Connect with us

Culture

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കും: കുഞ്ഞാലിക്കുട്ടി

Published

on

ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളേയും പങ്കെടുപ്പിച്ച് ദക്ഷിണേന്ത്യയില്‍ പടുകൂറ്റന്‍ ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.പി.എ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എല്ലാ പാര്‍ട്ടികളേയും റാലിയില്‍ പങ്കെടുപ്പിക്കും. ഇതേക്കുറിച്ച് ആലോചിക്കുന്നതിനുള്ള പ്രഥമ യോഗം കേരളത്തില്‍ ചേരും. കേരളത്തിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളെ തുടച്ചുനീക്കാന്‍ റാലി മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള പതിനാറ് പാര്‍ട്ടികളും റാലിയില്‍ അണിനിരക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കാന്‍ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെയും പശ്ചിമബംഗാളിലെയും ഉപത്തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കേറ്റ കനത്ത പ്രഹരമാണ്. കേന്ദ്ര ബജറ്റ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അടക്കിവാഴാനുള്ള അവസരമാണ് ബജറ്റിലൂടെ കേന്ദ്ര സക്കാര്‍ ഒരുക്കുന്നത്. ഇതിനെതിരെ പാര്‍ലമെന്റിലും പുറത്തും മുഴുവന്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ഒന്നിച്ച് അണി നിരക്കണം. മുത്ത്വലാഖ് ബില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി യോജിച്ച് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ വെടിനിര്‍ത്തല്‍; രണ്ടാം ഘട്ട ചര്‍ച്ചകള്‍ നാളെ ആരംഭിക്കും

കരാറില്‍ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Published

on

ഗസ്സയില്‍ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായി നെതന്യാഹു ശനിയാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു.

കരാറില്‍ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടാനും രണ്ടാം ഘട്ട ചര്‍ച്ചയില്‍ തീരുമാനം കൈകൊള്ളും എന്നാണ് സൂചന. ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ മാര്‍ച്ച് ആദ്യം യുദ്ധം പുനരാരംഭിക്കും.

വൈദ്യസഹായം ആവശ്യമുള്ള ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കായി ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്ന റഫ അതിര്‍ത്തി ക്രോസിങ് ഇന്നലെ വീണ്ടും തുറക്കുമെന്ന് ഗസയിലെ ഫലസ്തീന്‍ ആരോഗ്യ അധികാരികള്‍ പ്രഖ്യാപിച്ചു.

വടക്കന്‍ ഗസയിലേക്ക് പലസ്തീനികളുടെ തിരിച്ചുവരവിനും തകര്‍ന്ന പ്രദേശത്തിന് സഹായം വര്‍ധിപ്പിക്കുന്നതിനും ഇസ്രാഈല്‍ വഴിയൊരുക്കും. അതേസമയം ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും. വാഷിങ്ണില്‍ വെച്ചാണ് കൂടിക്കാഴ്ച.

നാലാം ഘട്ട കൈമാറ്റത്തില്‍ ഗസ മുനമ്പില്‍ ബന്ദികളാക്കിയ 3 പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചു. 2023 ഒക്ടോബര്‍ 7ന് ഇസ്രാഈലില്‍ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നുപേരെയും ബന്ദികളാക്കിയത്. പകരമായി, 183 പേരെ ഇസ്രാഈല്‍ വിട്ടയച്ചു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ച 81 പേ രും ഇസ്രാഈല്‍ മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇസ്രാഈലും ഹമാസും തമ്മിലുള്ള ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ബന്ദികളെ മോചിപ്പിക്കുന്നത്. പലസ്തീന്‍ തടവുകാരുടെ മോചനം ആഘോഷിച്ച 12 പേരെ ഇസ്രാഈല്‍ പൊലീസ് അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ വച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading

india

ഗോത്രവകുപ്പ് ഉന്നതകുല ജാതര്‍ കൈകാര്യം ചെയ്യട്ടെ, എങ്കിലേ പുരോഗതിയുണ്ടാകൂ; വംശീയ പരാമര്‍ശവുമായി സുരേഷ് ഗോപി

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

Published

on

ഉന്നതകുല ജാതർ ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതലയിൽ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ.

അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ചും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു

Continue Reading

business

ഇന്നും കൂടി; റെക്കോഡ് വിലയിൽ സ്വര്‍ണം, പവന് 61960

പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

Published

on

ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. പവന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

തു​ട​ർ​ച്ച​യാ​യി നാലാം ദി​വ​സ​വമാണ് സ്വ​ർ​ണ​വി​ല റെ​ക്കോ​ഡി​ൽ എത്തുന്നത്. വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന്​ 120 രൂ​പ വ​ർ​ധി​ച്ച്​ 7,730 രൂ​പ​യും പ​വ​ന്​ 960 രൂ​പ വ​ർ​ധി​ച്ച്​ 61,840 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ മാ​ത്രം യ​ഥാ​ക്ര​മം 220 രൂ​പ​യു​ടെ​യും 1,760 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്.

ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും ഒ​ന്നു​പോ​ലെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്​ വി​ല​വ​ർ​ധ​ന. ഈ ​നി​ല തു​ട​രു​ക​യും കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടു​ക​യും ചെ​യ്താ​ൽ ഗ്രാ​മി​ന് വി​ല 8,000ന​ടു​ത്ത്​ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ്​ റിപ്പോർട്ട്.

Continue Reading

Trending