Connect with us

More

ആര്യക്ക് പെണ്ണുവേണം; ഫേസ്ബുക്കില്‍ വധുവിനെ തേടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് താരം

Published

on

വിവാഹം കഴിക്കാന്‍ വധുവിനെത്തേടിക്കൊണ്ട് തെന്നിന്ത്യന്‍ സിനിമാതാരം ആര്യയുടെ ഫേസ്ബുക്ക് വീഡിയോ പരസ്യം. ഞാന്‍ നിങ്ങള്‍ക്ക് അനുയോജ്യനായ ആളാണെന്ന് തോന്നുന്നുവെങ്കില്‍ തന്നെ വിളിക്കൂ എന്നാണ് ഫേസ്ബുക്ക് പരസ്യത്തില്‍ ആര്യ പറയുന്നത്. കാസര്‍കോട്ടുകാരനായ ജംഷാദ് സീതിരകത്ത് എന്ന ആര്യ 2005-ലാണ് തമിഴ് സിനിമയിലേക്കെത്തുന്നത്.

വിവാഹത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്ന വീഡിയോ സുഹൃത്തുക്കളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അതില്‍ താന്‍ പറയുന്നതെല്ലാം ശരിയാണെന്ന് ആര്യ പറഞ്ഞു. സുഹൃത്തുക്കള്‍ വഴിയോ, കുടുംബം വഴിയോ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയോ വിവാഹം അന്വേഷിക്കാന്‍ താന്‍ താല്‍പ്പര്യമില്ല. വലിയ ഡിമാന്റുകളോ നിബന്ധനകളോ എനിക്കില്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ നിങ്ങള്‍ക്കൊരു ജീവിതപങ്കാളിയാണെന്ന് തോന്നുന്നുവെങ്കില്‍ 73301-73301എന്ന നമ്പറില്‍ വിളിക്കണമെന്ന് ആര്യ പറയുന്നു.

ഇത് ആള്‍ക്കാരെ കളിപ്പിക്കാനുള്ള ഒരു തമാശ വീഡിയോ ആണെന്ന് വിചാരിക്കരുതെന്നും ഇത് ജീവിത പ്രശ്‌നമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം, വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോള്‍ ഫോണിലേക്ക് //www.mapillaiarya.com/ എന്ന വെബ്‌സൈറ്റ് വിലാസം ലഭിക്കുന്നുണ്ട്. അതിലാണ് പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടത്.

kerala

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

Published

on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Continue Reading

kerala

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

Published

on

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമന്ന് നാട്ടുകാർ.

Continue Reading

india

‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള

Published

on

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

 

Continue Reading

Trending