Connect with us

More

ദിലീപിനെ ഇറക്കാന്‍ ‘അലിബി’ പരീക്ഷിക്കുമോ?

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇറക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

ടി.പി വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ബി.രാമന്‍പിള്ള. സി.പി.എം നേതാക്കളായ പി.മോഹനന്‍ ഉള്‍പ്പെടെ ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതായിരുന്നു കേസ്. ഇതിന്റെ വിചാരണക്കിടയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത് പ്രതികള്‍ എല്ലാവരും ഗൂഢാലോചനാ സമയത്ത് ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഈ വാദം പൊളിച്ചടുക്കുകയായിരുന്നു രാമന്‍പിള്ള. ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് കരുതി എന്താണ്? അന്ന് നേതാക്കള്‍ അതേസമയം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങള്‍ കാട്ടിയായിരുന്നു രാമന്‍പിള്ളയുടെ വാദം. ഇങ്ങനെ പോലീസ് കണക്കാക്കുന്ന ഈ സമയത്ത് പ്രതി മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് കാണിക്കാന്‍ കഴിഞ്ഞാല്‍ കേസില്‍ വിജയിക്കാനാകും. ഈ വാദമാണ് ടി.പി കേസില്‍ പി.മോഹനന്‍ മാസ്റ്ററുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനു പിന്നില്‍. ഇതു തന്നെയായിരിക്കും ദിലീപിന്റെ കേസിലും പരീക്ഷിക്കുക എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്ത് ദിലീപ് മറ്റൊരിടത്തായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമം. നിയമരംഗത്ത് ‘അലിബി’ എന്നാണ് ഈ രക്ഷാമാര്‍ഗ്ഗം അറിയപ്പെടുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ദിലീപിനെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല, തിരിച്ചും വിളിച്ചിട്ടില്ല, ദിലീപിന്റെ ഫോണ്‍ നമ്പറിനു വേണ്ടിയാണ് വിഷ്ണുവിനെ സുനി നാദിര്‍ഷയുടേയും അപ്പുണ്ണിയുടേയും അടുത്തേക്ക് അയക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഫോണ്‍ നമ്പര്‍പോലും അറിയാതെയാണോ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് എന്ന ചോദ്യമാവും പ്രതിഭാഗം ഉന്നയിക്കുക. കൂടാതെ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയും കേസില്‍ തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ അലിബി പരീക്ഷണം വിജയം കാണാനാകുമെന്നതും വസ്തുതയാണ്.

ഇന്ന് പരിഗണിക്കാനിരുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചതുകൊണ്ടാണിത്. നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാതെ ദിലീപ് ഹൈക്കോടതിയെ തന്നെ സമീപിക്കുകയാണുണ്ടായത്.

kerala

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാളിന് മര്‍ദനം

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്

Published

on

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം തര്‍ക്കങ്ങള്‍ പതിവായത് മൂലം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു.

ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാള്‍ സംഘര്‍ഷത്തിനിടെ നിലത്ത് വീഴുകയും നെറ്റിയില്‍ പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ കസേര ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ മര്‍ദിക്കുകയായിരുന്നെന്നും വിവരമുണ്ട്. കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്.

 

Continue Reading

More

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത;എട്ട്ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

Published

on

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത.്
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും കാലാവസ്ഥ വ്യതിയാനത്തിനും സാധ്യതയുണ്ട്.അതിനാല്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 

 

 

Continue Reading

kerala

സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ഫീസ് ഇരട്ടിയാക്കിയ സര്‍ക്കാര്‍ നടപടി തിരുത്തണം : എം.എസ്.എഫ്

അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന അപ്പീല്‍ ഫീസ് ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീല്‍ നല്‍കേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

നേരത്തെ തന്നെ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം അറിയിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ എന്നത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപജില്ലാ തലത്തില്‍ ആയിരം എന്നത് രണ്ടായിരവും ജില്ലാ തലത്തില്‍ രണ്ടായിരം എന്നത് അയ്യായിരവും ആയി വര്‍ധിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഫീസ് രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ മുകളില്‍ ഭാരമാകുന്ന അവസ്ഥയാണ്. അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ കൊള്ളയില്‍ നിന്ന് പിന്‍മാറണം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന : സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു

Continue Reading

Trending