Connect with us

Sports

സഹതാരങ്ങള്‍ ഐ.പി.എല്ലിനൊരുങ്ങുമ്പോള്‍ പുജാര ഇംഗ്ലണ്ടിലേക്ക്

Published

on

ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെല്ലാം ഐ.പി.എല്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിലായിരിക്കും. ഐ.പി.എല്‍ താര ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിനു വേണ്ടി കളിക്കാന്‍ പുജാര പോകുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമിന്, ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പുജാര പൊരുത്തപ്പെടുന്നത് ഏറെ ഗുണം ചെയ്യും.

യോര്‍ക്‌ഷെയറില്‍ ന്യൂസിലാന്റ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസണിനൊപ്പമാണ് വിദേശ താരത്തിന്റെ സ്ലോട്ടില്‍ പുജാര കളിക്കുക. ഐ.പി.എല്‍ ആരംഭിക്കുന്ന ഏപ്രില്‍ ഏഴിന്, ലീഡ്‌സ് ബ്രാഡ്‌ഫോഡിനെതിരായ മത്സരത്തില്‍ കളിക്കുകയാവും പുജാര. ഇന്ത്യന്‍ താരവുമായി നേരത്തെ തന്നെ യോര്‍ക്‌ഷെയര്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഐ.പി.എല്‍ ലേലം കഴിഞ്ഞതിനു ശേഷം മതി പ്രഖ്യാപനം എന്ന് തീരുമാനിക്കുകയായിരുന്നു.

കൗണ്ടി ക്രിക്കറ്റില്‍ തിരക്കായിരിക്കുമെങ്കിലും ബെംഗളുരുവില്‍ ജൂണ്‍ 14-നാരംഭിക്കുന്ന അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനു വേണ്ടി പുജാര രാജ്യത്ത് മടങ്ങിയെത്തും. പിന്നീട് തിരിച്ചുപോയ ശേഷം ഹാംപ്‌ഷെയറിനെതിരെയും സ്‌പെക്‌സേവേഴ്‌സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും കളിക്കും.

ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ 11 വരെയായി അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക. ഈയിടെ സമാപിച്ച ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ പുജാരയുടെ അര്‍ധ സെഞ്ച്വറി നിര്‍ണായകമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ആദ്യ റണ്‍ നേടാന്‍ 53 പന്ത് നേരിട്ട താരം പ്രതിരോധാത്മക ഇന്നിങ്‌സിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാലും പുജാര മടങ്ങാന്‍ സാധ്യതയില്ല. സീസണിലെ അവസാന രണ്ട് മത്സരങ്ങളിലും യോര്‍ക്‌ഷെയറിനു വേണ്ടി കളിച്ച ശേഷമാവും താരം ഇന്ത്യയിലേക്കു തിരിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെയാണ് 1.1 കോടി രൂപയ്ക്ക് ടീം സ്വന്തമാക്കിയത്.

Published

on

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെ 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെയാണ് 1.1 കോടി രൂപയ്ക്ക് ടീം സ്വന്തമാക്കിയത്.

ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയായ ഈ 13-കാരന്‍ ഈ വര്‍ഷം ജനുവരി 5 നാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പട്നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. യുവരാജ് സിങ്ങിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മുന്‍പേ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാന്‍ താരത്തിന് കഴിഞ്ഞു എന്നുള്ളതാണ് ഹൈലൈറ്റ്.

ശേഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടി വൈഭവ് ഇറങ്ങിയിരുന്നു. 62 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്.

 

Continue Reading

Sports

10.75 കോടിക്ക് ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയില്‍

ദീപക് ചാഹര്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി.

Published

on

ഐപിഎല്‍ 2025 സീസണ്‍ താര ലേലത്തിന്റെ രണ്ടാം ദിവസം ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ തുടങ്ങിയവര്‍ക്കെല്ലാം താരലേലത്തില്‍ വന്‍ തുക ലഭിച്ചു. ആര്‍സിബി 10.75 കോടി രൂപയ്ക്ക് വിളിച്ചെടുത്തതിനാല്‍ രണ്ടാം ലേലത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും വില കൂടിയ താരം.

അതേസമയം ദീപക് ചാഹര്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ മുകേഷ് കുമാര്‍, ആകാശ്ദീപ് സിങ് എന്നിവര്‍ക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡല്‍ഹിയും ആകാശ്ദീപിനെ ലക്നൗവും ടീമിലെത്തിച്ചു. തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 1.25 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. ക്രുനാല്‍ പാണ്ഡ്യയെ ആര്‍സിബി 5.75 കോടിക്ക് വാങ്ങി. കെകെആര്‍ നിതീഷ് റാണയെ 4.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

സുന്ദറിനെ ഗുജറാത്ത് ടൈറ്റന്‍സ് 3.20 കോടിക്ക് വാങ്ങി. പവലിനെ അടിസ്ഥാന വിലയായ 1.5 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. 2 കോടി രൂപയ്ക്ക് ഫാഫ് ഡു പ്ലെസിസ് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി.

 

Continue Reading

News

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി

നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്.

Published

on

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്ഡ വെച്ചാണ് മത്സരം നടന്നത്.

വെള്ളക്കരുക്കളുമായാണ് ഡി. ഗുകേഷ് പോരാട്ടത്തിനിറങ്ങിയത്. കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെ കരുനീക്കം ആരംഭിച്ചെങ്കിലും ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.

 

Continue Reading

Trending