Connect with us

Video Stories

ഏറ്റുമുട്ടലുകളില്‍ പൊലിയുന്ന ജീവിതങ്ങള്‍

Published

on

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന പൗരന്മാരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാളെന്നോണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച 24 മാവോയിസ്റ്റുകള്‍ ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തക്കു പിറകെയാണ് തിങ്കളാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടു സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് മൂവ്‌മെന്റ് (സിമി )പ്രവര്‍ത്തകര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന പ്രതികള്‍ ഞായറാഴ്ച രാത്രി 12നും മൂന്നിനും ഇടയില്‍ കട്ടിലിന്റെ കമ്പിയും കിടക്കയും ഉപയോഗിച്ച് ഏണി നിര്‍മിച്ച് ജയിലിന്റെ മതില്‍ ചാടിയെന്നാണ് ഭോപ്പാല്‍ പൊലീസ് പറയുന്നത്. ഇവര്‍ മൂര്‍ച്ചയുള്ള സ്റ്റീല്‍ പാത്രങ്ങളും സ്പൂണും കൊണ്ടാണ് സുരക്ഷാജീവനക്കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ശങ്കറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ജയില്‍ ചാടിയ പ്രതികളെ 12 കിലോമീറ്ററകലെ മാലിക്‌വേദ ഗ്രാമത്തില്‍വെച്ച് രാവിലെ 11.30ന് ഏറ്റുമുട്ടലിനിടെ പൊലീസ് കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക ഭാഷ്യം. ഗ്രാമത്തില്‍ രാത്രി ഇവര്‍ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും പൊലീസെത്തിയപ്പോള്‍ പ്രതികള്‍ വെടിവെച്ചതായും പറയുന്നു. സാക്കിര്‍ ഹുസൈന്‍, മെഹബൂബ് , മുഹമ്മദ് അഖീല്‍ ഖില്‍ജി, മുഹമ്മദ് സാലിഖ്, അംജദ് ഖാന്‍, മുജീബ് ഷെയ്ഖ്, മുഹമ്മദ് ഖാലിദ് അഹമ്മദ്, അബ്ദുല്‍മജീദ് എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകത്തെ വലിയ നേട്ടമായാണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിശേഷിപ്പിച്ചത്. അതേസമയം തങ്ങളെ പ്രകീര്‍ത്തിക്കണമെന്നാണ് സംസ്ഥാനത്തെ ജയില്‍ ചുമതലയുള്ള ബി.ജെ.പി മന്ത്രിയുടെ പ്രഖ്യാപനം.

ഔദ്യോഗിക ഭാഷ്യം ഇങ്ങനെയായിരിക്കെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷിതത്വത്തിന് ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയ സ്ഥാപനമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജയില്‍ ഈ അവാര്‍ഡ് നേടുന്നത്. 32 അടി ഉയരത്തില്‍ വൈദ്യുതി പ്രവാഹമുള്ള കമ്പിയില്‍ സ്പര്‍ശിക്കാതെ എങ്ങനെ പ്രതികള്‍ മതില്‍ചാടി? സി.സി.ടി.വി എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല ? പ്രതികളുടെ പക്കല്‍ നാല് നാടന്‍ തോക്കുകളുണ്ടെന്ന് ഐ.ജി പറയുമ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നത് പാത്രവും സ്പൂണുമാണെന്നാണ്. പ്രതികളുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ചെറുത്തുനില്‍പ്പോ ആയുധപ്രയോഗമോ ഇല്ലെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന ഭീകര വിരുദ്ധ സേനാ തലവന്‍ സഞ്ജീവ് ഷാമിയും പ്രതികളുടെ പക്കല്‍ ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആരോ മൊബൈല്‍ ഫോണില്‍ വീഡിയോയില്‍ രംഗം പകര്‍ത്തിയതായാണ് ഒരു ടി.വി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആരാണ് ഏറ്റുമുട്ടലിനിടെ മൊബൈല്‍ പ്രവര്‍ത്തിപ്പിച്ചത്? പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചില്‍ നിന്നാണ് വെടിവെക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. അവരെ വെടിവെച്ചുകൊല്ലൂ എന്നും വെടിവെക്കരുത് എന്നും വിളിച്ചുപറയുന്ന ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. പ്രതികള്‍ ഗ്രാമീണരുടെ നേരെ കല്ലെറിഞ്ഞെന്നും പൊലീസിന് നേരെ നിറയൊഴിച്ചുവെന്നും പൊലീസ് വാദിക്കുമ്പോള്‍ തന്നെ അവര്‍ പൊലീസിനെ കല്ലെറിയുകയായിരുന്നുവെന്നാണ് മറ്റൊരു ഭാഷ്യം. മാത്രമല്ല, ജയില്‍ ചാടിയ പ്രതികള്‍ക്ക് അര്‍ധരാത്രി അജ്ഞാത ഗ്രാമത്തില്‍ എവിടെനിന്ന് തോക്ക് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ് എന്ന സംശയം ബലപ്പെടുന്നത് ഇതൊക്കെകൊണ്ടാണ്. യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിനുപിന്നില്‍ സംശയിക്കണം. സംഭവത്തില്‍ കേന്ദ്രം മൗനം പാലിക്കുകയുമാണ്.

രാജ്യദ്രോഹം, ജയില്‍ ചാട്ടം, ബാങ്ക് കൊള്ള, പൊലീസുകാരെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. യുവാക്കളായ പ്രതികളില്‍ പലരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വിചാരണത്തടവില്‍ കഴിയുകയാണ് . കൊല്ലപ്പെട്ടവരിലെ മെഹബൂബ് കേരളത്തിലെ വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ 31-ാം പ്രതികൂടിയാണ്. സംസ്ഥാനത്ത് വിവിധ കേസുകളില്‍ പിടികൂടപ്പെട്ട സിമിക്കാരെയെല്ലാം ഒരുമിച്ച് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ 2008 മുതല്‍ നിരോധിക്കപ്പെട്ട സംഘടനയാണ് സിമി. ഏതുകേസായാലും വിചാരണ ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്കുള്ളൂ. അതുവരെ പ്രതികള്‍ കോടതിയുടെ ഉത്തരവാദിത്തത്തിലുള്ളവരാണ്.
1990കളിലാണ് മുംബൈയില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ഓമനപ്പേരില്‍ ആളുകളെ പച്ചക്ക് വെടിവെച്ചുകൊല്ലല്‍ ആരംഭിച്ചത്. ഗുജറാത്തിലും ചെന്നൈയിലും ബംഗാളിലും ഇത്തരം കൊലപാതകങ്ങള്‍ കേട്ടു. 2002നും 2008നും ഇടയില്‍ ഇന്ത്യയില്‍ 440 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ പറയുന്നത്. 2013 വരെ ഉത്തര്‍ പ്രദേശില്‍ 369 പേരും രാജസ്ഥാനില്‍ 33 പേരും മഹാരാഷ്്ട്രയില്‍ 31 പേരും ഡല്‍ഹിയില്‍ 26 പേരും ആന്ധ്രയില്‍ 22 പേരും മണിപ്പൂരില്‍ 62 പേരും ആസാമില്‍ 52 പേരും പശ്ചിമ ബംഗാളില്‍ 35 പേരും ഝാര്‍ഖണ്ടില്‍ 30 പേരും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് കലാപം നടന്ന 2002 മുതല്‍ 2006 വരെ 22 പേരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ അധികാരി വര്‍ഗം പച്ചക്ക് കൊലപ്പെടുത്തിയത്. 2008 സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും മൂന്നു മുസ്‌ലിംകളെയുമാണ് വധിച്ചത്. കാശ്മീരില്‍ നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2003 മുതല്‍ 2006 വരെ ഇത്തരം നിരവധി കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. മോദിയെ കൊലപ്പെടുത്താന്‍ വന്നവരെന്നു പറഞ്ഞായിരുന്നു ഇസ്രത് ജഹാന്‍ എന്ന യുവതിയടക്കം നാലുപേരെ പട്ടാപ്പകല്‍ ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്നത്. ഇതും ഏറ്റുമുട്ടലെന്ന വ്യാജപ്പേരിലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം കോടതിയാണ് സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് വിധി പ്രസ്താവിച്ചത്. ചെന്നൈ വ്യാജഏറ്റുമുട്ടല്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നജ്മുല്‍ ഹുദാ പറഞ്ഞത് പല പൊലീസ്ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പ്രശസ്തിക്കും മെഡലിനും വേണ്ടിയാണെന്നാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും വാക്കുകള്‍കൊണ്ടും അധികാരം ഉപയോഗിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെ നാണിപ്പിക്കുന്ന നരനായാട്ടുകളാണ് നടത്തുന്നതെന്നും ഫാസിസമാണ് ഇവരുടെ മുഖമുദ്രയെന്നും നിലനില്‍ക്കുന്ന ആരോപണങ്ങളാണ്. ഇതിനെതിരെ നിയമപരമായ വഴികളിലൂടെ നീതിക്കുവേണ്ടി പോരാടാന്‍ ന്യൂനപക്ഷങ്ങളോടൊപ്പം രാജ്യത്തെ മതേതര വിശ്വാസികളും സമാധാനകാംക്ഷികളുമായ ജനതയുണ്ടാവുമെന്നുതന്നെയാണ് ആശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending