Connect with us

More

ജനതാ ദളില്‍ ഭിന്നത

Published

on

തിരുവനന്തപുരം: യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം ജനതാദള്‍ യു -വിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുടെ നിലപാടിന് എതിരാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും വീരേന്ദ്രകുമാറിന്റെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നണിമാറ്റം അജണ്ടയിലുള്‍പ്പെടുത്താതെയാണ് സ്റ്റേറ്റ് കമ്മിറ്റിയും കൗണ്‍സിലും വിളിച്ചുചേര്‍ത്തത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അജണ്ടയില്ലായിരുന്നു. സ്റ്റേറ്റ് കമ്മിറ്റിയിലും കൗണ്‍സിലിലും ഭിന്നാഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് യോഗനടപടികള്‍ നടത്തിയത്. 14 ജില്ലാ പ്രസിഡന്റുമാരും വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ അനുകൂലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും നേതാക്കള്‍ തുറന്നടിച്ചു.

വീരേന്ദ്രകുമാറിന് രാജ്യസഭാ അംഗത്വവും ശ്രേയാംസ്‌കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടിയെടുക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി പ്രവേശം. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ മകന്‍ ശ്രേയാംസ്‌കുമാറിനെ അയച്ചു കച്ചവടം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മുന്നണി മാറ്റം പോലെ സുപ്രധാനമായ തീരുമാനമെടുക്കുന്നതിന് മുന്‍പ് ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്ത് അഭിപ്രായം തേടണമെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും വീരേന്ദ്രകുമാര്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയില്‍ പങ്കാളികളാകുന്നതിന് ദേശീയ കണ്‍വീനര്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നീക്കത്തിന് പിന്നില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കും.

വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശന തീരുമാനത്തിന് എതിരായ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും യഥാര്‍ത്ഥ ജനതാദള്‍ ചേരി രൂപീകരിക്കും. എല്ലാ ജില്ലകളിലും ഒരാഴ്ചക്കുള്ളില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഈ മാസം 26ന് ഉച്ചക്ക് രണ്ടിന് എറണാകുളം ടൗണ്‍ഹാളില്‍ കേരളത്തിലെ ജനതാദള്‍ യു നേതാക്കളുടെ യോഗം ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ജനതാദള്‍ യു മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.വി.എസ് സന്തോഷ്, അഡ്വ. ഷഹീദ് അഹമ്മദ്, എറണാകുളം ജനറല്‍ സെക്രട്ടറി പ്രൊഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

india

തിരുനെല്‍വേലിയിലെ ലൈബ്രറിക്ക് ഖാഈദെ മില്ലത്തിന്റെ പേര് നല്‍കും; എം.കെ സ്റ്റാലിന്‍

Published

on

തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.

എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു’: സൈന്യം

Published

on

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. യൂസഫ് അസ്ഹർ, അബ്ദുൽ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെയാണ് വധിച്ചത്. ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. പാകിസ്താൻ സേനയുടെ 40 പട്ടാളക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ റഡാർ സംവിധാനവും തകർത്തു. ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ കേന്ദ്രം തകർത്തു. കസബിനെയും ഹെഡ്ലിയെയും ലഷ്കർ പരിശീലിപ്പിച്ചത് മുരിദ്കെയിൽ. യാക്കോബാദ് വ്യോമ കേന്ദ്രത്തിലും ആക്രമണം നടത്തി. ഇന്ത്യയുടെ നടപടി കൃത്യമായ ആസൂത്രണത്തിലൂടെയെന്നും സേന അറിയിച്ചു. ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.

 

Continue Reading

kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; കണ്ടെത്തിയത് മണല്‍പ്പരപ്പില്‍

പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.

ഇന്നലെ രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

Continue Reading

Trending