Film
ശവപ്പെട്ടിയും റീത്തും പിന്നെ യു/എ സർട്ടിഫിക്കറ്റും; ‘മരണമാസ്സ്’ നാളെ മുതൽ…
വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രിൽ 10ന് ആണ് തീയേറ്ററുകളിലെത്തുന്നത്

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അൽപം മുമ്പാണ് സെൻസർ ബോർഡ് അംഗങ്ങൾക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രിൽ 10ന് ആണ് തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു, മികച്ച പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്നത്. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റ് അപ്പിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെൻസും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. ചിത്രത്തിന്റെ ട്രെയിലറും പ്രോമോ സോങ് ആയി എത്തിയ ഫ്ലിപ് സോങ്ങും വൻ ട്രെൻഡിങ് ആണ് ഇപ്പോഴും. അതിനിടയിലാണ് ചിത്രത്തിലെ ഏറ്റവും പുതിയ ‘ചില്ല് നീ’ എന്ന ഗാനമിപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.വിനായക് ശശി കുമാറിന്റെ വരികൾക്ക് ജേ കെ യാണ് കമ്പോസ് നൽകിയിരിക്കുന്നത്.
ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala21 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF21 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം