Connect with us

More

‘വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങള്‍ എവിടെ?; മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

Published

on

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെ അതിനിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രണ്ട് കോടി ജോലികള്‍ സൃഷ്ടിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കി മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. 84-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയം കാരണം ജമ്മു കശ്മീരിലെ സ്ഥിതി വഷളായതായും അദ്ദേഹം ആരോപിച്ചു. വിദേശ നയം മുതല്‍ സാമ്പത്തിക രംഗം വരെയുള്ള വിവിധ വിഷയങ്ങളില്‍ അദ്ദേഹം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. മന്‍മോഹന്റെ ഓരോ വാക്കുകള്‍ക്കും സദസ്സില്‍ നിന്നും വന്‍ കരഘോഷമാണ് ലഭിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ജി.ഡി.പിയുടെ 1.6 ശതമാനം മാത്രമാണ് അനുവദിക്കുന്നത്. രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇത് തീര്‍ത്തും പോരെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ നയം ദയനീയമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. മുമ്പൊരിക്കലും ഇല്ലാത്ത രീതിയിലാണ് കശ്മീര്‍ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാറിന്റെ രണ്ട് ചിറകുകള്‍ കശ്മീരില്‍ രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നാള്‍ക്കു നാള്‍ പ്രശ്‌നം വഷളാക്കാന്‍ മാത്രമാണ് സഹായിക്കുന്നത്. നമ്മളുടെ അതിര്‍ത്തി സുരക്ഷിതമല്ല, അതിര്‍ത്തി കടന്നുള്ള തീവ്രവാദവും, ആഭ്യന്തര പ്രശ്‌നങ്ങളും ഉള്‍പ്പെടെ എല്ലാ പൗരന്‍മാര്‍ക്കും വലിയ ആശങ്കയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ സഗൗരവം തിരിച്ചറിയണം. അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നം സൗഹാര്‍ദ്ദപരവും സമാധാനപരമായുമാണ് തീര്‍ക്കേണ്ടത്. ഇന്ത്യയും പാകിസ്താനും എല്ലാ പ്രശ്‌നങ്ങളും പരസ്പരം ചര്‍ച്ചകളിലൂടെയാണ് തീര്‍ക്കേണ്ടത്. തീവ്രവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ആവശ്യമായ താക്കീത് പാകിസ്താന് നല്‍കുകയും വേണം. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 7.8 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. എന്നാല്‍ ലോക സാമ്പത്തിക വളര്‍ച്ച ഉയരുമ്പോഴും 2014-18 വരെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച മുരടിപ്പിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് വലിയ വാഗ്ദാനങ്ങളാണ് മോദി നല്‍കിയത്. എന്നാല്‍ ഇവയെല്ലാം പ്രാവര്‍ത്തികമാക്കുന്നതില്‍ ദയനീയമായി അദ്ദേഹം പരാജയപ്പെട്ടു. അധികാരത്തിലെത്തിയാല്‍ രണ്ട് കോടി ജോലികള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് പോലും ജോലികിട്ടിയതായി കാണുന്നില്ല. യാതൊരു ചിന്തയും കൂടാതെ നടത്തിയ നോട്ട് അസാധുവാക്കല്‍, ധൃതി പിടിച്ച് നടത്തിയ ജി.എസ്.ടി എന്നിവ രാജ്യത്തെ തൊഴില്‍ കുറച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകര്‍ത്തു, അസംഘടിത മേഖലയിലെ നിര്‍മാണവും തൊഴിലും നിലക്കാന്‍ കാരണമായി മന്‍മോഹന്‍ പറഞ്ഞു. ആറു വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇത് പ്രസ്താവനകളില്‍ മാത്രം ഒതുങ്ങും. കേവലം തട്ടിപ്പ് മാത്രമാണ് ഈ പ്രസ്താവന. ഒരിക്കലും നേടാനാവാത്തതാണിതെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ പറഞ്ഞു. സോണിയക്കു കീഴില്‍ കോണ്‍ഗ്രസ് കൈവരിച്ച നേട്ടം രാഹുലിന് കീഴിലും ആവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനം, സാമൂഹ്യ നീതി എന്നിവായാണ് ജനങ്ങള്‍ക്കു വേണ്ടതെന്നും ഇതിനായി കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പുദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ളയാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രിയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം. എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവ ദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കിയതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതി ഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്.

ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേത്യത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്തകത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading

kerala

എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

Published

on

മലപ്പുറം: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ഓഫീസ് മലപ്പുറത്ത് തുറന്നു. എം.എസ്.എഫിന് നിരവധി സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന ട്രഷററും മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന പി.എം.ഹനീഫിന്റെ നാമധേയത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയില്‍ വിശാലമായ ഓഫീസ് സൗകര്യവും വായനാ മുറിയും വിശ്രമ കേന്ദ്രവുമടങ്ങുന്നതാണ് ഓഫീസ്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ കെ.എന്‍.ഹക്കീം തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകരുടെ ചിലകാല അഭിലാഷമായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന സെക്രട്ടറി പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഇസ്മായില്‍ മൂത്തേടം, കെ.ടി.അഷ്‌റഫ്, ടി.പി.അഷ്‌റഫലി, മുജീബ് കാടേരി, ശരീഫ് കുറ്റൂര്‍, ബാവ വിസപ്പടി, എന്‍.കെ.ഹഫ്‌സല്‍ റഹ്‌മാന്‍, ടി.പി.ഹാരിസ്, കെ.പി.മുഹമ്മദ് കുട്ടി, പി.എ.സലാം, കുന്നത്ത് മുഹമ്മദ്, സി.കെ.ഷാക്കിര്‍, പി.വി.അഹമ്മദ് സാജു, അഷ്ഹര്‍ പെരുമുക്ക്, വി.കെ.എം.ഷാഫി, ഫാരിസ് പൂക്കോട്ടൂര്‍, പി.എച്ച്.ആയിഷ ബാനു, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, റുമൈസ റഫീഖ്, അഡ്വ: കെ.തൊഹാനി, സമീര്‍ എടയൂര്‍, ഡോ: ഫായിസ് അറക്കല്‍, ഡോ: അനസ് പൂക്കോട്ടൂര്‍, ആയിഷ മറിയം, ടി.പി.ഫിദ, ജാഫര്‍ വെള്ളേക്കാട്ടില്‍, കെ.വി.മുഹമ്മദലി, സി.കെ.എ.റസാഖ് പ്രസംഗിച്ചു. പി.എം.ഹനീഫിന്റെ സഹോദരന്‍ പി.എം.സാദിഖും, മകന്‍ മുഫീദ് റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍, ടി.പി.നബീല്‍, യു.അബ്ദുല്‍ ബാസിത്ത്, എന്‍.കെ.അഫ്‌സല്‍, പി.ടി.മുറത്ത്, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, അര്‍ഷദ് ചെട്ടിപ്പടി, ഫര്‍ഹാന്‍ ബിയ്യം, വി.പി.ജസീം, എ.വി.നബീല്‍, സി.പി.ഹാരിസ് നേതൃത്വം നല്‍കി.

Continue Reading

kerala

കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

Published

on

കണ്ണൂർ, കേളകത്ത്   നാടകസംഘം സഞ്ചരിച്ച മിനി ബസ്  അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Continue Reading

Trending