Connect with us

kerala

ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം

Published

on

കണ്ണൂർ: കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരുടെ ആഘോഷം. കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി യുവാക്കൾ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിൽ ആയിരുന്നു പാർട്ടി പ്രവർത്തകരുടെ ആവേശപ്രകടനം. പതാകകൾ വീശുന്നതിനൊപ്പം പ്രതികളെ പ്രകീർത്തിക്കുന്ന വാഴ്ത്തു പാട്ടുകളും മുദ്രാവാക്യങ്ങളും ഉയർന്നുകേട്ടു.

കണ്ണൂരിൽ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാർട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികൾ സാധാരണയാണെങ്കിലും കൊലപാതക കേസിൽ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊലപ്പെടുത്തിയ കേസിന്റെ വിധി വന്നതിന് പിന്നാലെ ‘ശിക്ഷിക്കപ്പെട്ടവരെല്ലാവരും നിരപരാധികൾ ആണ്. അവരെ രക്ഷിക്കാൻ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും’ – എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നത്.

ഇതേ നയം തന്നെ പാർട്ടി അനുയായികളും പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്നലെ നടന്ന കലശഘോഷയാത്രയിൽ വെളിവായത്. കേസിൽ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ എത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്തന്‍കോട് കൊലക്കേസ്; വിധി ഇന്ന്

ന്തന്‍കോട് ബെയില്‌സ് കോന്‌പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.

Published

on

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നന്തന്‍കോട് ബെയില്‌സ് കോന്‌പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.

രാജയുടെ മകനായ കേഡല്‍ തന്നെയാണ് കൊലപാതകങ്ങള്‍ നടത്തിയെന്നാണ് കേസ്. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.

വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

അപകീര്‍ത്തികേസ്; ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്

Published

on

അപകീര്‍ത്തികേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയലാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 23 നാണ് താന്‍ എഡിറ്ററായ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി. അതേ സമയം, ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം ലംഘിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്ന് പരാതിക്കാരി പറയുന്നു. തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്.
‘പിണറായിസം തുലയട്ടെ. അഴിമതിയുടെ വീരന്‍. മകള്‍ക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി. അതിന് ഓശാന പിടിക്കുന്ന പൊലീസുകാര്‍. ഈ നാട് മുടിപ്പിക്കും. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടും. എനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണ്. ഒരിക്കല്‍പോലും ജയിലില്‍ അടച്ചിട്ടില്ല. ഷര്‍ട്ട് ഇടാന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ ജയിലിലേക്ക് പോകുന്നു. സിന്ദാബാദ്. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്. പിണറായിസം തുലയട്ടെ’, ഷാജന്‍ സ്‌കറിയ പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്.
അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.

Continue Reading

Trending