Connect with us

More

യു.പിയില്‍ വീണ്ടും കൂട്ടശിശുമരണം, ഫറൂഖാബാദില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 49 കുഞ്ഞുങ്ങള്‍

Published

on

 

ലഖ്്‌നോ: 63 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗോരഖ്പൂര്‍ ദുരന്തത്തിന് ആഴ്ചകള്‍ക്കുള്ളില്‍ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ 49 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു.
ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് ഇത്രയും മരണങ്ങളുണ്ടായത്. 30 മരണങ്ങള്‍ നവജാതശിശുക്കളുടെ ഐ.സി.യുവിലും 19 എണ്ണം പ്രസവത്തിനിടെയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും ചീഫ് മെഡിക്കല്‍ സൂപ്രണ്ടിനുമെതിരെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു.
കഴിഞ്ഞമാസം ഗോരഖ്പുര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 300ല്‍ അധികം കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. രാജ്യശ്രദ്ധയാകര്‍ഷിച്ച സംഭവത്തിനു പിന്നാലെ ആസ്പത്രികളില്‍ മുന്‍കരുതല്‍ സ്വീകരിച്ചുവെന്ന യു.പി സര്‍ക്കാര്‍ അവകാശ വാദത്തിനിടെയാണ് വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നവജാതശിശുക്കളുടെ തൂക്കക്കുറവും, ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നേരത്തെ ദുരന്തമുണ്ടായ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 28 വരെ ആശുപത്രിയില്‍ മരിച്ചത് 290 കുട്ടികളാണ്. ഇതില്‍ 77 മരണങ്ങളും മസ്തിഷ്‌ക ജ്വരം ബാധിച്ചാണ്. ജനുവരി മുതല്‍ മാത്രം 1250 കുട്ടികള്‍ ഇവിടെ മരിച്ചിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബ​ഹാ​വ​ൽ​പുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബ​ഹാ​വ​ൽ​പു​രി​ലെ ജാ​മി​അ മ​സ്ജി​ദ് സു​ബ്ഹാ​ന​ല്ല ആ​ക്ര​മ​ണ​ത്തി​ൽ ത​ന്റെ കു​ടും​ബ​ത്തി​ലെ 10 അം​ഗ​ങ്ങ​ളും നാ​ല് അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി ജ​യ്‌​ശെ മു​ഹ​മ്മ​ദ് ത​ല​വ​നായ മ​സ്ഊ​ദ് അ​സ്ഹ​ർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂ​ത്ത സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും, അ​ന​ന്ത​ര​വ​നും ഭാ​ര്യ​യും, മ​റ്റൊ​രു മ​രു​മ​ക​ളും, കു​ടും​ബ​ത്തി​ലെ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​സ്ഹ​റി​ന്റേ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​സ്ഹ​റി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യും അ​മ്മ​യും മ​റ്റു ര​ണ്ട് കൂ​ട്ടാ​ളി​ക​ളും മ​രി​ച്ചു. ഈ ​ക്രൂ​ര​മാ​യ പ്ര​വൃ​ത്തി എ​ല്ലാ അ​തി​രു​ക​ളെ​യും ലം​ഘി​ച്ചു. ഇ​നി ക​രു​ണ പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും തി​രി​ച്ച​ടി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

1999ൽ ​വി​മാ​ന​ത്തി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യാ​ത്ര​ക്കാ​രെ മോ​ചി​പ്പി​ക്കാ​നാ​യി ഇ​ന്ത്യ വി​ട്ട​യ​ച്ച ഭീ​ക​ര​നാ​ണ് മ​സ്ഊ​ദ് അ​സ്ഹ​ർ. 2019ൽ, ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending