Connect with us

More

ജനരോഷം കത്തുന്നു, യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ആശുപത്രിയില്‍

Published

on

പ്രാമണവായു കിട്ടാതെ നിരവദി കുട്ടികള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശിച്ചു.

ജനരോഷം കത്തുന്ന ആശുപത്രിയി പരിസരങ്ങളില്‍ വന്‍ പോലീസ് സേനയെയായിരുന്നു വിന്യസിച്ചത്. ആശുപത്രിയിലെത്തി ഡോക്‌റുമാരുടെ സംഘത്തോടും യോഗി ചര്‍ച്ച് നടത്തി.
അതേസമയം യു.പി സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിനെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തേണ്ടതെന്നും ആവശ്യമുയരുന്നുണ്ട്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, വ്യോമപാത പൂര്‍ണ്ണമായും അടച്ചു

Published

on

ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.

ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പാകിസ്ഥാൻ നിലവിൽ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അം​ഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ​ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ പെണ്‍കരുത്ത്; ആരാണ് സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും

Published

on

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഇതിന് നേതൃത്വം നൽകിയതും രണ്ട് വനിതാ സൈനിക ഓഫീസർമാരും. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാൻ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയതും ഇവർ തന്നെ. ഹിമാൻഷി നർവാൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകാൻ രാജ്യം നിയോഗിച്ചവർ.

കേണൽ സോഫിയ ഖുറേഷി

ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ൽ ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചു. അച്ഛൻ വർഷങ്ങളോളം സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.

വിങ് കമാൻഡർ വ്യോമിക സിങ്

സൈന്യത്തിൽ‌ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ‌ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകൾ എന്നർഥമുള്ള പേരുകാരിയായ ആ പെൺകുട്ടി ഒടുവിൽ‌ വ്യോമസേനയിലെത്തി. പഠനകാലത്ത് എൻസിസി കെഡറ്റായിരുന്ന വ്യോമിക എൻജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തിൽ‌നിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ൽ ഹെലികോപ്റ്റർ പൈലറ്റായാണ് സേനയിൽ ചേർന്നത്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു. 2500ൽ അധികം മണിക്കൂറുകൾ വിമാനം / ഹെലിക്കോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ ഹെലിക്കോപ്റ്ററുകൾ പറത്തിയിട്ടുമുണ്ട്.  2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ‌ മികവു തെളിയിച്ചിട്ടുണ്ട് അവർ.

 

Continue Reading

kerala

ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഭീകരതക്കെതിരെയാണ്: ഒമര്‍ അബ്ദുള്ള

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

Published

on

ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമില്ല. ആശുപത്രികളില്‍ രക്തബാങ്കുകള്‍ സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്‍പോര്‍ട്ട് അടച്ചു’.

പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

“പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

Continue Reading

Trending