പ്യോങ്യാങ്: കൊറിയന്‍ മേഖലയുടെ സമാധാന പ്രതീക്ഷകളെ മുഴുവന്‍ ഭസ്മമാക്കി ഉത്തരകൊറിയ ആറാമതും ആണവപരീക്ഷണം നടത്തി. പ്രകോപനങ്ങിളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ അത്രയും കാറ്റില്‍പറത്തിയായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.ഉത്തരകൊറിയ ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും വലിയ ആണവപരീക്ഷണമാണിത്.
ഇതേ തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.
ആണവായുധം ഘടിപ്പിക്കാവുന്ന മിസൈലും സ്വന്തമാക്കിയതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവകാശപ്പെട്ടു. ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി പ്രകോപനം സൃഷ്ടിച്ച ശേഷം നടത്തിയ ആണവ പരീക്ഷണം ഉത്തരകൊറിയ ലോകത്തിനു നല്‍കുന്ന ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഉത്തരകൊറിയന്‍ നീക്കത്തെ അപലപിച്ചു. വളരെ ശത്രുതാപരവും അപകടകരവുമാണ് ഉത്തരകൊറിയയുടെ വാക്കുകളും പ്രവൃത്തികളുമെന്ന് ട്രംപ് പറഞ്ഞു. ശക്തമായി പ്രതികരിക്കുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു.
പ്രഹരശേഷിക്ക് തെളിവായി തുരങ്കം തകര്‍ന്നു
ഉത്തരകൊറിയ ആണവായുധങ്ങള്‍ പരീക്ഷിക്കുമ്പോഴെല്ലാം അവയുടെ തീവ്രതയിലും ഫലപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ച് മുഖം രക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കാറുള്ളത്. ഇത്തവണയും ആണവായുധ പരീക്ഷണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഉത്തരകൊറിയയുടെ നേട്ടത്തെ വില കുറച്ചു കാണിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. ആറാമത്തെ ആണവപരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു.
മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ആണവപോര്‍മുനകള്‍ സ്വന്തമാക്കിയതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെയും ചൈനയുടെയും ഭൂകമ്പമാപിനിയില്‍ 6.3 തീവ്രതയുള്ള പ്രകമ്പനം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, പരീക്ഷണം നടന്ന ഭൂഗര്‍ഭ തുരങ്കത്തിന്റെ ഒരു ഭാഗം തകരുകയും ചെയ്തിട്ടുണ്ട്. മുന്‍ പരീക്ഷണങ്ങളെക്കാള്‍ പതിന്മടങ്ങ് ശക്തമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. തുരങ്കത്തിലുണ്ടായ തകര്‍ച്ച പരിശോധിച്ച് തീവ്രത അളക്കാവുന്നതാണെന്ന് ആണവ പ്രതിരോധ വിദഗ്ധ കാതറിന്‍ ഡില്‍ പറഞ്ഞു. ഏതു തരം ആണവായുധമാണ് ഉത്തരകൊറിയ പ്രയോഗിച്ചതെന്ന് സ്ഥിരീകരിക്കാനിരിക്കുന്നതേയുളളൂവെന്ന് അവര്‍ വ്യക്തമാക്കി.
അമേരിക്കക്കു മുന്നില്‍ ഇനി എന്തുണ്ട്
കൊറിയന്‍ മേഖലയിലെ സ്്‌ഫോടനാത്മക അന്തരീക്ഷത്തിന് തീകൊളുത്തുന്ന വിധമാണ് ഉത്തരകൊറിയയുടെ പുതിയ ആണവ പരീക്ഷണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും പോര്‍വിളികള്‍ക്കൊടുവില്‍ നടന്ന ആണവ പരീക്ഷണത്തില്‍ ദുരന്തം മണക്കുന്നുണ്ട്. സംയമനത്തിന് തയാറാകാതെ വെല്ലുവിളിയുടെ പാതയിലൂടെ മാത്രം പോകുന്ന ഉത്തരകൊറിയയെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കക്കും ഉത്തരമില്ല.
ആണവായുധം കൈവശമുള്ളതുകൊണ്ടായിരിക്കാം അമേരിക്ക ഉത്തരകൊറിയയെ തൊടാന്‍ മടിക്കുന്നത്. ഉത്തരകൊറിയയുടെ ആയുധ പദ്ധതികള്‍ ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. എന്നിട്ടും അവരോട് അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിക്കാനാണ് അമേരിക്കക്കും പാശ്ചാത്യ ലോകത്തിനും താല്‍പര്യം. ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിക്കാന്‍ കാണിച്ച ആവേശം ഉത്തരകൊറിയയില്‍ എത്തുമ്പോള്‍ അമേരിക്കക്ക് ചോര്‍ന്നുപോകുകയാണ്. ഉത്തരകൊറിയക്കെതിരെയുള്ള ഏത് സൈനിക നീക്കവും വന്‍ ദുരന്തത്തിലായിരിക്കും അവസാനിക്കുകയെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം.
അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുദ്ധമുണ്ടായാല്‍ ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും അപകടത്തില്‍പെടും. സൈനിക നടപടിക്ക് ശ്രമിക്കരുതെന്ന് ദക്ഷിണകൊറിയ അമേരിക്കയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പസിഫികിലെ ഗുവാം ദ്വീപിലുള്ള യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുദ്ധം അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വകുപ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോരുന്നത്. ചൈനയെ ആയുധമാക്കി ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് നടത്തിയ ശ്രമം പരാജയമായിരുന്നു.
ആറാമത്തെ ആണവപരീക്ഷണത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. പക്ഷെ, ഉത്തരകൊറിയക്കെതിരെയുള്ള ഏത് നീക്കവും കരുതലോടെ വേണമെന്ന് ചൈന അമേരിക്കയെ ഉപദേശിക്കുന്നു.
ആണവ തീക്കളികള്‍ ഇതുവരെ
കൊറിയന്‍ മേഖലയിലെ സ്്‌ഫോടനാത്മക അന്തരീക്ഷത്തിന് തീകൊളുത്തുന്ന വിധമാണ് ഉത്തരകൊറിയയുടെ പുതിയ ആണവ പരീക്ഷണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും പോര്‍വിളികള്‍ക്കൊടുവില്‍ നടന്ന ആണവ പരീക്ഷണത്തില്‍ ദുരന്തം മണക്കുന്നുണ്ട്. സംയമനത്തിന് തയാറാകാതെ വെല്ലുവിളിയുടെ പാതയിലൂടെ മാത്രം പോകുന്ന ഉത്തരകൊറിയയെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കക്കും ഉത്തരമില്ല. ആണവായുധം കൈവശമുള്ളതുകൊണ്ടായിരിക്കാം അമേരിക്ക ഉത്തരകൊറിയയെ തൊടാന്‍ മടിക്കുന്നത്. ഉത്തരകൊറിയയുടെ ആയുധ പദ്ധതികള്‍ ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. എന്നിട്ടും അവരോട് അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിക്കാനാണ് അമേരിക്കക്കും പാശ്ചാത്യ ലോകത്തിനും താല്‍പര്യം.
ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിക്കാന്‍ കാണിച്ച ആവേശം ഉത്തരകൊറിയയില്‍ എത്തുമ്പോള്‍ അമേരിക്കക്ക് ചോര്‍ന്നുപോകുകയാണ്. ഉത്തരകൊറിയക്കെതിരെയുള്ള ഏത് സൈനിക നീക്കവും വന്‍ ദുരന്തത്തിലായിരിക്കും അവസാനിക്കുകയെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുദ്ധമുണ്ടായാല്‍ ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും അപകടത്തില്‍പെടും. സൈനിക നടപടിക്ക് ശ്രമിക്കരുതെന്ന് ദക്ഷിണകൊറിയ അമേരിക്കയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
പസിഫികിലെ ഗുവാം ദ്വീപിലുള്ള യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുദ്ധം അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വകുപ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോരുന്നത്. ചൈനയെ ആയുധമാക്കി ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് നടത്തിയ ശ്രമം പരാജയമായിരുന്നു.
ആറാമത്തെ ആണവപരീക്ഷണത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. പക്ഷെ, ഉത്തരകൊറിയക്കെതിരെയുള്ള ഏത് നീക്കവും കരുതലോടെ വേണമെന്ന് ചൈന അമേരിക്കയെ ഉപദേശിക്കുന്നു.
വീണ്ടും അവരെത്തി വലിയ വാര്‍ത്തയുമായി
പുഞ്ചിരിച്ചുകൊണ്ട് റി ചുന്‍ ഹീ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉത്തരകൊറിയക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ കണക്കുകൂട്ടി ഇരുമ്പു മറക്കുള്ളില്‍നിന്ന് എന്തോ വലിയ വാര്‍ത്ത പുറത്തുവരാനുണ്ടെന്ന്. ആറ്റംബോംബ് പോലെ പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന കൊറിയന്‍ മേഖലയെ മുഴുവന്‍ ഞെട്ടിച്ച് ചുന്‍ ഹീ ആവേശത്തോടെ ആ വാര്‍ത്ത വായിച്ചു. ഉത്തരകൊറിയ ആറാമതും ആണവായുധം പരീക്ഷിച്ചിരിക്കുന്നു. ആണവായുധ പരീക്ഷണ വിവരങ്ങളെല്ലാം മുമ്പും അറിയിച്ചത് എഴുപതുകാരിയായ ചുന്‍ ഹീയാണ്.
ലോകം നെഞ്ചിടിപ്പോടെയാണ് വാര്‍ത്ത ശ്രവിച്ചതെങ്കിലും താര അവതാരകയായി വാഴ്ത്തപ്പെടുന്ന അവര്‍ ആ വരികള്‍ വായിച്ചുതീര്‍ത്തത് ആവേശത്തോടെയായിരുന്നു. ഉത്തരകൊറിയയുടെ ഔദ്യോഗിക ചാനലായ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്റെ മുന്‍ വാര്‍ത്താ അവതാരകയാണ് ചുന്‍ ഹീ. പക്ഷെ, ലോകത്തെ സവിശേഷപ്പെട്ട എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉത്തരകൊറിയക്കാര്‍ക്ക് അവരെത്തന്നെ വേണം.
രാഷ്ട്രത്തലവന്മാരോടുള്ള ഭക്തിയും ബഹുമാനവും കൂറുമെല്ലാം വാക്കിലും ശബ്ദത്തിലും പ്രതിഫലിക്കുമെന്നതാണ് ചുന്‍ ഹീയുടെ പ്രത്യേകത. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ലോകത്തെ വിമര്‍ശിക്കുമ്പോള്‍ രോഷം പ്രകടിപ്പിക്കാനും ചുന്‍ ഹീക്ക് പ്രത്യേക മിടുക്കുണ്ട്. 1994ല്‍ രാജ്യസ്ഥാപകനായ കിം ഇല്‍ സങ്ങിന്റെയും 2011ല്‍ മകന്‍ കിം ജോഹ് ഇല്ലിന്റെയും മരണവാര്‍ത്ത വായിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് അല്‍പം പാശ്ചാത്യ സ്റ്റൈലിലാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദിയാണിത്
ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്‌സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.
പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.
വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.
സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….