സ്വന്തം ടീമിനെ കലാശപ്പോരാട്ടത്തിനൊരുക്കിയ നായകനാണ് മഹി. വില്ല്യംസണ് കന്നി ഫൈനലും. വാംഖഡെയില്‍ ചെന്നൈ-ഹൈദരാബാദ് ഫാന്‍സ് നിറയുമ്പോള്‍ പോരാട്ടം കിടിലനാവും. മഴയുടെ ചെറിയ ഭീഷണി പക്ഷേ കലാശപ്പോരാട്ടത്തിനുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
news
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Film
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘
എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു