Connect with us

Culture

ലഹരി മരുന്ന് വേട്ടയ്ക്ക് ഋഷിരാജ് സിങ്; ഫോണിലേക്ക് പരാതി പ്രവാഹം

Published

on

തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം. ഫോണ്‍ സന്ദേശങ്ങളായി മാത്രം ഇതുവരെ 12,951 പരാതികളാണ് ലഭിച്ചത്. വാട്‌സാപ്, എസ്എംഎസ്, ഇ–മെയില്‍ വഴി ലഭിച്ച പരാതികള്‍ക്കു പുറമേയാണിത്. കഴിഞ്ഞ ജൂണിലാണ് പരാതികള്‍ അറിയിക്കാന്‍ 9447178000 എന്ന നമ്പര്‍ എക്‌സൈസ് കമ്മിഷണര്‍ ആരംഭിച്ചത്.

കൊല്ലം ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. പിന്നില്‍ വയനാടാണ്. ലഭിക്കുന്ന പരാതികള്‍ അതത് ജില്ലകളിലെ എക്‌സൈസ് ഓഫിസര്‍മാര്‍ക്കാണ് കൈമാറുന്നത്. പരാതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ക്കു വേഗത്തില്‍ പരിഹാരമാകുന്നതിനാല്‍ ഓരോ ദിവസവും പരാതികളുടെ എണ്ണം വര്‍ധിക്കുകയാണ്.

പൊതുസ്ഥലത്തെ മദ്യപാനം, മദ്യക്കച്ചവടം, കഞ്ചാവ്– പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയെക്കുറിച്ചെല്ലാം പരാതി ലഭിക്കുന്നുണ്ട്. ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളെക്കുറിച്ചും പരാതിയുണ്ട്. അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ഓരോ ജില്ലയിലും ഇതുവരെ ലഭിച്ച പരാതി

തിരുവനന്തപുരം–1761

കൊല്ലം–1813

പത്തനംതിട്ട–837

ആലപ്പുഴ–1475

കോട്ടയം–995

ഇടുക്കി–648

എറണാകുളം–1016

തൃശൂര്‍–674

പാലക്കാട്–735

മലപ്പുറം–850

കോഴിക്കോട്–955

വയനാട്–242

കണ്ണൂര്‍–518

കാസര്‍ഗോഡ്–432

Film

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്

സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ് ‘

Continue Reading

Film

തമിഴ് നടന്‍ കോതണ്ഡരാമൻ അന്തരിച്ചു

ഏറെ നാളായി അസുഖബാധിതനായിരുന്നു.

Published

on

തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.

25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു.
ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

Continue Reading

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Trending