Connect with us

Culture

ചാമ്പ്യന്‍മാര്‍ക്ക് ഇന്ന് ആദ്യ പരീക്ഷണം

Published

on

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കു നേര്‍.
മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എച്ചില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വന്‍ താരനിരയുമായി എത്തുന്ന നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് സൈപ്രസ് ലീഗ് ചാമ്പ്യന്‍മാരായ അപോവലിനെയാണ് നേരിടുക. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ജര്‍മ്മന്‍ കരുത്തരായ ബൊറൂസ്യ ഡോട്മണ്ടിനേയും നേരിടും.
ബാഴ്‌സയുമായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരത്തിനിടെ റഫറിയുമായി കോര്‍ത്തതിന് നാലു മത്സരങ്ങളിലെ സസ്‌പെന്‍ഷനു ശേഷം കളത്തില്‍ തിരിച്ചെത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് റയല്‍ അപോവല്‍ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. റൊണാള്‍ഡോയുടെ അഭാവത്തില്‍ ലാ ലീഗയില്‍ വലന്‍സിയ, ലെവന്റെ ടീമുകളോട് റയല്‍ സമനില പാലിച്ചിരുന്നു. അല്‍വരോ മൊറാറ്റ ചെല്‍സിയിലേക്കു കളം മാറിയതിനു ശേഷം കാര്യമായ പ്രഹര ശേഷിയില്ലാത്ത റയല്‍ നിരയില്‍ സീസണില്‍ ഒരു ഗോ ള്‍ മാത്രം നേടിയിട്ടുള്ള ഗാരത് ബെയ്‌ലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ശോഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

ലെവന്റെയുമായുള്ള മത്സരത്തില്‍ കളിക്കാതിരുന്ന കെയ്‌ലര്‍ നവാസ്, ഇസ്‌കോ, ലൂക മോഡ്രിച്ച് എന്നിവരും ഇന്ന് കളിക്കും. അതേ സമയം പരിക്കേറ്റ കരീം ബെന്‍സീമയും മാര്‍കോ അസന്‍സോയും കളിക്കുന്ന കാര്യം സംശയമാണ്. അതേ സമയം ഏഴു വര്‍ഷത്തിനു ശേഷം നോക്കൗട്ട് റൗണ്ടിലെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിന് ബൊറൂസിയക്കെതിരായ മത്സരം അല്‍പം കടുത്തതാണ്.
വെംബ്ലിയില്‍ നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കുന്നുവെന്ന ആനുകൂല്യം ഒഴിച്ചാല്‍ ബൊ റൂസിയക്കൊ പ്പമാണ് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡുകള്‍. മാര്‍കോ റ്യൂസ്, റാഫേല്‍ ഗറീരോ, ആന്ദ്രേ ഷൂറില്‍, എറിക് ഡുര്‍മ്, സെബാസ്റ്റിയന്‍ റോഡ് എന്നിവര്‍ പരിക്കു മൂലം ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നത് ബൊറൂസിയക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. വിക്ടര്‍ വാന്‍യാമ ടോട്ടന്‍ഹാം നിരയില്‍ കളിക്കുന്നില്ലെങ്കിലും മൂസ ഡെംബലെ തിരിച്ചെത്തുന്നത് മൗറീഷ്യോ പൊച്ചട്ടീനോയ്ക്ക് ആശ്വാസം പകരുന്നുണ്ട്.

ഗ്രൂപ്പ് ഇയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ സ്പാനിഷ് ടീം സെവിയ്യയേയും മാരിബര്‍ സ്പാര്‍ട്ടക് മോസ്‌കോയേയും നേരിടും.2016ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ തോല്‍പിച്ചതിന് ശേഷം ഇതാദ്യമായാണ് സെവിയ്യ ചുവപ്പന്‍മാരുമായി നേര്‍ക്കു നേര്‍ വരുന്നത്.
അന്ന് തോറ്റ ടീമിലെ 11ല്‍ പത്തു പേരും ഇപ്പോഴും യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തിലുണ്ടെന്നതിനാല്‍ സെവിയ്യക്കെതിരായ പോരാട്ടം ലിവര്‍പൂളിന് അഭിമാന പോരാട്ടം കൂടിയാണ്. പരിക്കേറ്റ ആദം ലല്ലാനയെ പുറത്തിരുത്തിയാവും ലിവര്‍പൂള്‍ ഇന്നിറങ്ങുക. ഒപ്പം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഫിലിപ്പ് കുട്ടീന്യോ ലിവര്‍പൂളിനായി ഇന്ന് കളിക്കും. അതേ സമയം എഡ്വാര്‍ഡോ ബെരിസ്സോയുടെ സംഘത്തില്‍ നോളിറ്റോയും ജൊഹന്നാസ് ഗീസും കളിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ സിറ്റിയോട് 5-0ന് തോറ്റ ക്ഷീണം തീര്‍ക്കാന്‍ ക്ലോപ്പിന്റെ സംഘത്തിന് ഇന്ന് ജയം അനിവാര്യമാണ്.

ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി നെതര്‍ലന്‍ഡ്‌സ് ടീം ഫെയ്‌നൂര്‍ദിനേയും യുക്രെയ്ന്‍ ടീം ഷക്തര്‍ ഡൊണസ്‌ക് നാപ്പോളിയേയും നേരിടുമ്പോള്‍ ഗ്രൂപ്പ് ജിയില്‍ എഫ്.സി പോര്‍ട്ടോ തുര്‍ക്കി ക്ലബ്ബ് ബെസിക്റ്റസിനേയും ജര്‍മ്മന്‍ ക്ലബ്ബ് ആര്‍.ബി ലീപ്‌സിഗ് എ.എസ് മൊണാക്കോയേയും നേരിടും.

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Film

ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ

സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു

Published

on

കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.
ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

Continue Reading

Film

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്

സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ് ‘

Continue Reading

Trending