Connect with us

More

കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുന്നു: പി.കെ ഫിറോസ്

Published

on

കല്‍പ്പറ്റ: ജനാധിപത്യം അത്രമേല്‍ ഭീഷണി നേരിടുന്ന കാലത്തും കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുക തന്നെയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ മുസ്്‌ലിം ലീഗ് സഫലമാക്കിയ നവോത്ഥാനമാണ് കേരളത്തെ മതസൗഹാര്‍ദ്ദത്തിന്റെ തെളിമ മങ്ങാത്ത നാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം എന്ന പ്രമേയത്തില്‍ എം.എസ്.എഫ്.വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്‍ക്ക് കാവലൊരുക്കാന്‍ മുസ്്‌ലിം ലീഗ് സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്. മന്ത്രിസഭയില്‍ പിന്തുണ നല്‍കിയതിന്റെ ഫലമായി മലബാറില്‍ ഒരു പ്രൊഫഷണല്‍ കോളജ്് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നടത്തിയ വിപ്ലവം ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്തവിധം ജാജ്വല്യമാണ്. കേരളപ്പിറവിക്ക് ശേഷം പിറവിയെടുത്ത മുഴുവന്‍ സര്‍വ്വകലാശാലകള്‍ക്കുപിന്നിലും ലീഗിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. സ്വാതന്ത്ര ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തിയ ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതിരിക്കുകയും വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തത് ഫാസിസത്തിനെതിരെ പോരാടുമെന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രഖ്യാപിക്കുന്ന ഇടതു സര്‍ക്കാരാണ്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പ്രത്യേക ഉത്തരവിറക്കുകയും ആര്‍.എസ്.എസ് കായിക പരിശീലനത്തിന് സ്‌കൂളുകള്‍ അനുവദിക്കുകയും ചെയ്യുക വഴി സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കാമ്പസില്‍ കാണിച്ച മതസൗഹര്‍ദ്ദമാതൃക കാമ്പസിന് പുറത്തേക്ക് കൊണ്ടുവരാനുള്ള ദൗത്യമാണ് എം.എസ്.എഫ് ഇനി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകിം വി.പി.സി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, സ്വാഗതസംഘം ചെയര്‍മാന്‍ സി. മൊയ്തീന്‍കുട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, സെക്രട്ടറി പി.ജി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ വടകര സ്വാഗതവും ട്രഷറര്‍ അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

kerala

‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി

Published

on

എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.

Continue Reading

Trending