Connect with us

Culture

റയലിന് സ്വന്തം ഗ്രൗണ്ടില്‍ സമനില; മാഞ്ചസ്റ്റര്‍ സിറ്റി നാപോളിയെ വീഴ്ത്തി

Published

on

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്‌സ്പര്‍ ആണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ലീഗില്‍ മുന്നിലുള്ള നാപോളിയെ 2- 1 ന് വീഴ്ത്തിയപ്പോള്‍ സ്ലോവേനിയന്‍ ക്ലബ്ബ് മാരിബോറിനെ ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്തു. സ്പാനിഷ് ക്ലബ്ബ് സെവിയ്യ അഞ്ചിനെതിരെ ഒരു ഗോളിന് സ്പാര്‍ട്ടക് മോസ്‌കോയോട് തോറ്റു.

മാഡ്രിഡില്‍ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 28-ാം മിനുട്ടില്‍ സെര്‍ജി ഓറിയറുടെ ക്രോസ് ഹാരി കെയ്‌നിന് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തില്‍ റാഫേല്‍ വരാന്‍ സ്വന്തം വലയില്‍ പന്തെത്തിച്ചപ്പോള്‍ ടോട്ടനം ഹോട്‌സ്പര്‍ മുന്നിലെത്തി. എന്നാല്‍, 43-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെ ആതിഥേയര്‍ ഒപ്പം പിടിച്ചു. രണ്ടാം പകുതിയില്‍ റയലിന് മികച്ച അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മിന്നും പ്രകടനം ഗോള്‍ നിഷേധിച്ചു. മറുവശത്ത് കെയ്‌ലര്‍ നവാസിന്റെ മികവ് റയലിനും ഗുണമായി.

9, 13 മിനുട്ടുകളില്‍ റഹീം സ്റ്റര്‍ലിങും ഗബ്രിയേല്‍ ജീസസും നേടിയ ഗോളുകളാണ് നാപോളിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയമൊരുക്കിയത്. 38-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഡ്രയസ് മെര്‍ട്ടന്‍സ് നഷ്ടപ്പെടുത്തിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 73-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ അമദു ദിയാവര ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതെ സിറ്റി പിടിച്ചു നിന്നു.

മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഇരട്ട ഗോളിലാണ് ലിവര്‍പൂള്‍ മരിബോറിനെ ഏഴു ഗോളിന് മുക്കിയത്. ഫിലിപ്പ് കുട്ടിന്യോ, അലക്‌സ് ഓക്‌സ്ലൈഡ് ചേമ്പര്‍ലിന്‍, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരും ലക്ഷ്യം കണ്ടു.

മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോ സ്വന്തം ഗ്രൗണ്ടില്‍ തോറ്റു. തുര്‍ക്കി ക്ലബ്ബ് ബെസീക്താസ് ആണ് മൊണാക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയത്. 30-ാം മിനുട്ടില്‍ റഡമെല്‍ ഫാല്‍ക്കാവോയുടെ ഗോളില്‍ മൊണാക്കോ മുന്നിലെത്തിയിരുന്നെങ്കിലും സെന്‍ക് തൊസുന്റെ ഇരട്ട ഗോളുകള്‍ തുര്‍ക്കിക്കാര്‍ക്ക് അനുകൂലമാവുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഡച്ച് ക്ലബ്ബ് ഫയനൂര്‍ദ്, ഉക്രെയ്‌നില്‍ നിന്നുള്ള ഷാഖ്തര്‍ ഡൊണസ്‌കിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ തോറ്റു. ആര്‍ബി ലീപ്‌സിഗ് പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയെ വീഴ്ത്തിയപ്പോള്‍ സ്പാര്‍ട്ടക് മോസ്‌കോ അഞ്ചിനെതിരെ ഒരു ഗോളിന് സെവിയ്യയെ കെട്ടുകെട്ടിച്ചു.

