Connect with us

Culture

സഹകരണ ബാങ്കുകളില്‍ പണമെത്താന്‍ വൈകും: ജനജീവിതം പ്രതിസന്ധിയിലേക്ക്

Published

on

രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദേശസാല്‍കൃത ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും മണിക്കുറുകളോളം കാത്തുനിന്നാണ് പലരും രണ്ടായിരം രൂപ കൈപ്പറ്റുന്നത്. ഇതിന് പിന്നീട് ചില്ലറ വാങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലും, ജില്ലാ സഹകരണ ബാങ്കുകളിലും ആവശ്യമായ നോട്ടുകള്‍ എത്താന്‍ വൈകുന്നത് ജന ജീവിതത്തെ സാരമായി ബാധിക്കുന്നു. 8ന് രാത്രിയിലാണ് നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെയുണ്ടായ ഈ നടപടിയാണ് സാധാരണ ജിവിതത്തെ താറുമാറാക്കിയത്. ഒന്‍പതിന് ബാങ്കുകള്‍ക്ക് അവധി നല്‍കി ആവശ്യമായ നോട്ടുകള്‍ എത്തിക്കാനായിരുന്നു ശ്രമം.

എന്നാല്‍ സംസ്ഥാനത്ത് ആവശ്യമുള്ള ഏറ്റവും വലിയ സാമ്പത്തിക മേഖലയായ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനോ, പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനോ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നുമില്ല. ഇത് വന്‍ പ്രതിസന്ധിക്ക് കാരണമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും മറ്റ് സഹകാരികളുടെയും ഇടപെടലിനെ തുടര്‍ന്ന് 10ന് ഉച്ചയോടെയാണ് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കിനും, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. റിസര്‍വ്വ് ബാങ്കിന്റെ പരിധിയില്‍ വരാത്തതിനാല്‍ എക്‌സ്‌ചേഞ്ച് സംവധാനത്തിന് അനുമതി നല്‍കിയിട്ടുമില്ല.

ഇടപാടുകാര്‍ക്ക് നിശ്ചിത സംഖ്യ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന് പുതിയ നോട്ടുകള്‍ അനുവദിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ സഹകരണ ബാങ്കുകളും തങ്ങളുടെ കൈവശമുള്ള അഞ്ച് രൂപ മുതല്‍ 100 രൂപ വരെയുള്ള ചില്ലറകള്‍ മാത്രം ഉപയോഗിച്ച് പരമാവധി 1000 രൂപ വരെ നല്‍കാന്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ ബാങ്കിന്റെ ബ്രാഞ്ചുകള്‍ ഉള്‍പ്പടെ പല സ്ഥാപനങ്ങളിലും ഇന്നലെ ഉച്ചയോടെ തന്നെ ഈ പണവും തീര്‍ന്നിരിക്കുകയാണ്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫിനാന്‍സിംഗ് ബാങ്കായ ജില്ലാ സഹകരണ ബാങ്കിനെ സമീപിക്കുമ്പോള്‍ ആവശ്യമായ തുക ലഭ്യമായിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്.

ബാങ്കുകളില്‍ നിന്നും വിവിധ തരത്തില്‍ വായ്പയായി വാങ്ങി ഉപയോഗിക്കാനാവാതെ കിടന്ന ലക്ഷക്കണക്കായ രൂപ ബാങ്കുകളില്‍ തിരിച്ചടക്കുന്നതിന് നേരിടുന്ന പ്രയാസങ്ങളും ചില്ലറയല്ല. അക്കൗണ്ട് വഴിയല്ലാതെ ഇത്തരം തുക വായ്പ അക്കൗണ്ടിലേക്ക് വരവ് വെക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് അക്കൗണ്ടുകളില്‍ അടവാക്കിയ തുക മാത്രമാണ് വായ്പ അക്കൗണ്ടുകളിലേക്ക് വരവ് വെക്കാന്‍ സാധിക്കുക. ഇത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട് സാധാരണക്കാരുടെ ഏക ആശ്രയമായ സഹകരണ ബാങ്കുകളില്‍ പണം എത്താന്‍ വൈകുന്നത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുക. ബാങ്കുകളില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും, ആധാരങ്ങളും പ്രമാണങ്ങളുമെല്ലാം തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിവാഹം നിശ്ചയിച്ചവര്‍ ആസ്പത്രികളില്‍ പ്രസവവും മറ്റ് ഓപ്പറേഷനുകള്‍ക്കും വിധിക്കപ്പെട്ടവര്‍, വീട് നിര്‍മിക്കുന്നവര്‍, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നവര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവക്കെല്ലാം ഉള്‍പ്പെടെ പണത്തിന്റെ ലഭ്യത വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യം നീണ്ട് പോയാല്‍ വലിയ പ്രയാസങ്ങളിലേക്ക് ജനങ്ങള്‍ അകപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇന്ന് നിലവിലുള്ള ആര്‍.ടി.ജി.എസ്/ എന്‍.ഇ.എഫ്.ടി. തുടങ്ങിയ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ഫണ്ട് കൈമാറ്റം നടത്തി പ്രയാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാണ് സഹകരണ ബാങ്കുകള്‍ ശ്രമിക്കുന്നത്. അത് വഴിയാണ് ആസ്പത്രികളിലും, മറ്റും നേരിടുന്ന വലിയ പ്രയാസം നേരിടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നത്. എങ്കിലും ചില്ലറ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാറും സംസ്ഥാന സഹകരണ ബാങ്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതി; ആദ്യ ചർച്ച ഇന്ന്

രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും

Published

on

കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.

നയരൂപീകരണ സമിതിയില്‍ മുകേഷ് ഉള്‍പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. എഎംഎംഎയ്ക്ക് നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്‍ നിലവില്‍ വന്ന ശേഷമായിരിക്കും ചര്‍ച്ച നടത്തുക.

Continue Reading

Film

യുവനടി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍; തെളിവുകള്‍ പുറത്ത്; എന്റെ കൂടെയെന്ന് വിനീത് ശ്രീനിവാസന്‍

അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

Published

on

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

2023 ഡിസംബര്‍ പതിനഞ്ചിന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ സമയത്ത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിന്‍ പോളി. പതിനാലാം തീയതി രണ്ടര കഴിഞ്ഞ് നടന്‍ ഹോട്ടലില്‍ എത്തിയതായും പിറ്റേദിവസം വൈകീട്ട് നാലരയ്ക്ക് ചെക്ക് ഔട്ട് ചെയ്തതും ബില്ലില്‍ വ്യക്തമാണ്.

15ാം തീയതി പുലര്‍ച്ചെ വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

Continue Reading

Trending