Connect with us

kerala

മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം

വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്

Published

on

മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേ സമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം.

മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്, പിഡിപി ,AIYF തുടങ്ങിയവര്‍പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ പോകില്ലെന്ന സൂചനയും സിപിഎം പ്രതികരണത്തിലുണ്ട്

kerala

പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം

പൊലീസ് ഓഫീസര്‍ നിത്യവൃത്തിക്കായി ഇന്ന് ആക്രിക്കടയില്‍

Published

on

പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസ് സര്‍വീസില്‍നിന്ന് പുറത്താക്കപ്പെടുകയും എന്നാല്‍ കഴിഞ്ഞ വര്‍ഷം അന്വേഷണത്തിന് ശേഷം കുറ്റവിമുക്തനാകുകയും ചെയ്യപ്പെട്ട ഇടുക്കി ജില്ലയിലെ അനസ് പി.കെ നാലുവര്‍ഷമായി ജോലി ചെയ്യുന്നത് ഒരു ആക്രികടയില്‍.

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ അനസിനെ മൂന്നുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ആരോപണത്തെത്തുടര്‍ന്ന് 2021 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്യുകയും 2022 ഫെബ്രുവരിയില്‍ പുറത്താക്കുകയും ചെയ്യുകയായിരുന്നു.

തെളിവുകളില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അനസിനെതിരെയുള്ള ആരോപണങ്ങള്‍ 2024 സംപ്റ്റംബറില്‍ ട്രിബ്യൂണലിനെ റദ്ദാക്കി. എന്നാല്‍ അനസിനെ തിരിച്ചെടുക്കാന്‍ ഉത്തരവായിട്ടും നടപടി നീണ്ടുപോകുകയാണ്.

സസ്പെന്‍ഷനില്‍ കഴിയുന്ന പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചതോടെയാണ് അനസിന്റെ ഇപ്പോഴത്തെ അവസ്ഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.

Continue Reading

kerala

കാസര്‍കോട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടലില്‍ നിന്ന് നല്‍കിയത് നാലു ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി

. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്.

Published

on

കാസര്‍കോട് കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 15ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. ഷവര്‍മക്ക് നാലു ദിവസം പഴക്കമുള്ളതായാണ് പരാതി.

പൂച്ചക്കാട് പള്ളിയില്‍ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നല്‍കിയ ഷവര്‍മ്മ കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്. പഴകിയ ഷവര്‍മയാണ് നല്‍കിയതെന്നാണ് പരാതി. ഷവര്‍മക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പൂച്ചക്കാട് സ്വദേശികളായ നാല് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലില്‍ എത്തി പരിശോധന നടത്തി.

Continue Reading

kerala

പാലിയേക്കര ടോള്‍ വിലക്ക് തുടരും; ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി

ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി സ്വീകരിച്ചില്ല

Published

on

കൊച്ചി പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി സ്വീകരിച്ചില്ല. റോഡ് തകര്‍ച്ച പരിഹരിക്കാന്‍ 15 ദിവസം കൂടി ദേശീയപാതാ അതോറിറ്റി സാവകാശം ചോദിച്ചിരുന്നു.

തൃശൂര്‍ കലക്ടറോട് ഓണ്‍ലൈനായി ഹാജരായി സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

സര്‍വീസ് റോഡുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ടോള്‍ പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് എന്‍ എച്ച് ഐ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ നാളെ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും നിലവിലെ സ്ഥിതിഗതികള്‍ ജില്ലാ കലക്ടര്‍ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന പൊലീസ് റിപ്പോര്‍ട്ട് അവഗണിക്കാന്‍ ആകില്ലെന്നും വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്തെണെന്നും കോടതി ചോദിച്ചു. ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.

Continue Reading

Trending