Connect with us

More

രാജ്യവ്യാപകമായി ആദായ നികുതി റെയ്ഡ്

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ അടക്കമുള്ള നഗരങ്ങളിലാണ് റെയ്ഡ്. കള്ളപ്പണം കണ്ടെത്താനാണ് മിന്നല്‍ പരിശോധന.

അതേസമയം, രാജ്യത്തെ ബാങ്കുകളില്‍ നോട്ട് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കൈമാറ്റവും ബാങ്കുകളിലെ പ്രവര്‍ത്തനവും നിരീക്ഷിക്കുകയാണ് മിന്നല്‍ പരിശോധനയിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. പഴയ നോട്ടുകളില്‍ നിന്ന് പുതിയ നോട്ടുകളിലേക്കുള്ള മാറ്റത്തില്‍ ആര്‍ബിഐ കൃത്യമായ മേല്‍നോട്ടം വഹിക്കും. നിലവിലെ നോട്ട് പിന്‍വലിക്കലും പുതിയ സീരിസ് നോട്ട് ജനങ്ങളിലെത്തിക്കലുമാണ് ആര്‍ബിഐയുടെ പ്രധാന ചുമതല. എന്നാല്‍ ബാങ്കുകള്‍ക്ക് രജിസ്റ്റര്‍ മാറ്റാനുള്ള അവസരം നല്‍കാതിരിക്കലാണ് ബാങ്ക് നിരീക്ഷണത്തിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന് 56,720 രൂപ

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 56,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് വ്യാപാരം നടക്കുന്നത്

ഈ മാസം തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ചയോടെ വീണ്ടും വില തിരിച്ചുകയറുന്നതാണ് കണ്ടത്.

ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങളാണ് ഇന്ത്യയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 96 രൂപയില്‍ തുടരുകയാണ്.

Continue Reading

More

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക

കേരളത്തില്‍ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ സ്വഗതം ചെയ്തത്

Published

on

ദില്ലി :ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. കേരളത്തില്‍ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്ക. കേരളത്തില്‍ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ സ്വഗതം ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രിയങ്കയും പങ്കാളിയായി.

പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും.

വയനാട്ടില്‍ മുന്‍ എംപി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാള്‍ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്. പ്രിയങ്ക പാര്‍ലമെന്റില്‍ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രിയങ്ക എംപിയാകുന്നതില്‍ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ലോകസഭാ സന്ദര്‍ശക ഗ്യാലറിയില്‍ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ സോണിയ ഗാന്ധിയുമെത്തിയിരുന്നു.

 

Continue Reading

More

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ജെഎംഎമ്മില്‍ നിന്നുള്ള 6 മന്ത്രിമാരും കോണ്‍ഗ്രസ് ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും

Published

on

ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മികച്ച വിജയത്തോടെ നാലാം തവണയും ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഹേമന്ത് സോറന്‍. ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ജെഎംഎമ്മില്‍ നിന്നുള്ള 6 മന്ത്രിമാരും കോണ്‍ഗ്രസ് ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും.അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.

അതേസമയം, സിപിഐഎംഎല്‍ ലിബറേഷന്‍ സര്‍ക്കാരിനെ പുറത്തുനിന്നായിരിക്കും പിന്തുണയ്ക്കുക. ജാര്‍ഖണ്ഡില്‍ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎല്‍ 2 സീറ്റിലാണ് വിജയിച്ചത്‌

Continue Reading

Trending