Connect with us

Sports

വിവാദമടങ്ങാതെ ചാമ്പ്യന്‍സ് ലീഗ് പെനാല്‍ട്ടി; റഫറി ‘കളിച്ചെന്ന്’ യുവന്റസ് താരങ്ങള്‍

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്റസ് വഴങ്ങിയ പെനാല്‍ട്ടിയിലെ വിവാദം മുറുകുന്നു. മത്സരത്തിന്റെ അന്തിമ നിമിഷത്തില്‍ യുവെ ഡിഫന്റര്‍ മെഹ്ദി ബെനത്തിയ റയല്‍ താരം ലൂകാസ് വാസ്‌ക്വെസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനാണ് ഇംഗ്ലീഷുകാരനായ റഫറി മൈക്കല്‍ ഒലിവര്‍ പെനാല്‍ട്ടി വിളിച്ചത്. യുവന്റസ് താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍കീപ്പര്‍ ഷെസ്‌നിയെ മറികടന്ന് ലക്ഷ്യം കാണുകയും റയലിനെ സെമിഫൈനലില്‍ എത്തിക്കുകയും ചെയ്തു.

റയലിന് പെനാല്‍ട്ടി അനുവദിച്ച റഫറിയുടെ തീരുമാനം പരിഹാസ്യമാണെന്നും ഇത് മുന്നേ പ്രതീക്ഷിച്ചതാണെന്നുമാണ് യുവെ ഡിഫന്റര്‍ ജോര്‍ജിയോ കെല്ലിനി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയും റഫറിയുടെ ‘കളി’ നടന്നിരുന്നതായും റയലിന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ലെന്നും കെല്ലിനി പറഞ്ഞു.

‘ഇത് അത്ര അത്ഭുതമൊന്നുമല്ല. കഴിഞ്ഞ വര്‍ഷം ബയേണ്‍ മ്യൂണിക്കിനായിരുന്നു ഈ വിധി. ഇത്തവണ യുവെക്കും.’ – കെല്ലി തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബയേണ്‍ താരം അര്‍തുറോ വിദാലിനെ ഗുരുതരമല്ലാത്ത ഫൗളിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഓഫ്‌സൈഡ് ആയിരുന്നിട്ടും അനുവദിക്കുകയും ചെയ്തിരുന്നു.

‘ഇറ്റാലിയന്‍ റഫറി പ്രതിനിധി പറഞ്ഞത് ചാമ്പ്യന്‍സ് ലീഗില്‍ എല്ലാം നന്നായി നടക്കുന്നുണ്ട് എന്നാണ്. ചിരിക്കാന്‍ വകനല്‍കുന്നതാണത്. ഭാവിയില്‍ ഇതൊരു വിഷയമാവും. നായക കഥാപാത്രത്തെ പോലെയല്ല റഫറി പെരുമാറേണ്ടത്. വ്യക്തതയുള്ള തീരുമാനങ്ങള്‍ മാത്രം കൈക്കൊള്ളുക എന്നതാണ് റഫറിയുടെ ജോലി.’ കെല്ലിനി പറഞ്ഞു. പരാജയപ്പെട്ടെങ്കിലും അഭിമാനത്തോടെയാണ് ഇത്തവണ മടങ്ങുന്നതെന്നും ഇറ്റാലിയന്‍ ഡിഫന്റര്‍ പറഞ്ഞു.

റഫറിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗോള്‍കീപ്പര്‍ ഗ്യാന്‍ലുയ്ജി ബുഫണും ഉന്നയിച്ചത്. ‘അത് പത്തിലൊരു ഭാഗം പെനാല്‍ട്ടി മാത്രമായിരുന്നു. ബെനത്തിയ ഇടപെട്ട സംഭവം അവിചാരിത സംഭവമാണെന്ന് റഫറി കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ആദ്യ പാദത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു പെനാല്‍ട്ടി നിഷേധിക്കുകയും നിര്‍ണായക മത്സരത്തിന്റെ 93-ാം മിനുട്ടില്‍ ഞങ്ങള്‍ക്കെതിരെ പെനാല്‍ട്ടി വിളിക്കുകയും ചെയ്തത് സംശയാസ്പദമാണ്.’ ബഫണ്‍ പറഞ്ഞു.

‘മൈക്കല്‍ ഒലിവറിന്റെ നെഞ്ചിനകത്ത് ഹൃദയമല്ല ചവറ്റുകുട്ടയാണുള്ളത്. ഇതാണ് നിങ്ങളുടെ സ്വഭാവമെങ്കില്‍ ഇതുപോലുള്ള സ്‌റ്റേഡിയത്തിലേക്ക് ഇത്തരം സ്വഭാവവുമായി വരുന്നതിനു പകരം ഗാലറിയില്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമിരുന്ന് സ്‌പ്രൈറ്റ് കുടിക്കുകയും ചിപ്‌സ് തിന്നുകയും ചെയ്ത് കളി കാണുകയാണ് ചെയ്യേണ്ടത്.’ – ബുഫണ്‍ പറഞ്ഞു. റഫറിയുടെ തീരുമാനത്തില്‍ അതിരുവിട്ട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബുഫണിനെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

Sports

അയര്‍ലന്‍ഡിനെതിരെ ഏകദിന പരമ്പര; ടീമില്‍ മിന്നിമണിയും ഇടംനേടി, സമൃതി മന്ഥാന ക്യാപ്റ്റന്‍

സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്‍മ ഉപനായക സ്ഥാനവും വഹിക്കും

Published

on

മുംബൈ: അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു. സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്‍മ ഉപനായക സ്ഥാനവും വഹിക്കും. മലയാളി താരമായ മിന്നിമണിയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍നിന്ന് പേസര്‍ രേണുക സിങ് ഠാക്കൂറിനും വിശ്രമം നല്‍കിയിട്ടുണ്ട്.

മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ തേജല്‍ ഹസബ്‌നിസും 15 അംഗ സംഘത്തിലുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ യുവ ഓപണര്‍ പ്രതിക റവാലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ മൂന്ന് ഇന്നിങ്‌സില്‍ 44.66 ശരാശരിയില്‍ 134 റണ്‍സാണ് താരം നേടിയത്. ഈ മാസം 10, 12, 15 തീയതികളില്‍ രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ (വൈസ് ക്യാപ്റ്റന്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), മിന്നുമണി, പ്രിയ മിശ്ര, തനൂജ കന്‍വര്‍, പ്രതിക റവാല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, തേജല്‍ ഹസബ്‌നിസ്, രഘ്വി ബിസ്ത്, ടിറ്റാസ് സന്ധു, സൈമ താക്കൂര്‍, സയാലി സാത്ഘരെ.

Continue Reading

Cricket

സിഡ്നിയിലും ഇന്ത്യ തോറ്റു, പത്ത് വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസീസ്

അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സിഡ്നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.

ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

സിഡ്നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ന് കളി തുടങ്ങിയപ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.

Continue Reading

Trending