Connect with us

Culture

ബന്ധുക്കള്‍ മാപ്പ്‌നല്‍കി; അത്തിമുത്തുവിന് ജീവന്‍ തിരിച്ചുകിട്ടും

Published

on

ഷഹബാസ് വെള്ളില
മലപ്പുറം

പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്  മറ്റൊരു കൂടിച്ചേരലിന് സാക്ഷിയായി. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന ആ ഉമ്മയും ഒരുനിമിഷത്തെ തെറ്റിന് ജീവന്‍ തന്നെ ബലിയായി നല്‍കാന്‍ വിധിക്കപ്പെട്ടവരുടെ പ്രിയപത്‌നിയും കൊടപ്പനക്കലിലെ പൂമുഖത്ത് മുഖത്തോടുമുഖം നോക്കി നിന്നു തേങ്ങി. തന്റെ മകന്റെ മരണത്തിന് കാരണക്കാരന്‍ വധശിക്ഷയും കാത്ത് ജയിലിലാണ്. അവരുടെ ജീവന്‍ യാചിച്ചാണ് ഭാര്യ മാലതി വന്നിരിക്കുന്നത്. ഈ ഉമ്മ മാപ്പ് നല്‍കിയാല്‍ അത്തിമുത്തുവിന്റെ ജീവന്‍ തിരിച്ചുകിട്ടും. അവര്‍ക്ക് നല്‍കാനുള്ള 30 ലക്ഷം രൂപയുടെ ചെക്ക് മാലതിയുടെ കൈയില്‍ കിടന്ന് വിറച്ചു. പണം സ്വരൂപിച്ച് നല്‍കാന്‍ സഹായിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത്.

30 ലക്ഷം രൂപയുടെ ചെക്ക് മാലതി ഉമ്മക്ക് കൈമാറിയ രംഗം വിവരണാധീതമായിരുന്നു. ചെക്ക് ഏറ്റുവാങ്ങിയ ഉമ്മ പൊട്ടിക്കരഞ്ഞു. ഭാര്യക്ക് ആ രംഗം കാണാനെ കഴിഞ്ഞില്ല. മാറി നിന്നവര്‍ തേങ്ങി തേങ്ങി കരഞ്ഞു. ചെക്ക് കൊടുത്തതും മാലതി ആ ഉമ്മയുടെ കാല്‍കലേക്ക് വീണു. പിന്നീട് അവിടെ കണ്ട രംഗങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. മാപ്പ് നല്‍കിയതായുള്ള രേഖ വക്കീലായ അനസ് വരിക്കോടനെ ഏല്‍പ്പിച്ചു. ഇത് ഡല്‍ഹി എംബസി വഴി ഖത്തര്‍ കോടതിയിലെത്തിക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്‍ജുനന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാടെത്തുന്നത്. കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിച്ച ഭര്‍ത്താവിനെ രക്ഷിക്കണമെന്നായിരുന്നു അപേക്ഷ. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്‍കിയാല്‍ അര്‍ജുനന്‍ രക്ഷപ്പെടും. ഇതിനുള്ള പണം തേടിയായിരുന്നു മാലതിയും പിതാവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അടുത്തെത്തിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ കഴിഞ്ഞദിവസം മാലതിക്കും പിതാവിനും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറിയിരുന്നു.

കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 11 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്തംബര്‍ 21നാണ് സംഭവം. അര്‍ജുനനെ പൊലീസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Film

ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ

സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു

Published

on

കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.
ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

Continue Reading

Film

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്

സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ് ‘

Continue Reading

Trending