Connect with us

Video Stories

ചിരിക്കാന്‍ പരുക്കില്ല

Published

on

ലോകകപ്പിനുള്ള ഒരുക്കത്തിലാണ് യോഗ്യത നേടിയ 32 ടീമുകള്‍… ദേശീയ പരിശീലകരാവട്ടെ സ്വന്തം സൂപ്പര്‍ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കാരണ മറ്റൊന്നുമല്ല- യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ സീസണ്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ആരോഗ്യമെന്നത് പരിശീലകര്‍ക്ക്് നല്‍കുന്ന ആശങ്ക ചെറുതല്ല. ബ്രസീല്‍ കോച്ച് ടിറ്റേ ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദത്തിലാണ്. നെയ്മര്‍ സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തിലാണ്. അതിനിടെ തന്നെ അദ്ദേഹത്തിന്റെ ക്ലബായ പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ അദ്ദേഹത്തിന്റെ സേവനത്തിനായി ശ്രമിക്കുന്നുണ്ട്. രണ്ടര മാസത്തെ വിശ്രമമാണ് നെയ്മറിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ അദ്ദേഹത്തിന് ഇനി ലോകകപ്പ് മാത്രമാണ് മുന്നില്‍. അതിനിടെ അര്‍ജന്റീനയുടെ ബാര്‍സിലോണ താരം ലിയോ മെസിക്കും പരുക്കേറ്റു. പരുക്ക് കാരണം അദ്ദേഹം അര്‍ജന്റീനയുടെ രണ്ട് ലോകകപ്പ് സന്നാഹ മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. പക്ഷേ ലാലീഗയില്‍ ബാര്‍സിലോണ സെവിയയെ നേരിട്ടപ്പോള്‍ ക്ലബ് കോച്ച് അദ്ദേഹത്തെ കളിപ്പിച്ചു. ഈ വിവാദം തുടരുന്നതിനിടെ മെസി രണ്ട് നാള്‍ കുടുംബത്തോടൊപ്പമായിരുന്നു. കുടുംബത്തിലെ പുതിയ പ്രതിനിധിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മെസി ഇന്‍സ്റ്റഗ്രം വഴി പരസ്യമാക്കുകയും ചെയ്തു.

A post shared by Leo Messi (@leomessi) on


അടുത്തയാഴ്ച്ച എ.എസ് റോമക്കെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ബാര്‍സ കളിക്കാനാരിക്കെ മെസിയുടെ ആരോഗ്യ കാര്യത്തില്‍ സംശയമുണ്ട്. പരുക്കിലും മെസിയെ കളിപ്പിക്കുന്നതിനോട് അര്‍ജന്റീനിയന്‍ കോച്ച് ജോര്‍ജ്് സാംപോളിക്ക് താല്‍പ്പര്യമില്ല. ദേശീയ പരിശീലകരും ക്ലബ് പരിശീലകരും തമ്മിലുള്ള ശീതസമരത്തിന്റെ കാലമാണിനി….

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending