News
ഇസ്രാഈല്‍ വ്യോമാക്രമണം; ഫലസ്തീന് ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു
തെക്കന്‍ ഗസ്സയിലെ ഖാന് യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു

ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന് ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന് യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.
ഇസ്രാഈല്‍ നരഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ കലാകാരിയാണ് 22 വയസ്സുള്ള ദിന. നിരവധി ഫലസ്തീന് മനുഷ്യാവകാശ പ്രവര്‍ത്തകരും, ഫലസ്തീന് സാംസ്കാരിക മന്ത്രാലയവും ദിനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനയായ ഒരു യുവതിയുടെ ജീവതം ചെറുപ്പത്തില്‍ തന്നെ യുദ്ധംകൊണ്ട് മുറിച്ചുമാറ്റപ്പെട്ടെന്ന് മന്ത്രാലയം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ചിത്രങ്ങളിലൂടെ ഫലസ്തീന് ജനതയുടെ പോരാട്ടത്തെ ലോകത്തിന് മുന്നിലെത്തിച്ച ദിനക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചിത്രത്തിന് അല്‍ മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ് ലഭിച്ചിരുന്നു. ഫലസ്തീന് വിദ്യാഭ്യാസ വകുപ്പും യുഎന്‍ആര്‍ഡബ്ലിയുഎയും ദിനയെ ആദരിച്ചിരുന്നു.
kerala
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
kerala
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം

kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില്‍ നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്‍ദിച്ചത്.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്