Connect with us

Sports

നാസറും കേരളവും പ്രതീക്ഷകളിലാണ്

Published

on

 

കേരളത്തിന്റെ മണ്ണില്‍ ഒരിക്കല്‍കൂടി വിരുന്നെത്തിയ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നിലനിര്‍ത്താന്‍ കേരള ടീം ഒരുങ്ങുന്നു. 20 മുതല്‍ കോഴിക്കോട് നടക്കുന്ന 66-ാമത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പന്ത്രണ്ടംഗ വനിത കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുരുഷ ടീമംഗങ്ങളുടെ സമ്പൂര്‍ണ്ണ ക്യാമ്പ് പത്താം തിയ്യതിയോടെ സജീവമാവും . ഉടന്‍ ടീം പ്രഖ്യാപനമുണ്ടാവുമെന്ന് പരിശീലകനായ നാസര്‍ ചന്ദ്രികയോട് പറഞ്ഞു. പുരുഷവിഭാഗത്തില്‍ നിലവില്‍ ചാമ്പ്യന്മാരും വതിതാ റണ്ണേഴ്‌സപ്പുമാണ് കേരളം. നേരത്തെ ക്യാമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.പി.സി.എല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അസൗകര്യം മൂലം പുരുഷടീമിന്റെ ക്യാമ്പ് വൈകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിനൊപ്പം കളിച്ച കിഷോര്‍ കുമാറാണ് സഹ പരിശീലകന്‍. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളം കപ്പുയര്‍ത്തിയത്. കിഷോറിനെക്കൂടാതെ സീനിയര്‍ കളിക്കാരനായിരുന്നു രതീഷിന്റെ നേതൃത്വത്തിലിറങ്ങിയ ടീമില്‍ പ്രധാന അറ്റാക്കറായി തമിഴ്‌നാട്ടുകാരന്‍ ജെറോം വിനീത്, ബി.പി.സിഎല്ലിലെ മറ്റുതാരങ്ങളായ വിപിന്‍ ജോര്‍ജ്ജ്, അജിത് ലാല്‍, അബ്ദുറഹീം, മുത്തുസ്വാമി, അഖില്‍, രോഹിത്, രതീഷ്, രാഗേഷ്, ജിതിന്‍ എന്നിവരായിരുന്നു അംഗങ്ങള്‍, ഇത്തവണ കിഷോറും രതീഷും രാഗേഷുമൊഴികെ മറ്റെല്ലാവരും ക്യാമ്പില്‍ ഉണ്ടെങ്കിലും സെലക്ഷന്‍ കമ്മിറ്റിയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക.സാഫ് ഗെയിംസില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം സ്വര്‍ണ്ണക്കപ്പുയര്‍ത്തിയപ്പോള്‍ മുന്നില്‍ നിന്നും പട നയിച്ച അറ്റാക്കര്‍ ജെറോം വിനീതും അഖിലുമായിരുന്നു. ഇവര്‍ ടീമിലുണ്ടാകുമെന്നാണ് വോളിബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളായി ആക്രമണത്തില്‍ കേരളത്തിന്റെ കുന്തമുനയായ കോഴിക്കോട്ടുകാരന്‍ വിപിന്‍എം ജോര്‍ജ്ജും നല്ല ഫോമിലായതിനാല്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള കളിക്കാരനാണ്. ഒരേ സമയം നല്ല സര്‍വ്വര്‍, അറ്റാക്കിംഗ്, ഡിഫന്‍സീവ് ഗെയിം എല്ലാം ഒത്തിണങ്ങിയ സമീപ കാല കേരള വോളീബോള്‍ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിപിന്‍. കോഴിക്കോട്ടുകാരായ അബ്ദുറഹീം,രതീഷും ജിതിനും ടീമിലിടം നേടണമെന്നുതന്നെയാണ് വോളിപ്രേമികള്‍ ആശിക്കുന്നതെങ്കിലും ഏറ്റവും നന്നായി കളിക്കുന്ന ടീമിനെ ഇറക്കി കപ്പ് നിലനിര്‍ത്തുകയെന്നതായിരിക്കും മുന്‍തൂക്കം കൊടുക്കകയെന്ന് കോഴിക്കോട് നാദാപുരത്തുകാരനായ നാസര്‍ പറയുന്നു. റെയില്‍വേസ്, തമിഴ്‌നാട്,പഞ്ചാബ്, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്, കര്‍ണാടക ടീമുകള്‍ കേരളത്തിനു കനത്തവെല്ലുവിളി ഉയര്‍ത്തുന്നവരാണ്. എങ്കിലും ആര്‍ത്തലച്ചുവരുന്ന മലബാറിലെ വോളിപ്രേമികള്‍ക്കുമുന്നില്‍ ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിടുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകന്‍ നാസര്‍, വനിത കോച്ച് സണ്ണി ജോസ്, മുന്‍ താരങ്ങളായ അബ്ദുറസാഖ്, ഏലമ്മ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി.

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

Football

പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി.

Published

on

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന യൂട്യൂബ് അതിഥിയാരെന്ന സസ്‌പെന്‍സ് പൊളിച്ച് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓഗസ്റ്റ് 21ന് റൊണാള്‍ഡോ ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍, യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്താണ് കുതിച്ചത്.

നിലവില്‍ 6.73 കോടി പേര്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ട്. അടുത്തിടെ ചാനലിലെ പുതിയ അതിഥി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍. സാക്ഷാല്‍ ലയണല്‍ മെസ്സിയായിരിക്കും ആ അതിഥിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ചാനലിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോണോ.

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു റൊണാള്‍ഡോയുടെ യൂട്യൂബ് രംഗപ്രവേശം. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

നേരത്തേ യുട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും റോണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയെ ഇനി കാത്തിരിക്കുന്നത്. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഉള്ളടക്കം.

Continue Reading

News

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്ക് വിജയക്കിരീടം

ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

Published

on

ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വിജയക്കിരീടം. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റില്‍ ദീപിക ഇന്ത്യക്കായി ഗോള്‍ നേടുകയായിരുന്നു. ടൂര്‍ണമെന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ കീഴക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

കിരീടമണിഞ്ഞ ടീമിലെ അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending