Connect with us

More

ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു

Published

on

അമരാവതി: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടായാല്‍ ജനം കടുത്ത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് നായിഡുവിന്റെ പരാമര്‍ശം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം വാക്കുപാലിച്ചില്ല.

സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണ്. യുക്തിരഹിതമായി സംസ്ഥാനത്തെ വിഭജിച്ച കോണ്‍ഗ്രസിന് അതിന്റെ വില നല്‍കേണ്ടിവന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജനം കടുത്ത തിരിച്ചടി നല്‍കി. വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായാല്‍ അവര്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് നായിഡു മുന്നറിയിപ്പ് നല്‍കി.

ആന്ധ്രാപ്രദേശിനോടുള്ള അവഗണനയ്‌ക്കെതിരെ തെലുങ്കുദേശം പാര്‍ട്ടി യോഗങ്ങളില്‍മാത്രം വിമര്‍ശം ഉന്നയിച്ചിരുന്ന ചന്ദ്രബാബു നായിഡു ആദ്യമായാണ് പൊതുവേദിയില്‍ കടുത്ത വിമര്‍ശം ഉന്നയിക്കുന്നത്. എന്‍.ഡി.എ വിടാന്‍ തെലുങ്കുദേശം പാര്‍ട്ടി ഒരുങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും മുന്നണിയില്‍ തുടരാന്‍ അവര്‍ തീരുമാനമെടുത്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

രോഹിത്തിനും സൂര്യക്കും ബുമ്രയ്ക്കുമൊപ്പം ഐപിഎല്ലില്‍ മലപ്പുറത്തുകാരന്‍

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്

Published

on

ജിദ്ദ: ഐപിഎല്‍ ടീമുകളിലേക്ക് താരലേലത്തിലൂടെ എത്തിയത് മൂന്ന് കേരള താരങ്ങള്‍ മാത്രം. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. വിഗ്നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. വിഷ്ണുവും സച്ചിനും മുന്‍പും ഐപില്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ചൈനമാന്‍ ബൗളറായ വിഗ്നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും വിഗ്നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം, താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാനായിരുന്നു. പതിനെട്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയ അര്‍ഷ്ദീപ് സിംഗാണ് ലേലത്തിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍.

ട്രെന്റ് ബോള്‍ട്ടിനെ 12.50 കോടിക്ക് മുംബൈ ഇന്ത്യന്‍സും 12.50 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജോഷ് ഹെയ്സല്‍വുഡിനെയും 11.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെയും 10.75 കോടിക്ക് ആര്‍സിബി ഭുവനേശ്വര്‍ കുമാറിനെയും 10.75 കോടിക്ക് ഡല്‍ഹി ടി നടരാജനേയും പത്തുകോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാളിന് മര്‍ദനം

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്

Published

on

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം തര്‍ക്കങ്ങള്‍ പതിവായത് മൂലം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു.

ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാള്‍ സംഘര്‍ഷത്തിനിടെ നിലത്ത് വീഴുകയും നെറ്റിയില്‍ പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ കസേര ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ മര്‍ദിക്കുകയായിരുന്നെന്നും വിവരമുണ്ട്. കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്.

 

Continue Reading

More

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത;എട്ട്ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

Published

on

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത.്
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും കാലാവസ്ഥ വ്യതിയാനത്തിനും സാധ്യതയുണ്ട്.അതിനാല്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 

 

 

Continue Reading

Trending