Film

എആര്‍ റഹ്‌മാന്‍ വിവാഹ മോചനത്തിലേക്ക്

Published

on

തമിഴിലെയും ഇന്ത്യയിലെയും മുന്‍നിര സംഗീതസംവിധായകരില്‍ എആര്‍ റഹ്‌മാന്‍ വിവാഹ മോചനത്തിലേക്ക്. എആര്‍ റഹ്‌മാനെ വിവാഹമോചനം ചെയ്യുകയാണെന്ന് ഭാര്യ സൈറ ബാനു അറിയിച്ചു. 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭര്‍ത്താവ് എ ആര്‍ റഹ്‌മാനെ ഉപേക്ഷിക്കുന്നതായി ഭാര്യ സൈറ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.

‘വളരെ വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, എന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞാന്‍ എടുത്തത്. ഇരുവരും തമ്മില്‍ നികത്താനാവാത്ത വിടവ് നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനം. അവരുടെ ബന്ധത്തില്‍ കാര്യമായ വൈകാരിക സമ്മര്‍ദ്ദത്തിന് ശേഷമാണ് ഈ തീരുമാനം. വളരെ വേദനയോടെയും വേദനയോടെയുമാണ് ഞാന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സംഗീത ലോകത്തെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ഓസ്‌കാര്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2009-ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് എആര്‍ റഹ്‌മാന്‍ രണ്ട് ഓസ്‌കാറുകള്‍ നേടി. ഇതേ ചിത്രത്തിന് എആര്‍ റഹ്‌മാന്‍ രണ്ട് ഗ്രാമി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ആരാധകര്‍ക്കിടയില്‍ ഈ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എ ആര്‍ റഹ്‌മാനും സൈറയും 1995 മാര്‍ച്ചില്‍ ചെന്നൈയില്‍ വച്ചാണ് വിവാഹിതരായത്. റഹ്‌മാനും ഭാര്യയ്ക്കും ഖദീജ, റഹീമ എന്നീ രണ്ട് പെണ്‍മക്കളും അമീനെന്ന ഒരു മകനുമാണുള്ളത്.

 

Continue Reading

Film

ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ ഫാന്റസി കോമഡി ത്രില്ലർ എത്തുന്നു… ‘ഹലോ മമ്മി’ നവംബർ 21മുതൽ തിയറ്ററുകളിൽ

Published

on

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയിൽ, ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താൽ, ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. വ്യത്യസ്തമായ പ്രമേയത്തിലും പശ്ചാത്തലത്തിലും ദൃശ്യാവിഷ്ക്കാരത്തോടും കൂടി എത്തിയ മാസ്സ്, ആക്ഷൻ, ത്രില്ലർ, റിയലസ്റ്റിക്, റൊമാന്റിക് ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രം ‘ഹലോ മമ്മി’ നവംബർ 21ന് തിയറ്ററുകളിലെത്തും. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ സിനിമകളുടെ വലിയൊരു ശേഖരം ഇന്ന് നമ്മുടെ കൈവശമുണ്ട്. സ്റ്റാർ വാല്യുയുള്ള അഭിനേതാക്കൾ, പ്രഗൽഭരായ സംവിധായകർ, മികച്ച സാങ്കേതിക വിദഗ്ദർ എന്നിവരുടെ ഒത്തൊരുമയിൽ പിറന്ന ഒരുപിടി ചിത്രങ്ങൾ. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രേക്ഷരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് സംവിധായകർ സിനിമകൾ ഒരുക്കിയത്. മാസ്സും മസാലയും ആക്ഷനും ആടമ്പരവും ഉൾപ്പെടുത്തി ഒരുങ്ങിയ ചിത്രങ്ങളോട് കിടപിടിക്കാൻ കുറേ നാളുകൾക്ക് ശേഷമിതാ ഒരു ഗംഭീര ഐറ്റവുമായ് ‘ഹലോ മമ്മി’ എത്തുകയാണ്. ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ തുടങ്ങി പ്രേക്ഷകർക്കാവശ്യമായ എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.

‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് സ്വന്തമാക്കിയത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ‌ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പി ആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

പാലക്കാട് എഡിഷനില്‍ വന്ന പത്ര പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Published

on

ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19-11-2024)സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവാനായില്‍ പറഞ്ഞു.

Continue Reading

Trending