Connect with us

More

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ആദ്യ 20ട്വന്റി ഇന്ന്; ബേസില്‍ തമ്പി കളിച്ചേക്കും

Published

on

ന്യൂഡല്‍ഹി: പുതിയ മുഖമാണ് ഇന്ത്യയുടെ ടി-20 സംഘത്തിന്… ആ മുഖമാണ് ശ്രീലങ്കയുടെ പ്രതീക്ഷയും. അയല്‍ക്കാര്‍ തമ്മിലുള്ള കുട്ടി ക്രിക്കറ്റ് പരമ്പര ഇന്നാംരഭിക്കുമ്പോള്‍ തിസാര പെരേര നയിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയുടെ ശക്തനായ നായകന്‍ വിരാത് കോലിയില്ല, ഓപ്പണര്‍ ശിഖര്‍ ധവാനില്ല, പേസില്‍ പുതിയ കരുത്തായ ഭുവനേശ്വറുമില്ല. പകരം കൊച്ചിക്കാരന്‍ ബേസില്‍ തമ്പി, ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജ്, ചെന്നൈക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാമാണ് കളിക്കുന്നത്. പുത്തന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മല്‍സരവും പരമ്പരയും സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ലങ്കയെങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് യുവ വെടിക്കെട്ടില്‍ ഇന്ത്യ കരുത്ത് പ്രകടിപ്പിക്കുമെന്നാണ്.

പക്ഷേ ടി 20 റെക്കോര്‍ഡ് ഇന്ത്യക്ക് അത്ര അനുകൂലമല്ല. 2017 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ച വര്‍ഷമാണെങ്കില്‍ ടി-20 യിലേക്ക് വന്നാല്‍ വര്‍ഷത്തിലെ ഇന്ത്യന്‍ വിജയ റെക്കോര്‍ഡ് 6-4 എന്ന ക്രമത്തിലാണ്. അതായത് ആര്‍ക്കെതിരെയും ഇന്ത്യ ജയിക്കും, ആരോടും തോല്‍ക്കുകയും ചെയ്യും. ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തില്‍ കോലിയുടെ സംഘത്തിന് ഒന്നും നഷ്ടമായിട്ടില്ല. പക്ഷേ ടി-20 യിലേക്ക് വരുമ്പോള്‍ വിന്‍ഡീസിനെതിരായ ഏക മല്‍സര പരമ്പരയില്‍ ഇന്ത്യ കിംഗ്സ്റ്റണില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇവാന്‍ ലൂയിസ് സെഞ്ച്വറിയുമായി തകര്‍ത്താടിയ ദിനത്തില്‍ കോലിയുടെ സംഘത്തിന് മറുപടിയുണ്ടായിരുന്നില്ല. അത്തരത്തിലൊരു ആഞ്ഞടിക്കലാണ് ഇന്ന് ലങ്കന്‍ ലക്ഷ്യം.

ബാറ്റിംഗ് ഇന്ത്യക്ക് തലവേദനയാവില്ലെന്നാണ് കരുതപ്പെടുന്നത്. നായകന്‍ രോഹിതിനൊപ്പം ഇന്നിംഗ്‌സിന് തുടക്കമിടുക സ്വാഭാവികമായിട്ടും ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലായിരിക്കും. പുതിയ താരം ശ്രേയാസ് അയ്യര്‍ക്ക് ടീമില്‍ ഇടം ഉറപ്പിക്കാനുള്ള അവസരമാണിത്. ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവരാണ് മറ്റ് ബാറ്റിംഗ് വിലാസക്കാര്‍. മഹേന്ദ്രസിംഗ് ധോണിയിലെ അനുഭവസമ്പന്നനെ ഏത് സമയത്തും രംഗത്തിറക്കാം. ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടറുടെ കരുത്തും രോഹിത് ഉപയോഗപ്പെടുത്തും.

ലങ്കന്‍ സംഘത്തിന് പ്രശ്‌നം ടെസ്റ്റ്-ഏകദിന പരമ്പരയില്‍ മിന്നിയ പേസര്‍ സുരംഗ ലക്മലിന്റെ അഭാവമാണ്. ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ് എന്നിവരാണ് പുതിയ പേസര്‍മാര്‍. ബാറ്റിംഗില്‍ നായകന്‍ തിസാരക്ക് പുറമെ ഉപുല്‍ തംരഗ, ധനുഷ്‌ക്ക ഗുണതിലകെ, എയ്ഞ്ചലോ മാത്യൂസ് തുടങ്ങിയവരുണ്ട്.കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ ഇതിന് മുമ്പ് 2015 ല്‍ ഒരു ടി-20 നടന്നിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍. ആ മല്‍സരത്തില്‍ ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് എളുപ്പത്തില്‍ ജയിച്ചിരുന്നു. അന്ന് പേസ് പിച്ചായിരുന്നെങ്കില്‍ അതിന് ശേഷം നടന്ന ഏകദിനങ്ങളില്‍ 350 റണ്‍സിലധികം നേടി ഇന്ത്യ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യ: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദക്ത്, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജസ്പ്രീത് ബുംറ, യൂസവേന്ദ്ര ചാഹല്‍

ലങ്ക: ധനുഷ്‌ക ഗുണതിലകെ, ഉപുല്‍ തരംഗ, സദീര സമരവിക്രമ, കുസാല്‍ പെരേര, എയ്ഞ്ചലോ മാത്യൂസ്, നികോഷന്‍ ഡിക്കിവാല, അസീല ഗുണരത്‌നെ, തിസാര പെരേര (നായകന്‍), സചിത് പതചിരണ, അഖില ധനജ്ഞയ, ദുഷ്മന്ത ചാമിര, നുവാന്‍ പ്രദീപ്.

 

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മു കശ്മീര്‍ ഭീകരാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

Published

on

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റതായാണ് സൂചന. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.

കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.

അനന്ത്നാഗ് പൊലിസ് അടിയന്തര ഹെൽപ് ലൈൻ നമ്പർ എർപ്പെടുത്തി.

9596777669, 01932225870, വാട്സ്ആപ്പ് 9419051940

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending