Connect with us

More

നാണക്കേടിന്റെ റെക്കോര്‍ഡ്; അഴിമതിയില്‍ ഇന്ത്യ ഒന്നാമത്

Published

on

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’ പുറത്തുവിട്ടത്.

അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 69 ശതമാനവും വ്യക്തമാക്കിയതായും ഇത് മേഖലയിലെ ഏറ്റവും ഉയര്‍ന്ന അഴിമതി നിരക്കാണെന്നും ട്രാന്‍സ്പരന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാം (65 ശതമാനം), തായ്‌ലാന്റ് (41), പാകിസ്താന്‍ (40), മ്യാന്മര്‍ (40) എന്നിവയാണ് അഴിമതിയുടെ കാര്യത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.

സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി നാലില്‍ ഒരാള്‍ എന്ന നിരക്കില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്നത് പോലീസിനാണ്; 39 ശതമാനം. ഭരണകര്‍ത്താക്കള്‍ (37 ശതമാനം), സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (35), പ്രാദേശിക ജനപ്രതിനിധികള്‍ (35), നികുതി ഉദ്യോഗസ്ഥര്‍ (29), ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍ (29), ന്യായധിപന്മാര്‍ (25), മതനേതാക്കള്‍ (18) എന്നിങ്ങനെയാണ് കൈക്കൂലി വിഹിതത്തിന്റെ കണക്ക്. അഴിമതി നേരിടുന്നതിന് ഗവണ്‍മെന്റ് ചെയ്യുന്ന കാര്യങ്ങള്‍ തൃപ്തികരമാണെന്ന് ഇന്ത്യയിലെ 53 ശതമാനവും വിശ്വസിക്കുന്നു. ജനവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ (14 ശതമാനം) ദക്ഷിണ കൊറിയയാണ്.

പൊലീസില്‍ നിന്നുള്ള സേവനത്തിനാണ് ഏറ്റവും കൂടതല്‍ കൈക്കൂലി (30 ശതമാനം) നല്‍കേണ്ടി വരുന്നത്. ഐ.ഡി, വോട്ടര്‍ കാര്‍ഡ്, പെര്‍മിറ്റ് (23 ശതമാനം), കോടതി സേവനങ്ങള്‍ (23), പബ്ലിക് സ്‌കൂളുകള്‍ (22), പൊതു ആസ്പത്രികള്‍ (18) എന്നിവയാണ് ‘വിലയേറിയ’ മറ്റ് കൈക്കൂലി മേഖലകള്‍. ഇതില്‍ കോടതി സേവനങ്ങളൊഴികെ എല്ലാ മേഖലയിലെയും അഴിമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണ്.

16 ഏഷ്യാ പസഫിക് രാജ്യങ്ങളിലായി 900 ദശലക്ഷം കോടി ജനങ്ങള്‍ (മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്ന് എന്ന കണക്കില്‍) കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൈക്കൂലി നല്‍കിയിട്ടുണ്ട്. 35 വയസ്സില്‍ താഴെയുള്ളവരാണ് കൈക്കൂലി നല്‍കുന്നവരില്‍ ഏറെയും. ഇക്കാര്യത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ബിജെപി സര്‍ക്കാറുകള്‍ ചൂട്ട് പിടിക്കുന്നു;മുസ്‌ലിംലീഗ്

സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചു വിട്ട് കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ എല്ലാവിധ അതിക്രമങ്ങള്‍ക്കും പൂര്‍ണമായ പിന്തുണയാണ് ബി.ജെ.പി സര്‍ക്കാറുകള്‍ നല്‍കി കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പറഞ്ഞു. ഇപ്പോള്‍ യുപിയിലെ സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് മുസ്ലിം ലീഗ് എം.പിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ആരാധനാലയങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കലും അത്തരം സ്ഥാപനങ്ങളെ പിടിച്ചെടുക്കലും ഇത്തരം ശക്തികളുടെ തുടരെത്തുടരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ സമ്പലില്‍ ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകര്‍ക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. 1991 ല്‍ പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ അടിക്കല്ലിളക്കുക എന്നത് ബിജെപിയുടെ ക്രൂരമായ അജണ്ടയാണ്. ഇന്ത്യയിലാകെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വീഡിയോ എടുത്തു പരിശോധിച്ചാല്‍ സര്‍വ്വേ നടത്തനെന്ന പേരില്‍ മസ്ജിദിനകത്തേക്ക് തള്ളി കയറിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാന്‍ സാധിക്കും. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളില്‍ നിയമപരമായ പോരാട്ടത്തിന് മുന്നില്‍ നിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

More

രോഹിത്തിനും സൂര്യക്കും ബുമ്രയ്ക്കുമൊപ്പം ഐപിഎല്ലില്‍ മലപ്പുറത്തുകാരന്‍

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്

Published

on

ജിദ്ദ: ഐപിഎല്‍ ടീമുകളിലേക്ക് താരലേലത്തിലൂടെ എത്തിയത് മൂന്ന് കേരള താരങ്ങള്‍ മാത്രം. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. വിഗ്നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. വിഷ്ണുവും സച്ചിനും മുന്‍പും ഐപില്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ചൈനമാന്‍ ബൗളറായ വിഗ്നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും വിഗ്നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം, താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാനായിരുന്നു. പതിനെട്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയ അര്‍ഷ്ദീപ് സിംഗാണ് ലേലത്തിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍.

ട്രെന്റ് ബോള്‍ട്ടിനെ 12.50 കോടിക്ക് മുംബൈ ഇന്ത്യന്‍സും 12.50 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജോഷ് ഹെയ്സല്‍വുഡിനെയും 11.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെയും 10.75 കോടിക്ക് ആര്‍സിബി ഭുവനേശ്വര്‍ കുമാറിനെയും 10.75 കോടിക്ക് ഡല്‍ഹി ടി നടരാജനേയും പത്തുകോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാളിന് മര്‍ദനം

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്

Published

on

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം തര്‍ക്കങ്ങള്‍ പതിവായത് മൂലം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു.

ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാള്‍ സംഘര്‍ഷത്തിനിടെ നിലത്ത് വീഴുകയും നെറ്റിയില്‍ പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ കസേര ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ മര്‍ദിക്കുകയായിരുന്നെന്നും വിവരമുണ്ട്. കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending