Connect with us

kerala

പെരിന്തല്‍മണ്ണയില്‍ പച്ചക്കറിക്കടയില്‍ നിന്ന് കഞ്ചാവും തോക്കും പിടികൂടി

വെട്ടത്തൂര്‍ ജംങ്ഷനിലെ കടയില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടന്‍ തോക്കും പിടികൂടിയത്.

Published

on

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പച്ചക്കറിക്കടയില്‍ നിന്ന് കഞ്ചാവും തോക്കും പിടികൂടി. വെട്ടത്തൂര്‍ ജംങ്ഷനിലെ കടയില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടന്‍ തോക്കും പിടികൂടിയത്. സംഭവത്തില്‍ കടയുടമ മണ്ണാര്‍മല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറില്‍ നിന്ന് മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തു.

ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.

 

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന ബെയിലിനെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ചാണ് തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

പൂന്തുറയിലെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് കാറ് തടഞ്ഞാണ് ബെയ്ലിനെ തുമ്പ പൊലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച അഭിഭാഷകനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കിയിരുന്നു.

അതേസമയം നിയമപരമായും അല്ലാതെയും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മര്‍ദനമേറ്റ അഭിഭാഷകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് തീരുമാനിക്കും.

Continue Reading

kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

ഡോ.അരുണ്‍ സക്കറിയയും സംഘവും കാളികാവിലെത്തി

Published

on

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.

Continue Reading

kerala

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് വിവരം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ അറബിക്കടല്‍, മാലദ്വീപ്, ആന്‍ഡമാന്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ കാലവര്‍ഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending