Connect with us

kerala

വഖഫ് ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത്; മുസ്‌ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി, അഡ്വ. വി.കെ ഹാരിസ് ബീരാന്‍ എന്നിവര്‍

Published

on

2025ലെ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

വഖഫ് ബോര്‍ഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി, അഡ്വ. വി.കെ ഹാരിസ് ബീരാന്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

kerala

ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ പിടിയില്‍

മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് പിടിയിലായത്.

Published

on

കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ പിടിയില്‍. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് പിടിയിലായത്.

കൊല്ലം തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിലാണ് അമിസ് ജോലി ചെയ്യുന്നത്. മംഗലാപുരത്തുനിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ ഇയാളുടെ പക്കലില്‍ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

kerala

വിവസ്ത്രയാക്കി പരിശോധന നടത്തി; തിരുവനന്തപുരത്ത് ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരത

പേരൂര്‍ക്കട പൊലീസിന് എതിരെ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പരാതിയുമായി രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരത്ത് മോഷണകുറ്റം ചുമത്തി ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി. പേരൂര്‍ക്കട പൊലീസിന് എതിരെ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പരാതിയുമായി രംഗത്തെത്തിയത്.

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും തുടര്‍ന്ന് പീഡിപ്പിച്ചെന്നും ബിന്ദു പറയുന്നു. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടില്‍ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പൊലീസ് ബിന്ദുവിനെ വിളിപ്പിച്ചത്.

‘മാലയെവിടെടീ എന്ന് ചോദിച്ച് ഭയങ്കരമായി ചീത്ത പറഞ്ഞു. വിവസ്ത്രയാക്കി പരിശോധന നടത്തി. അടിക്കാനും വന്നു. മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് താങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും എന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് എന്നോട് പറയുന്നില്ല. പിന്നീട് എന്റെ ഭര്‍ത്താവാണ് മാല വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് എന്നോട് പറഞ്ഞത്’, ബിന്ദു പറഞ്ഞു.

Continue Reading

kerala

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ച സംഭവം; അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Published

on

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ചതില്‍ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

Trending