Connect with us

More

മരണത്തിന് മുന്‍പുള്ള ദിവസങ്ങളിലും മധുവിന് ക്രൂരപീഡനം; തലച്ചോര്‍ തകര്‍ന്നിരുന്നു

Published

on

 

മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പകുതിയോളം മധു മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുണ്ടായതാണെന്നാണ് പോസ്റ്റ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തലയ്ക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. തലച്ചോറ് തകര്‍ന്നുള്ള നീര്‍ക്കെട്ട് അടിയേറ്റ് തലയടിച്ച് വീണപ്പോഴോ ബലമായി തല ഉറച്ച സ്ഥലത്ത് ഇടിപ്പിച്ചപ്പോഴോ ഉണ്ടായതാണ് എന്ന് കണ്ടെത്തി. തലയ്‌ക്കേറ്റ ഈ പരിക്കാണ് പ്രധാനമായും മരണത്തിന് കാരണമായത്. പോസ്റ്റുമോര്‍ട്ടം ഫലത്തിന്റെ ഒരു പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കും.പാലക്കാട് ആര്‍.ഡി.ഒ.യ്ക്ക് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.എ. ബലറാം റിപ്പോര്‍ട്ട് കൈമാറി.

മരണത്തിനു രണ്ടു ദിവസം മുന്‍പും മര്‍ദനമേറ്റിട്ടുണ്ടെന്ന കണ്ടെത്തല്‍ കൂടുതല്‍ പൊലീസ് അന്വേഷണം അനിവാര്യമാക്കും. ആര്, എന്തിനു മര്‍ദിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നാലെ ഇതുസംബന്ധിച്ച ദുരൂഹത അവസാനിക്കൂ. കേസില്‍ 11 പ്രതികളെ ഈ മാസം ഏഴ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

india

‘ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും രാജ്യം കണക്ക് പറയിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്‍റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയാണെന്നും എഫ്.ബി പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം കഴിഞ്ഞു കേവലം ആറ് ദിവസം മാത്രമായ ഹിമാൻഷി നർവാൾ തന്റെ പ്രിയ പാതിയും ഇന്ത്യൻ നാവിക സേന ഓഫീസറുമായ ലെഫ്റ്റ്നന്റ് വിനയ് നർവാളിന്റെ മൃതശരീരത്തിന് അരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നു.

ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്കി മാത്രമല്ല..

പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരരെ ആക്രമിച്ചതിന് ശേഷം നമ്മൾ ആ കണക്ക് വീട്ടി എന്ന് ലോകത്തോട് വിളിച്ചു പറയിച്ചത് രണ്ട് ധീര വനിതകളെ കൊണ്ടാണ്.

കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും…

ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയിക്കുക തന്നെ ചെയ്യും നമ്മുടെ രാജ്യം❤️

Continue Reading

india

പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, വ്യോമപാത പൂര്‍ണ്ണമായും അടച്ചു

Published

on

ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.

ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പാകിസ്ഥാൻ നിലവിൽ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അം​ഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ​ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ പെണ്‍കരുത്ത്; ആരാണ് സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും

Published

on

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഇതിന് നേതൃത്വം നൽകിയതും രണ്ട് വനിതാ സൈനിക ഓഫീസർമാരും. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാൻ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയതും ഇവർ തന്നെ. ഹിമാൻഷി നർവാൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകാൻ രാജ്യം നിയോഗിച്ചവർ.

കേണൽ സോഫിയ ഖുറേഷി

ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ൽ ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചു. അച്ഛൻ വർഷങ്ങളോളം സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.

വിങ് കമാൻഡർ വ്യോമിക സിങ്

സൈന്യത്തിൽ‌ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ‌ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകൾ എന്നർഥമുള്ള പേരുകാരിയായ ആ പെൺകുട്ടി ഒടുവിൽ‌ വ്യോമസേനയിലെത്തി. പഠനകാലത്ത് എൻസിസി കെഡറ്റായിരുന്ന വ്യോമിക എൻജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തിൽ‌നിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ൽ ഹെലികോപ്റ്റർ പൈലറ്റായാണ് സേനയിൽ ചേർന്നത്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു. 2500ൽ അധികം മണിക്കൂറുകൾ വിമാനം / ഹെലിക്കോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ ഹെലിക്കോപ്റ്ററുകൾ പറത്തിയിട്ടുമുണ്ട്.  2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ‌ മികവു തെളിയിച്ചിട്ടുണ്ട് അവർ.

 

Continue Reading

Trending