Connect with us

More

ആറില്‍ ആറാടി രവീന്ദ്ര ജഡേജ; യുവരാജ് സിങിന് ശേഷം ഒരു ഓവറില്‍ ആറു സിക്‌സറെന്ന അപൂര്‍വ നേട്ടവുമായി താരം

Published

on

സൗരാഷ്ട്ര: ഒരു ഓവറില്‍ ആറ് സിക്‌സെന്ന അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെ അവതാരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്‌സെന്ന അപൂര്‍വ്വ നേട്ടം ജഡേജ കരസ്തമാക്കിയത്.

ആറില്‍ ആറാടി അപൂര്‍വ്വ നേട്ടം നേടിയ ജഡേജ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. യുവരാജ് സിങ്ങിന് ശേഷം ഒരോവറില്‍ ആറ് സിക്‌സര്‍ എന്ന നേട്ടം കൈവരിക്കുന്ന താരമായി മാറിയ ജഡേജയുടെ ഇന്നിങ്‌സ് ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടാനാകാത്തതിനുള്ള മറുപടി കൂടിയായി.

അംരേലി താരം നീലം വാംജയെറിഞ്ഞ 15ാം ഓവറിലാണ് ബോളുകള്‍ നിലംതോടാതെ പറത്തി ജഡേജ, ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ് നടത്തിയ പ്രകടനത്തെ വീണ്ടും കാണിച്ചത്. 69 പന്തില്‍ 154 റണ്‍സ് എന്ന നിലയില്‍ ജഡേജ കത്തിക്കയറിയപ്പോള്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ജാംനഗര്‍ പടുത്തിയര്‍ത്തിയത് 239 റണ്‍സാണ്. മല്‍സരത്തിലാകെ നേരിട്ട 69 പന്തില്‍ 10 തവണ പന്ത് ഗ്യാലറിക്ക് മുകളിലൂടെ പറത്തി. ഇ്ന്നിങ്‌സില്‍ 15 ബൗണ്ടറിയും താരം നേടി. ജഡേജയുടെ കരുത്തില്‍ മത്സരത്തില്‍ ജാംനഗര്‍ 121 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ജാംനഗര്‍ ഉയര്‍ത്തിയ 240 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന അംരേലിക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

kerala

‘താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു’; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

Published

on

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാന്‍’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Continue Reading

kerala

സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം

കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു

Published

on

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ വിധി പറഞ്ഞ് കോടതി. കേസില്‍ 8 പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴുമുതല്‍ ഒമ്പതുവരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ ടിപി വധക്കേസ് പ്രതി ടി.പി രഞ്ജീഷ് എന്നിവരടക്കം 8 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

 

 

 

 

 

 

 

 

Continue Reading

Trending