Connect with us

More

‘ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വനിതകളുടെ സംഘടന

Published

on

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വനിതകളുടെ സംഘടനയായ  ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’. മൂന്നൂറു ദിവസങ്ങള്‍ പിന്നിട്ട് സംഘടന മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ സംഘനയില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും വേറൊരു തലത്തില്‍ ദു:ഖിതരുമാണെന്നും ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’പറയുന്നു. ഈ സംഘടന പുരുഷവര്‍ഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. ഞങ്ങള്‍ കലഹിക്കുന്നത് ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത സംസ്‌കാരത്തോടാണെന്നും വുമണ്‍സ് ഇന്‍ കള്ക്ടീവ് കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങള്‍ തികയുന്നു.

ഇന്നു ഞങ്ങള്‍ സംതൃപ്തരാണ്; വേറൊരു തലത്തില്‍ ദുഖിതരുമാണ്

രണ്ടായിരത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തില്‍ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല.

എന്നാല്‍ എപ്പോഴൊക്കെ WCC അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആണ്‍കോയ്മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാന്‍ സവിശേഷബുദ്ധി ആവശ്യമില്ല.

ഫെബ്രുവരിയില്‍ ഞങ്ങളിലൊരാളെ അതിനീചമായി ആക്രമിച്ചതിനു പിന്നാലെ ഞങ്ങള്‍ ഒത്തുകൂടിയതിനു ശേഷമാണല്ലോ സമൂഹത്തില്‍ ഇത്തരം സംഭാഷണങ്ങള്‍ പ്രബലമായത്.

ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കുമെതിരെ ചില സിനിമക്കാരികള്‍ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി ണഇഇ യുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്പോഴും നമ്മുടെ സംസ്‌കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാര്‍ന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങള്‍ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങള്‍ കരുതുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി കളക്ടീവിലെ അംഗങ്ങള്‍ പൊതുവേദികളില്‍ ഒറ്റക്കും കൂട്ടായും പറയാന്‍ ശ്രമിക്കുന്നത് ഒരേ കാര്യമാണ്. അതിങ്ങനെയാണ്:
ഈ സംഘടന പുരുഷവര്‍ഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. ഞങ്ങള്‍ കലഹിക്കുന്നത് ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത സംസ്‌കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നില്‍ക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോള്‍ പാര്‍വതിയും ഇതു തന്നെയാണ് പറഞ്ഞത്.

യഥാര്‍ത്ഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടതു യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്: വര്‍ണം, വര്‍ഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേര്‍തിരിവുകള്‍ മറികടന്നു അന്യോന്യം തുല്യതയില്‍ സഹവര്‍ത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്‌കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടത്.

രാജ്യത്ത് വിദ്യാഭ്യാസത്തില്‍, ആരോഗ്യപരിപാലനത്തില്‍, ആണ്‍ പെണ്‍ അനുപാതത്തില്‍ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടോ?

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച സംഭാഷണങ്ങളാണ് തുല്യതയും സാമൂഹ്യനീതിയുീ.
തുല്യമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങള്‍ക്കും വേണ്ടിയാണ് ണഇഇ നിലകൊള്ളുന്നത്. ആഗോളതലത്തില്‍ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളര്‍ന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവര്‍ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങള്‍ക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ല;
ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല.

ഞങ്ങള്‍ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാല്‍ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല എന്നുറപ്പ് ;
നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
അവര്‍ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും WCC തുടരുക തന്നെ ചെയ്യും.

2017 നവംബര്‍ ഒന്നിന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഔദ്യോഗികമായി നിലവില്‍ വന്നു. ണഇഇക്ക് ഇനി സമാനഹൃദയരായ സ്ത്രീ സിനിമാ പ്രവര്‍ത്തകരെ അംഗങ്ങളാക്കാം.

തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളെയും ണഇഇ യിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
wcc.cinema@gmail.com എന്ന വിലാസത്തിലേക്കെഴുതുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

Trending