Connect with us

Film

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ; ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്

Published

on

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാകും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിൽ സുരേഷ് കൃഷ്ണയും സിജു സണ്ണിയും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലയി കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഫ്ലിപ് സോങ്ങിനൊപ്പമായിരുന്നു നടന്റെ ഡാൻസ്. ‘തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക… ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്ന രസകരമായ കുറിപ്പോടെ സുരേഷ് കൃഷ്ണ ഈ വിഡിയോ പങ്കുവെക്കുകയുമുണ്ടായി.

1990ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നൊമ്പരം എന്ന സീരിയലിലൂടെയാണ് സുരേഷ് കൃഷ്ണ ആദ്യമായി അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ഒരുപാട് ജനപ്രിയ പരമ്പരകളില്‍ അഭിനയിക്കുകയും. കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം, ഓര്‍മ്മ എന്നിവ ഉള്‍പ്പെടെ പല സീരിയലുകളിലും പ്രധാന വേഷങ്ങള്‍ ചെയ്യുകയുമുണ്ടായി. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടനാണ് ആദ്യം അഭിനയിച്ച ചിത്രം.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടന്റെ മഞ്ഞുപോലൊരു പെൺ‌കുട്ടി, ക്രിസ്ത്യൻ ബ്രദേഴ്സ്, പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ദേയമാണ്.

ട്രെന്‍ഡിങ് ലിസ്റ്റില്‍ കയറിയ കണ്‍വിന്‍സിങ് സ്റ്റാർ കൂടിയാണ് സുരേഷ് കൃഷ്ണ. നീ പൊലീസിനോട്  പറ ക്രിസ്റ്റി, ഞാൻ വക്കീലുമായി വരാം…’ എന്ന് പറഞ്ഞ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍ മോഹൻലാലിനെ  വഞ്ചിച്ച് മുങ്ങിയ ജോർജ് കുട്ടിയിലൂടെയാണ് ന്യൂജന്‍ പിള്ളേര്‍ വിന്‍സിങ് സ്റ്റാർ ആയി സുരേഷ് കൃഷ്ണയെ ആഘോഷമാക്കിയത്. തുറുപ്പ് ഗുലാനിൽ ഹോട്ടൽ അടിച്ച് മാറ്റാൻ കൂട്ടുകാരനെ വിളിച്ച് വരുത്തി തട്ടുന്ന സുമുഖന്‍, കാര്യസ്ഥനില്‍  കൂട്ടുകാരനെ ഒളിച്ചോടാൻ സഹായിച്ച് അയാളുടെ പണം അടിച്ചുമാറ്റിയതുമെല്ലാം കൺവിൻസിംഗ് സ്റ്റാറിന്റെ മറ്റു ഉദാഹരണങ്ങളും. താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഈ കൺവിൻസിംഗ് സ്റ്റാർ പരിപാടി കാണാം. ഏതായാലും മരണമാസിലൂടെ ഈ കൺവിൻസിംഗ് സ്റ്റാർ സോഷ്യൽ മീഡിയ ഭരിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.

റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ ചിരിച്ചുകൊണ്ട് ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. മാത്രമല്ല ബസിന്‍റെ സീറ്റനടിയില്‍ ഒരു മൃതദേഹവും കിടപ്പുണ്ട്. ഒരുപക്ഷേ കോമഡി സസ്പെന്‍സ് ത്രില്ലറായിരിക്കാം ചിത്രമെന്ന സൂചനയാകാം ഇതെല്ലാം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിന്‍ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരുചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പ് ഉള്ളതിനാല്‍ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കികാണുന്നത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Trending