Connect with us

Sports

റോയല്‍സിനും കിങ്‌സ് ഇലവനും നോട്ടം കിരീടത്തില്‍

Published

on

 

രാജകീയ പേരും വന്‍ താര നിരയുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ഐ.പി.എല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. വമ്പന്‍ പ്രതീക്ഷളുമായി എത്തി ടൂര്‍ണമെന്റിനൊടുവില്‍ ആരാധകരെ നിരാ ശരാക്കുന്ന സ്ഥിതി ഇത്തവണയുണ്ടാവില്ലെന്ന സൂചനയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം നല്‍കുന്നത്. പരിചയ സമ്പന്നരും യുവ നിരയും അണിനിരക്കുന്ന സന്തുലിത ടീമാണ് ഇത്തവണ ആര്‍.സി.ബിയുടേത്. വിരാട് കോഹ്‌ലി തന്നെയാണ് നായക കുപ്പായത്തില്‍. ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മനന്‍ വോറ, സര്‍ഫ്രാസ് ഖാന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ കരുത്ത്. ഓള്‍റൗണ്ടര്‍മാരായ മൊയീന്‍ അലി, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, ഗ്രാന്‍ഡ്‌ഹോം എന്നിവരടങ്ങുന്നതാണ് ടീമിന്റെ ഓള്‍റൗണ്ട് നിര. ബോളിങിലും കരുത്തരുണ്ട്. ടി സൗത്തി നയിക്കുന്ന ബോളിങ് നിരയില്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുരുകന്‍ അശ്വിന്‍ എന്നിവരാണ് പ്രമുഖര്‍.
പോയ സീസണുകളില്‍ ചെന്നൈയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.അശ്വിനാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് ഇലവനെ നയിക്കുന്നത്. സെവാഗാണ് മെന്ററുടെ റോളില്‍. ഏറെക്കാലം ബംഗളൂരിന്റെ ജഴ്‌സിയണിഞ്ഞ ക്രിസ് ഗെയ്‌ലും ഇത്തവണ പഞ്ചാബിനൊപ്പമാണ്. ഡേവിഡ് മില്ലറും ആരോണ്‍ ഫിഞ്ചും യുവ്‌രാജ് സിങും കെ.എല്‍ രാഹുലും കൂടി ബാറ്റിങ് നിരയില്‍ ചേരുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ക്യാപ്റ്റന്‍ അശ്വിന്‍ തന്നെ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. അക്ഷര്‍ പട്ടേലും അഫ്ഗാന്റെ മുജീബ് സദ്രാനുമാണ് അശ്വിന്റെ സ്പിന്‍ പങ്കാളികള്‍. ഓസീസ് പേസര്‍ ആന്‍ഡ്രു ടൈയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും നയിക്കുന്ന പേസ് നിരയും മോശമല്ല. ബെന്‍ ഡ്വാര്‍ഷൂയിസും അങ്കിത് രാജ്പുത്തും ബരീന്ദര്‍ സ്രാനും മോഹിത് ശര്‍മയും ഉള്‍പ്പെടുന്നതോടെ ബോളിങ് നിര പൂര്‍ണം.
ഒരു ഇടവേളക്ക് ശേഷം ഗൗതം ഗംഭീര്‍ നായകനായി തിരിച്ചെത്തുന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനും കിരീടത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഇതുവരെ ഐ.പിഎല്‍ കിരീടം നേടാത്ത മൂന്നിലൊരു ടീം ഡല്‍ഹിയാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരുടെ സംഘമാണ് ഡല്‍ഹിയുടേത്. കോളിന്‍ മണ്‍റോ, ജാസണ്‍ റോയ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രെന്റ് ബോള്‍ട്ട്, ക്രിസ് മോറിസ്, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ താരങ്ങളുടെ സാനിധ്യം ടീമിന് ഏറെ ഗുണകരമാവും. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നമന്‍ ഓജ, അമിത് മിശ്ര, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ഷഹബാസ് നദീം, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ തുടങ്ങിയവരാണ് റിക്കി പോണ്ടിങ് പരിശീലകനാവുന്ന ടീമിലെ മറ്റു ശ്രദ്ധേയ താരങ്ങള്‍. പരിക്കിനെ തുടര്‍ന്ന് ലീഗില്‍ നിന്ന് പിന്‍മാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയുടെ അസാനിധ്യം ടീമിന് ക്ഷീണമാവുമെന്നുറപ്പ്.
2016ല്‍ ഐ.പി.എല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായ താര നിരയുമായാണ് പുതിയ സീസണിനെത്തുന്നത്. ബോള്‍ ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച ഡേവിഡ് വാര്‍ണറിന് പകരം ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസാണ് ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും റാഷിദ് ഖാനും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും പോലുള്ള മിന്നും താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, യൂസഫ് പഠാന്‍, ഷാക്കിബ് ഹസന്‍, ബ്രാത്ത്‌വെയ്റ്റ്, അലക്‌സ് ഹെയ്ല്‍സ് എന്നീ താരങ്ങള്‍ ബാറ്റിങിലും ക്രിസ് ജോര്‍ഡനും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും ബോളിങിലും ടീമിന് കരുത്താകും. ബോളിങില്‍ കരുത്ത് പ്രകടിപ്പിക്കുന്ന ബേസില്‍ തമ്പി, സച്ചിന്‍ ബേബി എന്നീ രണ്ടു മലയാളി താരങ്ങളുടെ സാനിധ്യവും ടീമിന് മുതല്‍കൂട്ടാവും.

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Cricket

മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

Published

on

കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.

ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.

സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.

Continue Reading

Badminton

ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി

ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. 

Published

on

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.

Continue Reading

Trending