Connect with us

More

നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ മോദി സര്‍ക്കാര്‍ കച്ചിത്തുരുമ്പ് തേടുന്നു; കോണ്‍ഗ്രസ്

Published

on

ന്യൂഡല്‍ഹി: അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ റേറ്റിങ് ഇന്ത്യക്ക് ലഭിച്ച ആഗോള അംഗീകാരമാണെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തിന്റെ അവസ്ഥ മനസിലാക്കുന്നതില്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസ് ദയനീയമായി പരാജയപ്പെട്ടതായും നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനായി കച്ചിത്തുരുമ്പ് തേടുകയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ദയനീയമായി തകര്‍ത്ത ശേഷം മോദി സര്‍ക്കാര്‍ വിദേശ ഏജന്‍സിയുടേ റേറ്റിങിനെ പിന്‍പറ്റി കച്ചിത്തുരുമ്പ് തേടുകയാണ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. മോദിയും മൂഡീസും രണ്ടും രാജ്യത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. പട്ടിണി, മരണം, തൊഴില്‍ നഷ്ടം, പണപ്പെരുപ്പം, ജി.എസ്.ടിയിലെ അപാകത, നോട്ട് അസാധുവാക്കല്‍ ദുരന്തം, വളര്‍ച്ച മുരടിപ്പ് ഇതെല്ലാം മനസിലാക്കുന്നതില്‍ രണ്ടും സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക തകര്‍ച്ചക്കു മുമ്പ് തന്നെ റേറ്റിങില്‍ എസ് ആന്റ് പി, മൂഡീസ് എന്നിവര്‍ക്ക് തെറ്റിയിട്ടുണ്ടെന്ന കാര്യം ധനമന്ത്രി ഓര്‍ക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികളുടേയും വ്യാപാരികളുടേയും വാക്കുകള്‍ക്ക് കൂടി ചെവികൊടുക്കുക.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളെ മാത്രം പരിഗണിച്ച് ലോക ബാങ്ക് തയാറാക്കുന്ന റിപ്പോര്‍ട്ടുകളും 2464 പേരില്‍ നിന്നും സാംപിള്‍ എടുത്ത് പ്യൂ ഏജന്‍സിയുടെ സര്‍വേയും കാണിച്ചാണ് വന്‍വിജയമെന്ന് അവകാശപ്പെടുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അവകാശവാദങ്ങള്‍ കണ്ടാല്‍ അടുത്ത തെരഞ്ഞെടുപ്പ് മോദി വിദേശത്തു നിന്നായിരിക്കും നേരിടുകയെന്ന് തോന്നുന്നതായും അദ്ദേഹം പരിഹസിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്

Published

on

കൊല്ലം: ചിതൽവെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു പുലികളിലൊന്ന് കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പുലി അകപ്പെട്ടത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വെറ്ററിനറി സർജൻ എത്തി പുലിയുടെ ആരോഗ്യനില പരിശോധിക്കും. ഇതിന് ശേഷം കക്കി വന മേഖലയിൽ പുലിയെ തുറന്നു വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

ചിതൽ വെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് കഴി ഞ്ഞ മാസം നാട്ടുകാർ പുലിക്കൂട്ടങ്ങളെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശ വാസികൾ പറഞ്ഞിരുന്നു . സ്റ്റേറ്റ് ഫാമിങ് കോർപ്പ റേഷന്റെ കശുമാവിൻ എസ്റ്റേറ്റ് ആണ് ഈ മേഖല യിലുള്ളത്. ഇവിടെ നിന്നും ഏകദേശം രണ്ട് കി ലോമീറ്റർ അകലെയായിട്ടാണ് വനമേഖലയുള്ളത്. രണ്ട് പുലികൾ മാത്രമാണ് ഉള്ളതെന്നും വിദൂ രതയിൽനിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. ഇതേ തുടർന്ന് ആദ്യം ചിതൽവെട്ടി മേഖലയിൽ പുലി സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് നീരിക്ഷണകാമറകൾ സ്ഥാപിച്ചിരുന്നു. ചിതൽവെട്ടി വെട്ടി അയ്യം മേഖലയിൽ മൂന്ന് കാമറകളാണ് പത്തനാപു രം റെയ്ഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ദൃശ്യങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആണ് ഒരാഴ്ച മുമ്പ് പുലിക്കൂട് സ്ഥാപിച്ചത്.ഇതിൽ ആണ് ഇപ്പോൾ പുലി കുടുങ്ങിയത്.

പുലി കൂട്ടിൽ ആയെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. എസ് എഫ് സി കെ യുടെ പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലായി രണ്ടുമാസത്തിനിടെ പലതവണ പ്രദേശവാസികളും, തോട്ടം തൊഴിലാളികളും പുലിക്കൂട്ടത്തെ കണ്ടിരുന്നു. എസ്റ്റേറ്റിനുള്ളിലെ വെട്ടിഅയ്യം, തൊണ്ടിയാമൺ, ചിതൽവെട്ടി, സെൻമേരിസ് നഗറിലെ ജനവാസ മേഖലയായ നെടുംപറമ്പ് തുടങ്ങിയ മേഖലകളിലാണ് പലപ്പോഴായി പുലിയെ കണ്ടത്. തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ പോലും കഴിയാത്ത തരത്തിൽ ഭീതിവളർത്തിക്കൊണ്ട് പകൽ സമയങ്ങളിൽ പോലും പുലിക്കൂട്ടം കറങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വർദ്ധിച്ചതോടെ ആണ് വനം വകുപ്പ് അധികൃതർ വെട്ടിഅയ്യം ഭാഗത്ത് പുലിക്കൂട് സ്ഥാപിച്ചത്. ഇപ്പോൾ പുലി കൂട്ടിലാണെങ്കിലും ഇനിയും കൂട്ടത്തിൽ പുലികൾ ഉണ്ട് എന്നുള്ളതിനാൽ പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഭീതി ഒഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ പുലിക്കൂട് ഇവിടെയോ സമീപത്തു മറ്റു സ്ഥലങ്ങളിലോ നിലനിർത്താനാണ് വനം വകുപ്പിന്റെ തീരുമാനം.

Continue Reading

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ച തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending