Connect with us

More

വിദഗ്ധ ചികിത്സ: മഅ്ദനിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കും

Published

on

 

കൊച്ചി: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന്പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇതുവരെ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് വിചാരണ നീട്ടിക്കൊണ്ടുപോയി മോചനം അസാധ്യമാക്കുകയാണ്.
രണ്ടു പതിറ്റാണ്ടാകുന്ന ജയില്‍വാസം മൂലം നിരവധി രോഗങ്ങള്‍ മഅ്ദനിയെ ശാരീരികമായി തളര്‍ത്തി. കൈകാലുകള്‍ക്ക് മരവിപ്പും തലക്ക് വിങ്ങലും കടുത്ത വേദനയും മൂലം തീരെ അവശനാണ്.
വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലുള്ള എം.എസ്. രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

kerala

ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഭീകരതക്കെതിരെയാണ്: ഒമര്‍ അബ്ദുള്ള

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

Published

on

ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമില്ല. ആശുപത്രികളില്‍ രക്തബാങ്കുകള്‍ സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്‍പോര്‍ട്ട് അടച്ചു’.

പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

“പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം റദ്ദാക്കി

നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്

Published

on

ഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലിങ്ങിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ ഏഴ് പൗരൻമാർ കൊല്ലപ്പെട്ടു. അവധിയിലുള്ള അർധസൈനിക ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരവാദികൾക്ക് സഹായം നൽകുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Continue Reading

india

ബഹവൽപൂരിലെ തിരിച്ചടി; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന

ഐക്യരാഷ്ട്രസഭ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസർ

Published

on

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 1.44നായിരുന്നു ആക്രമണം.

ആക്രമണം നടത്താനായി ബഹവൽപൂരിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തത് ഇന്ത്യൻ സായുധ സേന നന്നായി ആലോചിച്ചെടുത്ത ഒരു തന്ത്രമായിരുന്നു. പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുമായ ഈ നഗരം, ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. ബഹവൽപൂരിനുള്ളിൽ ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. 18 ഏക്കർ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസർ. കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവ സമയത്ത് മസൂദ് അസർ അവിടെ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്.

 

 

Continue Reading

Trending