Connect with us

More

വിഴിഞ്ഞം പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാവില്ലെന്ന് അദാനി

Published

on

 

വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം അടക്കം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി സര്‍ക്കാരിന് അപേക്ഷ നല്‍കി. ഓഖി ചുഴലിക്കാറ്റില്‍ തുറമുഖ നിര്‍മാണത്തിനെത്തിച്ച ഡ്രഡ്ജറുകള്‍ തകര്‍ന്നെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.
ഓഖി ദുരന്തമാണ് പദ്ധതിക്ക് പ്രതിസന്ധിയുണ്ടാക്കിയത്. ഡ്രഡ്ജിങ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഓഖി ദുരന്തം ബാധിച്ചു. അതുകൊണ്ട് തന്നെ നിശ്ചയിച്ച സമയത്ത് തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
1460 ദിവസങ്ങള്‍ കൊണ്ട് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് പാലിക്കാനാവില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കും. പഠനം നടത്തി ഏജന്‍സി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
തുറമുഖ നിര്‍മാണത്തിനായി നിലവില്‍ ഡ്രഡ്ജിങ് ജോലികള്‍ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 53 ഹെക്ടര്‍ ഭൂമി നികത്തേണ്ടയിടത്ത് 33 ഹെക്ടര്‍ ഭൂമി നികത്തി. പുലിമുട്ട് നിര്‍മാണത്തിന്റെ ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഓഖിയെ തുടര്‍ന്ന് പുലിമുട്ടിന്റെ പലഭാഗങ്ങളും തകര്‍ന്നുപോയിട്ടുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് അദാനി സമയം നീട്ടിച്ചോദിച്ചിരിക്കുന്നത്. ഓഖി ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കരാറുകാരായ അദാനിയും ഉപകരാര്‍ നേടിയ ഹോവെ കമ്പനിയും കത്തിലൂടെ അറിയിച്ചു.
നഷ്ടപരിഹാരമായി 100 കോടി ഹോവെ അദാനിയോട് ചോദിച്ചു. ഹോവെയുടെ ആവശ്യങ്ങളും കൂടി ചേര്‍ത്താണ് പദ്ധതിക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അദാനി സര്‍ക്കാരിനെ അറിയിച്ചത്. അടുത്ത ഡിസംബറിന് ശേഷവും ഏതാണ്ട് 16 മാസം കൂടി വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം പാറ കിട്ടാനില്ലാത്ത സാഹചര്യം കത്തില്‍ സൂചിപ്പിട്ടില്ല. പാറക്കല്ല് ക്ഷാമം മൂലം മാസങ്ങളായി നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.
പ്രൃകൃതിദുരന്തമാണ് കരാര്‍ ലംഘനത്തിന്റെ കാരണമെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. അല്ലാത്ത പക്ഷം കാലാവധി കഴിഞ്ഞ് ഒരോ ദിവസവും 12 ലക്ഷം അദാനി സര്‍ക്കാറിന് നഷ്ടപരിഹാരമായി നല്‍കണം. പാറക്കല്ല് കണ്ടെത്തേണ്ട ബാധ്യത അദാനിക്കാണ്. അത് നടക്കാതെ വന്നപ്പോള്‍ ഓഖിയെ പഴിച്ച് പദ്ധതി വൈകിപ്പിക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. എഞ്ചിനീയര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി തുടര്‍ നിലപാട് തീരുമാനിക്കും.

kerala

ചന്ദ്രിക കാമ്പയിന് തമിഴ്‌നാട്ടിലും മികച്ച മുന്നേറ്റം

ആദ്യഘട്ട വരിക്കാരുടെ ലിസ്റ്റും തുകയും മുസ്്‌ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി നെലാകോട്ട , ചന്ദ്രിക ഡി ജി എം നജീബ് ആലിക്കലിന് കൈമാറി

Published

on

ഗൂഡല്ലൂര്‍: ചന്ദ്രിക പ്രചാരണ കാമ്പയിന് തമിഴ്‌നാട് നീലഗിരി ജില്ലയില്‍ മികച്ച മുന്നേറ്റം. ആദ്യഘട്ട വരിക്കാരുടെ ലിസ്റ്റും തുകയും മുസ്്‌ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി നെലാകോട്ട , ചന്ദ്രിക ഡി ജി എം നജീബ് ആലിക്കലിന് കൈമാറി. പിന്നോക്ക തോട്ടംതൊഴില്‍ മേഖലയായ നീലഗിരിയുടെ കാര്‍ഷിക വൈജ്ഞാനിക വളര്‍ച്ചക്ക് പതിറ്റാണ്ടുകളായി കൂടെ നില്‍ക്കുകയും അവരുടെ മുന്നേറ്റങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്യുന്ന പത്രമാണ ചന്ദ്രികയെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി വട്ടക്കളരി ഹനീഫ, എസ്.ടി.യു ദേശീയ ട്രഷറര്‍ മജീദ് എരുമാട് ,എം മുസ്്തഫ, സബാദ് പാടന്തറ ,അബ്ദുറഹിമാന്‍ കുട്ടി, കുഞ്ഞാവ ഹാജി, അബ്ദുല്‍ ബാരി, ഫൈസല്‍ ഫൈസി, ഉണ്ണിമൊയ്തീന്‍, മുജീബ് മുകളില്‍, ഹനീഫ ഫൈസി, അഷ്‌റഫ് ദേവാല, അബ്ദുറഹിമാന്‍ മദനി, കോയ എല്ലാമല, ബഷീർ നെലാകോട്ട എന്നിവർ സംസാരിച്ചു .നീലഗിരിയില്‍ ചന്ദ്രിക കാമ്പയിന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു.

Continue Reading

kerala

മാധ്യമങ്ങൾക്കെതിരായ യു. പ്രതിഭ എംഎൽഎയുടെ അവഹേളനം; കെയുഡബ്ല്യുജെ പരാതി നൽകും

എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Published

on

ആലപ്പുഴ: യു. പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകും. എംഎൽഎയുടെ അധിക്ഷേപ പരാമർശത്തിൽ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധം അറിയിച്ചു.

കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങെളെ പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപേിച്ചതില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ്സ് ക്ലബും ശക്തമായി പ്രതിഷേധിക്കുന്നു.

ആലപ്പുഴയിലെ മാധ്യമങ്ങളോട് ഒരുതരത്തിലും സഹകരിക്കാത്ത ആളാണ് യു. പ്രതിഭ എംഎല്‍എ. എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി

Published

on

തിരുവനന്തപുരം: ഇടിവിന് ബ്രേക്കിട്ട് ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയാണ്.ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76768 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,624.69 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ്.

പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 2024- അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്വർണവിലയിൽ നേരിയ വ്യത്യാസം വന്നിരിക്കുന്നത്. 2024 ആദ്യ മാസത്തിൽ സ്വർണത്തിന് 46,840 ആയിരുന്നു വില.

Continue Reading

Trending