Connect with us

More

‘നോ ജംപ്’ എന്നു പറഞ്ഞത് ‘നൗ ജംപ്’ എന്നു കേട്ടു; എടുത്തു ചാടിയ 17-കാരിക്ക് ദാരുണാന്ത്യം

Published

on

മാഡ്രിഡ്: ടൂറിസ്റ്റ് ഗൈഡിന്റെ മുറി ഇംഗ്ലീഷ് കവര്‍ന്നത് 17-കാരിയായ ഡച്ച് പെണ്‍കുട്ടിയുടെ ജീവന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌പെയിന്‍ സന്ദര്‍ശനത്തിനെത്തിയ വെറാ മോള്‍ എന്ന പെണ്‍കുട്ടിയാണ് ബംഗീ ജംപിനിടെ ഗൈഡ് No Jump (ചാടരുത്) എന്നു പറഞ്ഞത് Now Jump (ഇപ്പോള്‍ ചാടുക) എന്നാണെന്ന് തെറ്റിദ്ധരിച്ച് മരണത്തിലേക്ക് എടുത്തുചാടിയത്. 2015-ല്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗൈഡിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിലെ പിഴവാണെന്ന് സ്‌പെയിനിലെ ഒരു കോടതി വിധിച്ചു.

സ്‌പെയിനിലെ കാബസോണ്‍ ദെ ലാസലില്‍ ആണ് ദൗര്‍ഭാഗ്യകരമായ സംഭവം. ശരീരത്തില്‍ കയര്‍ ബന്ധിച്ച് ഉയരത്തില്‍ നിന്ന് ചാടുന്ന സാഹസിക വിനോദമായ ബംഗീ ജംപിനിടെയായിരുന്നു ഇത്. കൂട്ടുകാര്‍ക്കൊപ്പം ഒരു പാലത്തിനു മുകളില്‍ നിന്ന് ബംഗീ ജംപില്‍ പങ്കെടുത്ത വെറാ മോളുടെ ഊഴം ഏറ്റവും അവസാനത്തേതായിരുന്നു. ശരീരം കയറുമായി ബന്ധിക്കുന്നതിനിടെയാണ് ഗൈഡ് ‘Don’t Jump’ എന്നതിനു പകരം ‘No Jump’ എന്നു പറഞ്ഞത്. പെണ്‍കുട്ടി ഇത് കേട്ടതാകട്ടെ ‘Now Jump’ എന്നും. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ താഴേക്കു ചാടിയ വെറാ മോള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ദുരന്തത്തില്‍ ബംഗീ ജംപിന്റെ സംഘാടകര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. വെറാ മോളിന് പ്രായപൂര്‍ത്തി ആയിട്ടുണ്ടോ എന്ന് ഇന്‍സ്ട്രക്ടര്‍ ഐ.ഡി കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തണമായിരുന്നു. ഗതാഗതത്തിന് ഉപയോഗിക്കുന്ന പാലം ബംഗീ ജംപിന് ഉപയോഗിച്ചത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

വെറാ മോള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര സംഘടിപ്പിച്ച ഫ്‌ളോ ട്രാക്ക് കമ്പനിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്.

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

Trending