Connect with us

Sports

റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിച്ച്, ലിവര്‍പൂളും റോമയും മുഖാമുഖം

Published

on

യൂറോപ്പയില്‍ അത്‌ലറ്റികോയും ആഴ്‌സനലും

കീവ്: 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. 26 നാണ് ആദ്യ പാദം. മെയ് രണ്ടിന് പാദവും. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും.ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ് അറീനയിലാണ് സെമിയിലെ ആദ്യ മത്സരം. രണ്ടാം പാദം സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും. ലിവര്‍പൂള്‍ ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലും രണ്ടാം പാദം റോമയുടെ തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിലും കളിക്കും.ഇരുപാദങ്ങളിലുമായി യുവന്റസിനെ 3-4ന് മറികടന്നാണ് റയല്‍ സെമിഫൈനലിനെത്തിയത്. യുവന്റസിന്റെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചിരുന്ന റയല്‍ സ്വന്തം ഗ്രൗണ്ടില്‍ നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളിന് പിറകിലായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ലഭിച്ച വിവാദ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ സെമിയിലേക്ക് നയിച്ചു. സെവിയ്യയുടെ തട്ടകത്തില്‍ ആദ്യപാദം 2-1 ന് ജയിച്ച ബയേണ്‍ രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയാണ് സെമിയിലെത്തിയത്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലുമായി 5-1 ന് തകര്‍ത്താണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. ആദ്യപാദം 3-0 ന് ജയിച്ച അവര്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 2-1 ന് ജയിച്ചു. ബാര്‍സലോണയുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോറ്റ എ.എസ് റോമ, സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന്റെ ഐതിഹാസിക ജയത്തോടെയാണ് സെമിയിലേക്ക് മുന്നേറിയത്. ഉക്രെയ്‌നിലെ കീവില്‍ ആണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍.
യുവേഫ യൂറോപ്പ ലീഗ് സെമിഫൈനലില്‍ ആര്‍സനലും അത്‌ലറ്റികോ മാഡ്രിഡും നേര്‍ക്കു നേര്‍. സെമി ഫൈനല്‍ നറുക്കെടുപ്പിലാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ ഫൈനലിനു മുമ്പേ ഏറ്റുമുട്ടാന്‍ തീരുമാനമായത്. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് മാഴ്‌സേയും ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍.ബി സാല്‍സ്ബര്‍ഗും ഏറ്റുമുട്ടും.
സി.എസ്.കെ.എ മോസ്‌കോയെ ഇരുപാദങ്ങളിലുമായി 6-4 ന് തോല്‍പ്പിച്ചാണ് ആര്‍സനല്‍ സെമിയില്‍ ഇടമുറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ നാലു ഗോളിന് ജയിച്ചിരുന്ന ആര്‍സീന്‍ വെങറുടെ ടീമിനെ രണ്ടാം പാദത്തില്‍ റഷ്യന്‍ ക്ലബ്ബ് 2-2 സമനിലയില്‍ തളക്കുകയായിരുന്നു. ഫെദോര്‍ ചലോവ്, കിരില്‍ നബാബ്കിന്‍ എന്നിവരുടെ ഗോളില്‍ മുന്നിട്ടു നിന്ന മോസ്‌കോ സ്വന്തം ഗ്രൗണ്ടില്‍ ഭീഷണിയുയര്‍ത്തിയെങ്കിലും ഡാനി വെല്‍ബെക്ക്, ആരോണ്‍ റാംസി എന്നിവരുടെ ഗോളില്‍ ഗണ്ണേഴ്‌സ് തിരിച്ചടിക്കുകയായിരുന്നു. പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ രണ്ടു ഗോള്‍ ജയമാണ് അത്‌ലറ്റികോയ്ക്ക് തുണയായത്. 28-ാം മിനുട്ടില്‍ സ്‌പോര്‍ട്ടിങ് ഫ്രെഡി മൊണ്ടേറോയിലൂടെ ലീഡെടുത്തെങ്കിലും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാനുതകുന്ന രണ്ടാം ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ 4-1 ന് വീഴ്ത്തിയാണ് സാല്‍സ്ബര്‍ഗ് മുന്നേറിയത്. ആദ്യപാദത്തില്‍ 4-2 ന് ജയിച്ച ലാസിയോ സിറോ ഇമ്മൊബിലിന്റെ ഗോളില്‍ രണ്ടാം പാദത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പൊരുതിക്കളിച്ച സാല്‍സ്ബര്‍ഗ് മുനാസ് ദബൂര്‍, അമദു ഹൈദറ, ഹ്വാങ് ഹീ ചാന്‍, സ്റ്റെഫാന്‍ ലെയ്‌നര്‍ എന്നിവരുടെ ഗോളുകളില്‍ അത്ഭുത ജയം നേടുകയായിരുന്നു. ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലീപ്‌സിഗിനെ 5-2 ന് തോല്‍പ്പിച്ചാണ് മാഴ്‌സെയുടെ സെമി പ്രവേശം. ആദ്യപാദം സ്വന്തം ഗ്രൗണ്ടില്‍ ഒരു ഗോളിന് ജയിച്ചിരുന്ന ലീപ്‌സിഗ് രണ്ടാം പാദത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് തോല്‍വി വഴങ്ങിയത്.

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending