Connect with us

Culture

മോദി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അഛേദിന്‍’ പാഴ് വാക്കായി

Published

on

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: 2014 മെയ് 26നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യാ രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇന്നത്തെ ദിവസത്തോടെ നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ ഭരണഘടന സംവിധാനങ്ങളിലടക്കം വലിയ കോലാഹലങ്ങള്‍ക്ക് വഴി മരുന്നിട്ടു കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. മുന്‍പ് കഴിഞ്ഞു പോയ പ്രധാനമന്ത്രിമാരില്‍ നിന്ന് വിഭിന്നമായാണ് മോദി തന്റെ വ്യക്തി മുദ്ര രാജ്യത്ത് പതിപ്പിച്ചത്. വലിയ പ്രതീക്ഷകള്‍ രാജ്യത്തെ സാധാരണക്കാരന് നല്‍കിയാണ് മോദി അധികാരത്തിലേറിയത്. ചായക്കാരന്‍ പ്രധാനമന്ത്രി, പിന്നേക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ പൊതുമനസ്സിനെ തനിക്കനുകൂലമാക്കി മാറ്റാന്‍ മോദിയുടെ പിആര്‍ വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു.

വാഗ്ദാനങ്ങള്‍
നല്ലകാലം വരുമെന്ന മനോഹരമായ പ്രതീക്ഷയാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഷ്ടകാലം സമ്മാനിച്ചാണ് മോദി സര്‍ക്കാരിന്റെ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. 2014 പൊതുതിരഞ്ഞടുപ്പ് കാലത്തെ വാഗ്ദാനങ്ങളൊക്കെ വെറും പാഴ് വാക്കായി മാറി. അതിലേറ്റവും പ്രധാനപ്പെട്ടത് വിദേശ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണങ്ങള്‍ തിരിച്ചെത്തിക്കുമെന്നതായിരുന്നു. രാജ്യത്തെ ഓരോ പൗരന്റെ അക്കൗണ്ടിലേക്കും 15ലക്ഷം രൂപ എത്തുമെന്ന മോഹനവാഗ്ദാനമാണ് ദരിദ്രനാരായണന്‍മാരായ മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ക്ക് മുന്നില്‍ മോദി വച്ചത്. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ അങ്ങനെയൊരു വാഗ്ദാനം മോദി നല്‍കിയിട്ടില്ല എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ പ്രസ്താവിച്ചത്. കള്ളപ്പണക്കാരെ പിടിക്കാനന്ന പേരില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനം പരാജയമായെന്ന് വന്നപ്പോള്‍ രാഷ്ട്രീയ എതിരാളികളെ പഴിചാരി രക്ഷപ്പെടാനാണ് മോദി ശ്രമിച്ചത്. തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കണക്ക് പുറത്ത് വിടാന്‍ പോലും സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുള്ളറ്റ് ട്രെയിന്‍, പെട്രോള്‍ വില നിയന്ത്രണം, രാജ്യത്തെ ആഗോള സൈനിക-സാമ്പത്തിക ശക്തിയായി ഉയര്‍ത്തുക, പ്രതിവര്‍ഷം കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കും, രാജ്യം മൊത്തമായി ഏകീകൃത കാര്‍ഷിക വിപണി, ഗംഗാ ശുചീകരണം, നാണ്യപെരുപ്പം കുറക്കും, രാജ്യത്ത് പൂര്‍ണ്ണമായി വൈദ്യതി, കാശ്മീര്‍ പ്രത്യേക അവകാശങ്ങള്‍ നിര്‍ത്തലാക്കും തുടങ്ങിയ വാഗ്ദാനങ്ങളല്ലാം വാഗ്ദാനമായി മാത്രമൊതുങ്ങി. സ്വഛ്ഭാരത് അഭിയാന്‍, മെയ്ക് ഇന്‍ ഇന്ത്യ തുടങ്ങി സര്‍ക്കാറിന്റ ഫ്‌ളാഗ്ഷിപ്പ് പരിപാടികളല്ലാം ഉദ്ദേശിച്ച വിജയം കണ്ടില്ല. മെയ്ക് ഇന്‍ ഇന്ത്യ അമ്പേ പരാജയമായിരുന്നു.സ്വച്ച് ഭാരത് യജ്ഞത്തിനായി 0.4 ശതമാനം സെസ്സ് നടപ്പിലാക്കിയിട്ടും പദ്ധതി പരാജയമായി. രാജ്യത്തെ നികുതി സംവിധാനത്തെ ഉടച്ച് വാര്‍ത്ത് പുരോഗതിയിലെക്ക് നയിക്കുമെന്നവകാശപ്പെട്ട് കൊണ്ടു വന്ന ജിഎസ്ടി നടപ്പിലാക്കലിലെ അപാകതകള്‍ കാരണം സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കുകയാണുണ്ടായത്. അഴിമതിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലേറിയ മോദിയുടെ കണ്‍മുന്നിലൂടെയാണ് പൊതുമേഖല ബാങ്കുകളില്‍ നിന്ന് കോടികള്‍ കൊള്ളയടിച്ച് ചിലര്‍ രാജ്യം വിട്ടത്. ഫലത്തില്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും പിടിച്ചു നിന്ന ഇന്ത്യന്‍ ബാങ്കിംഗ് സെക്ടര്‍ ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ്.

വിവാദങ്ങള്‍
പ്രധാനപ്രതിപക്ഷ പാര്‍ട്ടിക്ക് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് സ്ഥാനം നല്‍കാതിരിക്കുക വഴി ജനാധിപത്യമര്യാദ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുതന്ന സന്ദേശം ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മോദി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള എക്‌സിക്യൂട്ടീവിന്റെ കയ്യേറ്റങ്ങള്‍ മോദി ഭരണകാലത്ത് തുടര്‍ക്കഥയായി. പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കി നീതിആയോഗ് സംവിധാനം കൊണ്ടുവന്നു. നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന വ്യാപക പരാതികള്‍ ഉയര്‍ന്നു. തിരഞ്ഞടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലടക്കം സര്‍ക്കാരും ഭരണകക്ഷിയും ഇടപെടുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ വലിയ ഗൗരവമുള്ളവായാണ്. വോട്ടിംഗ് മെഷീനില്‍ പോലും പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നിടത്തേക്കെത്തി കാര്യങ്ങള്‍. കര്‍ണ്ണാടക തിരഞ്ഞുടുപ്പ് തിയ്യതി കമ്മീഷന്‍ പുറത്ത് വിടുന്നതിനു മുന്‍പ് ബിജെപി സോഷ്യല്‍ മീഡിയ സെല്‍ അദ്ധ്യക്ഷന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്യസത്തിനു മങ്ങലേല്‍പ്പിച്ചു. ഗുജറാത്ത് തിരഞ്ഞടുപ്പില്‍ പരാജയം മണത്തപ്പൊള്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞടുപ്പ് വിജ്ഞാപനം വൈകിപ്പിച്ചു. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനത്തില്‍ തങ്ങള്‍ക്കനുകൂലമായി വിധിപറയാതിരുന്ന ജഡ്ജിയുടെ നിയമനം വൈകിപ്പിക്കുക, ജ്യൂഡീഷറിയെ മൂക്ക്കയറിടുന്ന തരത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരിക. ഒടുവിലായി സിവില്‍ സര്‍വീസ് പരീക്ഷഘടന മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. റാഫേല്‍ കുംഭകോണത്തിലൂടെ സര്‍ക്കാര്‍ അപകടത്തിലാക്കിയത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയാണ്.
കാശ്മീര്‍ പുകയുകയാണ്.തൊന്നൂറുകള്‍ക്ക ശേഷം ശാന്തമായ കാശ്മീര്‍ വിഘടനവാദം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചു. രാജ്യം പൂര്‍ണ്ണമായി വൈദ്യതീകരിച്ചു എന്ന് തട്ടിവിട്ട സര്‍ക്കാറിന് വിനയായി പിറ്റേന്ന് തന്നെ അത് പച്ചകള്ളമായിരുന്നന്ന വസ്തുത ദേശീയ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഇതിനൊക്കെ പുറമെ രാജ്യത്ത് വെത്യസത ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രൂത സൃഷ്ടിക്കുന്നതിനാണ് ഭരണപാര്‍ട്ടി തന്നെ ശ്രമിച്ചത്. ദലിത്-മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ വന്‍ തോതില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായി. വിദ്യഭ്യാസ രംഗം കുട്ടിച്ചോറയി. രാജ്യത്തെ പ്രധാന കലാലയങ്ങള്‍ വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന്റെ രുചിയറിഞ്ഞു. അവാര്‍ഡുകള്‍ മടക്കിനല്‍കാന്‍ പ്രശസ്തര്‍ തയ്യാറായി. അവാര്‍ഡ് ദാനചടങ്ങുകള്‍ പോലും പ്രതിഷേധ സംഗമങ്ങളായി മാറി. വ്യെക്തിനിയമങ്ങളില്‍ പോലും സര്‍ക്കാര്‍ കൈകത്തലുണ്ടായി.

2019ലെ
പൊതുതിരഞ്ഞടുപ്പ്

കര്‍ണ്ണാടകയില്‍ ദേശീയ പ്രതിപക്ഷനിര കുമാരസ്വാമിയുടെ സത്വപ്രതിജ്ഞ ചടങ്ങില്‍ ഒരുമിച്ച് കൈകള്‍ ആകാശത്തെക്കുയര്‍ത്തിയത് വരാനിരിക്കുന്ന മാഹാസഖ്യത്തിന്റെ സൂചനായണങ്കില്‍ മോദിക്ക് 2019 എളുപ്പമാവില്ല. തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളില്‍ ഉണ്ടായിരുന്നതും എന്നാല്‍ ആവനാഴിയിലെ അവസാന അസ്ത്രം കണക്കെ മോദി-അമിത്ഷാ കൂട്ടുകെട്ട് കരുതിവെച്ചതുമായ അയോധ്യ പ്രശ്‌നം പരാജയം മണത്താല്‍ ബിജെപി തിരഞ്ഞടുപ്പ് വിഷയമാക്കി ഉയര്‍ത്താന്‍ സാധ്യതകളേറയാണ്. വരാനിരിക്കുന്ന വര്‍ഷം മോദി സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം അതീവനിര്‍ണ്ണായകമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending