Connect with us

Video Stories

ഫ്രാന്‍സ് ഇന്ത്യക്കു നല്‍കുന്ന രാഷ്ട്രീയ പാഠം

Published

on

ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്‌ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ അതുമൂലം ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ വിശകലനം നടത്തിവരുന്നത് ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണാരോഹണം സംബന്ധിച്ചുള്ളതാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യക്കുണ്ടായ ശോഷണം സര്‍വവിദിതമാണ്. വംശീയതയും വര്‍ഗീയതയും സര്‍വവിദിതമാണ്. അവതന്നെ തുറുപ്പുചീട്ടാക്കി അധികാരത്തില്‍ വരുകയും രാജ്യത്തിന്റെ വിശാലമായ താല്‍പര്യങ്ങളെ തെല്ലുപോലും മാനിക്കാതിരിക്കുകയും ചെയ്തുവരുന്ന ഒരു കേന്ദ്ര ഭരണമാണ് തുടരുന്നത്. ബുദ്ധന്റേയും മഹാത്മാഗാന്ധിയുടെയും നാടായിട്ടുകൂടി അവരുടെ തത്ത്വങ്ങളെ പ്രതികൂട്ടിലടച്ചുകൊണ്ട് നാട്ടില്‍ ഹിംസ തീവ്രവാഴ്ച നടത്തുന്നു. മോദി ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുപോലും ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ തുടര്‍ന്നാണ്. ആ ചോരപുരണ്ട കൈകള്‍ കഴുകി ശുദ്ധമാക്കും എന്നാണ് നാം കരുതിയത്. എന്നാല്‍ അനുദിനം സംഭവിക്കുന്നത് ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാകൂ. അദ്ദേഹം ഉപാസിക്കുന്ന തത്ത്വശാസ്ത്രം അനുസരിച്ച് രാജ്യത്തിന്റെ പ്രജകളായ മുസ്‌ലിംകളും ദലിതരും ശത്രു പക്ഷത്താണ്. പരമത വിദ്വേഷം മഹിമയായി കൊണ്ടാടപ്പെടുന്നു. വേട്ടക്കാരന്‍ ഇരയായി ചമയുന്നു. നിര്‍ഭാഗ്യവശാല്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. നിത്യ ജീവിതം നിവര്‍ത്തിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് നിത്യസംഭവമാകുന്നു.
ഫ്രാന്‍സിലെ പുതിയ ഭരണാധികാരിയും ഇതും തമ്മിലെന്തുബന്ധം എന്നു ചോദിച്ചേക്കാം. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യത്തോടെ കലാപത്തിനിറങ്ങയവരോട് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ഒരു വാക്യമുണ്ട്. ‘ഇത് ഗാന്ധിയുടെ നാടു തന്നെയാണ്. അതായത് അഹിംസ ആപ്തവാക്യമായ രാജ്യം. ദേശീയത നല്ലതാണ്. എന്നാല്‍ അമിത ദേശീയത അപകടകരവും. അത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും’. അന്ന് രാജ്യം അത് ചെവിക്കൊണ്ടു. ഇന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നൊരാള്‍ ജനങ്ങളോട് പറഞ്ഞതും അതുതന്നെ. തന്റെ എതിരാളിയായ മരീന്‍ ലീപെന്നിന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞത് നെഹ്‌റുപറഞ്ഞ അതേ വാക്യം തന്നെ. വിശ്വാസികളെ തമ്മില്‍ തല്ലിക്കുന്നതും ഛിദ്രതകള്‍ ഉയര്‍ത്തുന്നതും തീവ്രദേശീയതക്ക് വളം പകരലാണ്. രാജ്യത്ത് ആഭ്യന്തര കലാപങ്ങള്‍ക്ക് വിത്തിടുകയാണ് ഇതിലൂടെ സംഭവിക്കുക. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1957 ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചത് ഫ്രാന്‍സ് ഉള്‍പ്പെടുന്ന ആറു രാഷ്ട്രങ്ങള്‍ കൂടിയായിരുന്നു. ആ യൂണിയനെ പ്രബലമാക്കാന്‍ ആധുനികയുഗം മുമ്പോട്ടുവെക്കുന്ന അതേ ആശയം തന്നെ റിപ്പബ്ലിക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യന്‍ യൂണിയനും മുമ്പോട്ടു വെക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഫ്രാന്‍സില്‍നിന്നുതന്നെ കണ്ടെത്താനാകും.
മുപ്പത്തി ഒന്‍പതു വയസുമാത്രമുള്ള ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തില്‍ വന്നത് ഫ്രാന്‍സ് മാറി ഭരിച്ചുവന്ന രണ്ട് പ്രബല കക്ഷികളെ മറികടന്നാണ്. മുമ്പോട്ടുള്ള കുതിപ്പ് എന്നര്‍ത്ഥം വരുന്ന ഓന്‍മാര്‍ഷ് എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു മാക്രോണിന്റെ വരവ്. 2016 ഏപ്രില്‍ 16 ന് രൂപീകരിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. വംശീയതയെ എതിര്‍ക്കുകയും മതേതരത്വത്തെ പിന്താങ്ങുകയും രാഷ്ട്രത്തിന്റെ വിശാല താല്‍പര്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ കടന്നുവറവ്. എതിരാളിയായ മരീന്‍ ലീപെന്‍ മോദിയെപോലെ വര്‍ഗീയതയുടേയും വംശീയതയുടേയും പ്രതിനിധിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയവും ഈ വിധ ചര്‍ച്ചനടത്തി ഒരു നല്ല രാഷ്ട്രീയൈക്യം സ്ഥാപിക്കാനുള്ള സമയമായി എന്ന് ഇത് പറഞ്ഞു തരുന്നു. നമുക്ക് ഇനി രണ്ടുവര്‍ഷമേയുള്ളു അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക്.
ഫ്രാന്‍സില്‍ ഇന്ത്യയെപോലെ ഭരണ സംവിധാനത്തിന്റെ ഉള്ളറകളില്‍ അഴിമതി നിറഞ്ഞാടിയിരുന്നു. നമുക്ക് സമാനമായിരുന്നു അവിടുത്തെ സാഹചര്യം. സങ്കീര്‍ണകള്‍ പുറത്ത് അറിയുമായിരുന്നില്ല. എന്നിട്ടും മാക്രോണിന്റെ വാക്കുകളെ വിശ്വസിച്ച് ആളുകള്‍ അനുഭാവികളായി. ഫ്രാന്‍സിലെ എയ്മ്‌സിനില്‍ പ്രഖ്യാപനമാമാങ്കം കൂടാതെയായിരുന്നു മാക്രോണ്‍ പാര്‍ട്ടി കൂടിയത്.
കാതലായ പ്രശ്‌നങ്ങളെ അതിജയിക്കാന്‍ ആഘോഷമാമാങ്കം ഇല്ലാതെയും ജനാഭിപ്രായം അനുകൂലമാക്കാം എന്ന് ഫ്രഞ്ച് ജനത പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്ന മഹത് മുദ്രാവാക്യം ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഫ്രാന്‍സ്. അവിടെയാണ് ലീപെന്‍ തീവ്രവര്‍ഗീയതയും വംശീയതയും ഉയര്‍ത്തി അരങ്ങു പിടിച്ചത്. അതിന് അറുതി യായിരിക്കുന്നു. നമുക്ക് ഇതില്‍ പാഠമുണ്ട്. ഒന്നിച്ചുനിന്നാല്‍ ശത്രുവിനെ തറപറ്റിക്കുകയോ തിരുത്തുകയോ ചെയ്യാം.
ഫ്രാന്‍സിലെ പ്രധാന പ്രശ്‌നങ്ങളായി മാക്രോണ്‍ അവതരിപ്പിച്ചവ നമ്മുടേത് കൂടിയാണെന്നത് യാദൃച്ഛികം. തൊഴിലില്ലായ്മ, കാര്‍ഷിക നവീകരണം, ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് അവ. മതവും മാറ്റിനിര്‍ത്തലും ഉയര്‍ത്തി ഒരു രാജ്യവും പുരോഗതിയിലേക്ക് നീങ്ങില്ല എന്ന വര്‍ത്തമാനം കൂടി ഫ്രാന്‍സ് പകരുന്നു.
ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും മാക്രോണ്‍ മാതൃകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഫ്രാന്‍സ് ആണ്. അന്‍പതു ലക്ഷത്തോളം വരുമത്. അവര്‍ ഒറ്റക്കെട്ടായി മാക്രോണിനെ പിന്തുണച്ചു. ഇതരില്‍നിന്ന് കനത്ത എതിര്‍പ്പ് ഉണ്ടായപ്പോഴും മാക്രോണ്‍ നിലപാട് മാറ്റിയില്ല. ഫലവും മികച്ചതായിരുന്നു. ഏതൊരു പൗരനും തന്റെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുന്ന ഫ്രാന്‍സ് ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കോരിത്തരിച്ചത് അവിടം മാത്രമല്ല ലോകം ഒന്നടങ്കമാണ്.
മാക്രോണിന്റെ വിജയ മുന്നേറ്റം തുടരുന്നതായാണ് വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സഖ്യകക്ഷികളായ മോസെമുമായി ചേര്‍ന്ന കൂട്ടുകെട്ട് ഭൂരിപക്ഷം നേടുമേന്നാണ് വിലയിരുത്തല്‍. ഭരണ കക്ഷിക്ക് നിരവധി സീറ്റ് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. ഇടത്തും വലത്തുമല്ലാത്ത ഒരു കക്ഷി ആദ്യമായാണ് ഫ്രാന്‍സില്‍ അധികാരത്തിലേക്ക് വരുന്നത്. ഇന്ത്യക്ക് അതൊരു രാഷ്ട്രീയ പാഠം പകര്‍ന്നു നല്‍കുന്നു.
എല്ലാം തൊട്ട് നശിപ്പിച്ച മോദി ഭരണകൂടം തീവ്ര മത പ്രചാരണവും വിദ്വേഷവും വളര്‍ത്തി അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ ജനക്ഷേമത്തിനായി ഒന്നും മുമ്പോട്ടുവെക്കാനില്ല. കറന്‍സിയുടെ കാര്യം ഒരു വഴിക്കായി. പശു രാഷ്ട്രീയം വരുത്തിവെച്ച എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയും മുമ്പാണ് കര്‍ഷക പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചത്. അതിന്റെ അനുരണനങ്ങള്‍ ഉടന്‍ അവസാനിക്കില്ല. ഇതില്‍നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ ഗാന്ധിജിയെ വരെ ചീത്ത പറഞ്ഞു നോക്കി. രാജ്യത്തെ രണ്ട് ശതമാനം മാത്രം വരുന്ന സവര്‍ണ ഹിന്ദുക്കളുടെ സസ്യാഹാരത്തിന് ദേശീയ പരിവേഷം നല്‍കാന്‍ നടത്തിയ ശ്രമവും വികസനത്തിനുപകരിക്കില്ല. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാനായില്ല. ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ പേടിപ്പിച്ചും പീഢിപ്പിച്ചും നിര്‍ത്താന്‍ ശ്രമം നടത്തുന്നു. ജനാധിപത്യത്തിനുപകരം ആര്‍.എസ്.എസിന്റെ ജനക്കൂട്ടാധിപത്യം നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ രാഷ്ട്രമനസ് അനുകൂലമാക്കാന്‍ ബി.ജെ.പി കുറെ പാടുപെടേണ്ടിവരും. ഫ്രാന്‍സില്‍ മാക്രോണ്‍ വിജയക്കൊടി പാറിച്ചതുപോലെ രാഷ്ട്രീയ നീക്കമുണ്ടായാല്‍ മോദി അധികാരത്തിനു പുറത്താകും. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം സ്വന്തം പ്രവര്‍ത്തകരെകൊണ്ട് കുഴലൂത്തുനടത്തുന്നതാണെന്ന് ഏറെക്കുറെ വെളിപ്പെട്ടു കഴിഞ്ഞു. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ കള്ളക്കളികള്‍ ശശി തരൂര്‍ പുറത്തുവിട്ടിരുന്നു. അധികാരം ഒരു കക്ഷിയിലേക്ക് നീങ്ങുന്നതിനെതിരയുള്ള ഉത്കണ്ഠയുമായി ചെറുകക്ഷികള്‍ കരുണാനിധിയുടെ പിറന്നാളിന് ഒത്തുകൂടിയത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മസ്‌ലിംലീഗ് അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുമെന്ന് ജനത പ്രതീക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടിയെതന്നെ ഇ. അഹമ്മദിനു പകരം പാര്‍ലമെന്റിലേക്ക് അയച്ചത് വളരെ പ്രതീക്ഷയാണ് ഇന്ത്യന്‍ ജനതക്ക് സമ്മാനിച്ചിട്ടുള്ളത്. മാക്രോണിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാനുള്ള പ്രാപ്തി കുഞ്ഞാലിക്കുട്ടിക്കുണ്ടെന്ന് ജനം കരുതുന്നു. പ്രത്യേകിച്ച് മോദി ഇത്രമേല്‍ വഷളായ സ്ഥിതിക്ക്.
ജനാധിപത്യം (ഉലാീരൃമര്യ) ജനക്കൂട്ടാധിപത്യ (ങീയീരൃമര്യ) ത്തിന് വഴിമാറിയതിന്റെ ഉദാഹരണങ്ങളുമായാണ് ഓരോ ദിനവും പിറക്കുന്നത്. രോഹിത് വെമുലയെകുറിച്ചും കശ്മീരിലെ നീതി നിഷേധത്തെകുറിച്ചും ജെ.എന്‍.യുവിലെ പ്രതിഷേധത്തെകുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചത്, രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ തുറന്ന സ്ഥലത്തെ സത്രീയുടെ മലമൂത്ര വിസര്‍ജനത്തിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച അധികാരികളെ തടഞ്ഞതിന് സഫര്‍ ഹുസൈനെ തല്ലിക്കൊന്നത്, ഖജരാഹോയിലെ ശില്‍പങ്ങളുടെ മാതൃക വില്‍ക്കുന്നത് തടഞ്ഞത്, ബീഫ് കഴിക്കുന്നവരെ തൂക്കികൊല്ലണമെന്നും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ആയുധം കൈവശം വെക്കണമെന്നും പറഞ്ഞത് മാത്രമല്ല, പെരുന്നാള്‍ ദിനത്തിനു തലേന്ന്, ഡല്‍ഹി-മഥുര തീവണ്ടിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനായ ഹാഫിള് കൊലചെയ്യപ്പെട്ടത് തുടങ്ങിയവയാണ് അവയില്‍ ഒടുവിലത്തേത്. ശ്രദ്ധയില്‍ പെടാത്തത് വേറെ, ഇപ്രകാരം ക്രമം തെറ്റുന്ന ഇന്ത്യക്ക് ദേശ സ്‌നേഹ കൂട്ടായ്മ സമ്മാനിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നവരാണ് കൂടുതല്‍. ജനം പ്രതീക്ഷിച്ചിരുന്ന പലരും രംഗം കൈയ്യൊഴിഞ്ഞിരിക്കുന്നു എന്നതും ഈ പ്രത്യാശക്ക് വളം നല്‍കുന്നു.
ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നമുക്കുകൂടിയുള്ള പാഠങ്ങളാണ്. ഇവിടെ മോദിയെങ്കില്‍ ഫ്രാന്‍സില്‍ മരീന്‍ ലീപെന്നായിരുന്നു. അവിടെ അദ്ദേഹത്തിന്റെ തേര്‍വാഴ്ചക്ക് അന്ത്യം കുറിക്കാന്‍ മാക്രോണിന് കഴിഞ്ഞെങ്കില്‍ ഇവിടെ അധികാരത്തിന്റെ അഹങ്കാരവും വംശ, ദേശ വിദ്വേഷവും പ്രചരിപ്പിക്കുന്ന മോദി-ഷാ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കാന്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് കഴിയും എന്നത് തീര്‍ച്ചയാണ്. രാജ്യമേ അതിനായി ഒരുങ്ങുക.

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending