Connect with us

Culture

വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി

Published

on

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി. പ്രധാനമന്ത്രിയുടെ ജന്‍മദേശമായ വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.

മോദിയുടെ ജന്മനാട് ഉള്‍കൊള്ളുന്ന വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആശാ പട്ടേല്‍ ആണ് വിജയിച്ചത്. അതും 19,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2012ലെ നിയസമഭാ തെരഞ്ഞെടുപ്പില്‍ ആശാ പട്ടേലിനെ 25,000 വോട്ടിന്റെ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ നാരായണ്‍ പട്ടേല്‍ ആണ് ഇത്തവണ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ പരാജയം നേരിട്ടത് ബി.ജെ.പിക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മോദിയുടെ നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ട സമയത്താണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ എട്ടു കോടി ചെലവിടുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേടിയായി കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് ചായ വിറ്റ് നടന്നിരുന്നു എന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗപ്പെത്തുകയും ചെയ്തു. “ചായ് പെ ചര്‍ച്ച”യുമായി തന്നെയായിരുന്നു ഇത്തവണത്തേയും ബിജെപിയുടെ പ്രചാരണം

 

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ്, വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛന്‍ ദാമോദര്‍ ദാസ് കട നടത്തിയിരുന്നതായും, താനും അച്ഛനോടൊപ്പം ചായ വിറ്റിരുന്നതായും നരേന്ദ്രമോദി വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഏവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. മോദിയുടെ ഗുജറാത്തില്‍ ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിലും പ്രധാനമന്ത്രിയുടെ തുറുപ്പു ചീട്ടായ വാഡ്‌നഗറിലെ തോല്‍വി രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരനത്തോടെയാണ് വിലയിരുത്തുന്നത്.

ഗുജറാത്തില്‍ നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് വോട്ടുശതമാനത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി മുന്നേറിയ കോണ്‍ഗ്രസില്‍ നിന്നും പിന്നീട് ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു.

സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനവിധിയുടെ ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോടി കുറക്കുന്നതായി. വലിയൊരു ഇടവേളക്കു ശേഷം ഗുജറാത്തിലും അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലും തിരിച്ചുവരവിന് വഴിയൊരുന്നതായി രാഹുല്‍ ഗാന്ധിയുടേയും അതുവഴി കോണ്‍ഗ്രസിന്റെയും മുന്നേറ്റം.

ഹിമാചല്‍ പ്രദേശില്‍ അധികാരം നഷ്ടമായത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ആകെയുള്ള 68 അംഗ നിയമസഭയില്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എക്സിറ്റ് പോളുകള്‍ പ്രവചിരുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്‍ മൂന്ന് സീറ്റും നേടി.

അതേസമയം ഗുജറാത്തില്‍ എക്സിറ്റ് പോളുകളെ മറികടക്കുന്ന പ്രകടനമാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയും വന്‍ വിജയവും പ്രവചിച്ചപ്പോള്‍ സീറ്റ് നില നൂറിന് താഴെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending