Connect with us

Culture

കര്‍ണാടകയില്‍ ബി.ജെ.പി; യെദിയൂരപ്പ മുഖ്യമന്ത്രിയാവും

Published

on

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയുടെ മുന്നേറ്റം. 120 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 60ഉം ജെ.ഡി.എസ് 40ഉം, മറ്റുള്ളവ 2 എന്ന നിലയിലുമാണ്.

വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ആരുമായും സഖ്യമില്ലെന്നും ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് തിരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയാവുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. കഴിഞ്ഞ തവണയേക്കാള്‍ മൂന്നിരട്ടി സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. 40 സീറ്റുകളാണ് 2013-ല്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.

ലിംഗായത്തുകളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നല്‍കുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും കടുത്ത മത്സരം നേരിട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെട്ടു.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമായിരുന്നു ഇത്.

1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. എന്നാല്‍ അധികാരം കൈവിട്ടതോടെ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങി.

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

news

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ക്രൈസ്തവ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു

ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്

Published

on

ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലായിരുന്നു സംഭവം .ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് ഇടക്കാല ഗവണ്‍മെന്റ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ബ്ലംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Trending