Connect with us

india

ജബല്‍പൂരില്‍ വൈദികരെ വിശ്വ ഹിന്ദു പരിശത്ത് ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍

നാല് ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

Published

on

ജബൽപൂരിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ക്രിസ്ത്യൻ സംഘടനകൾ. എഫ്ഐആർ വൈകിപ്പിച്ചതിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ. ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

ജബൽപൂരിൽ പൊലീസിന്റെ കൺമുമ്പിൽ നടന്ന മർദ്ദനത്തിൽ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 4 ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

അതേസമയം രണ്ടാം തീയതി തന്നെ കേസെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം പാർലമെന്റിൽ അടക്കം ചർച്ചയായ സാഹചര്യത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. എഫ്ഐആർ വൈകിപ്പിച്ചതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികർ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാവുകയാണ്.

india

വിവാഹം കഴിഞ്ഞ് ആറു ദിവസം; മധുവിധു ആഘോഷിക്കാനെത്തി; നോവായി ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

പഹല്‍ഗാമിലെ പുല്‍മേടുകളില്‍ ഭീകരവാദികള്‍ തോക്കുമായി അഴിഞ്ഞാടിയപ്പോള്‍ ഹിമാന്‍ഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി

Published

on

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ നോവായി ജീവനറ്റുകിടക്കുന്ന ഭര്‍ത്താവിനരികില്‍ കണ്ണീര്‍വറ്റിയിരിക്കുന്ന നവവധുവിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മധുവിധു ആഘോഷിക്കാനായി ജമ്മുകശ്മീരിലെ പഹല്‍ഗാമിലേക്ക് എത്തിയതായിരുന്നു കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നര്‍വാളും ഹിമാന്‍ഷിയും. എന്നാല്‍ അവരുടെ സന്ദോഷങ്ങള്‍ അണഞ്ഞത് വളരെ വേഗത്തിലായിരുന്നു. പഹല്‍ഗാമിലെ പുല്‍മേടുകളില്‍ ഭീകരവാദികള്‍ തോക്കുമായി അഴിഞ്ഞാടിയപ്പോള്‍ ഹിമാന്‍ഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി.

ബൈസാരന്‍ താഴ്വരയിലെ ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പ്രദേശം അപ്രതീക്ഷിതമായാണ് ഭയത്തിന്റെ താഴ്വാരമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകര്‍ സഞ്ചാരികള്‍ക്ക് ഇടയിലേക്ക് പാഞ്ഞെത്തിയത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കിയാണ് അവര്‍ ഒരോരുത്തര്‍ക്കും നേരെ വെടിയുതിര്‍ത്തത്.

ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ ഒന്ന് കരയാന്‍ പോലും കഴിയാതെ നിശബ്ദയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്

Published

on

ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഴ് ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സേന പുറത്ത് വിടുന്ന വിവരം.എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാമിലും മറ്റു മേഖലയിലുമായി സുരക്ഷാസേന നടത്തുന്നത്. പ്രദേശത്തെ ഹോട്ടലുകളും സിസിടിവികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്നാണ് സൂചന.

ഇന്നലെ ഉച്ചക്ക് ശേഷം കശ്മീരിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരനില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്.രണ്ട് വിദേശികളും ഒരു മലയാളിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Continue Reading

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്ന് സൂചന

എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്.

Published

on

ജമ്മുകശ്മീര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്ന് സൂചന. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പറഞ്ഞ് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു. എന്നാല്‍ ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്‌നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുന്നെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. പരിക്കേറ്റ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം വൈകിട്ട് ഏഴരക്ക് നെടുമ്പാശേരിയില്‍ എത്തിക്കും.

Continue Reading

Trending