Connect with us

Culture

 ഈ രാജ്യത്തിനു വേണ്ടി പലതും ത്യജിച്ചവരാണ് അവര്‍; മോദിയുടെ ഇറ്റലി പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

Published

on

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മയ്ക്കുണ്ടെന്നാണ് സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തെ പരാമര്‍ശിച്ചു രംഗത്തെത്തിയ മോദിക്ക് രാഹുല്‍ മറുപടി നല്‍കിയത്.

എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാല്‍ ജീവിതത്തിന്റെ ഭൂരിഭാഗവും അവര്‍ ഇന്ത്യയിലാണ് ജീവിച്ചത്. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ പല ഇന്ത്യക്കാരനെക്കാളും ഇന്ത്യന്‍ ദേശീയത അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഈ രാജ്യത്തിനുവേണ്ടി പലതും ത്യജിച്ചവരാണ് എന്റെ അമ്മ. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ഇറ്റലി പരാമര്‍ശത്തെക്കുറിച്ച് പത്രസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ മാതൃഭാഷ സംസാരിക്കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പേര് വിളിച്ച് ബി.ജെ.പിയും വ്യക്തിപരമായ ആക്രമണത്തിലേക്ക് കടന്നിരുന്നു

തന്റെ അമ്മയെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഗുണങ്ങളാണ് കാണിക്കുന്നത്. അങ്ങനെ ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നെങ്കില്‍ തുടരട്ടെ. മോദിയുടെ ഉള്ളില്‍ ദേഷ്യമുണ്ട്. അദ്ദേഹം എന്നെ ഒരു ഭീഷണിയായി കാണുന്നു. അതിനാലാണ് എപ്പോഴും അദ്ദേഹം എന്നോട് ദേഷ്യം കാണിക്കുന്നത്. പക്ഷേ ആ ദേഷ്യം അദ്ദേഹത്തിന്റെ മാത്രം പ്രശ്നമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മോദി എന്നെ ആക്രമിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. അദ്ദേഹത്തിന് കര്‍ണാടകയിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒന്നും പറയാനില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് തന്നെചുറ്റിപ്പറ്റിയല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

News

വെസ്റ്റ് ബാങ്കിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈല്‍; 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയിലാണ് ഇസ്രാഈല്‍ മൂന്നാം ദിവസവും ആക്രമണം കനപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ വാസയോഗ്യമല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രാഈല്‍ നടത്തുന്നതെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെബ്രോണ്‍, നബ്ലസ്, തുല്‍ക്കറെം, റമല്ല, ജറുസലേം എന്നീ ഗവര്‍ണറേറ്റുകളില്‍ നിന്ന് 22 ഫലസ്തീനികളെ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജെനിനില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലുടനീളം സാഹചര്യങ്ങള്‍ ഭയാനകമാണെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഇസ്രാഈലി റെയ്ഡുകളും സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലുമുള്ള നിയന്ത്രണങ്ങളും ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ഫലസ്തീന്‍ ആക്ടിവിസ്റ്റ് ഹംസ സുബീദത്ത് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. മൂന്ന് ദിവസമായി പ്രദേശത്ത് റെയ്ഡ് തുടരുകയാണെന്നും ഹംസ സുബീദത്ത് വ്യക്തമാക്കി.

അതേസമയം, വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ ഗസ്സ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി യുഎന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംഘനകളുടെ സഹായത്തോടെ ഭക്ഷണവിതരണം വര്‍ധിപ്പിക്കുകയും, ബേക്കറികള്‍ വീണ്ടും തുറക്കുകയും, ആശുപത്രികള്‍ പുനഃസ്ഥാപിക്കുകയും, ജല ശൃംഖലകള്‍ നന്നാക്കുകയും, ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

Continue Reading

Film

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം- മാർട്ടിൻ ജോസഫ് ചിത്രം വരുന്നു

ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Published

on

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ്  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്.

ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി അടുത്തിടെ ചിത്രീകരണം ആരംഭിച്ച ‘മിറാഷ്’ എന്ന ചിത്രമാണ് ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന ആദ്യ ചിത്രം.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് മാർട്ടിൻ ജോസഫ്- ഷെയ്ൻ നിഗം ചിത്രം രചിച്ചിരിക്കുന്നത്. ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ഛായാഗ്രഹണം- പി എം ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹൻ, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Cricket

അഭിഷേക് ഷോ; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് അനായാസ ജയം

4 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Published

on

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സഞ്ജു സാംസണ്‍ 20 പന്തില്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോസ് ബട്‌ലര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 68 റണ്‍സാണ് ബട്‌ലര്‍ നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Continue Reading

Trending